AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ശമ്പളം കൂടാൻ ഒരു വർഷം കാത്തിരിക്കണം! ആനുകൂല്യങ്ങളിൽ ഇനിയെന്ത്?

8th Pay Commission Implementation Date: ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിൽ 31ന് അവസാനിച്ചതിനാൽ ജനുവരി മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, അത് സംഭവിച്ചില്ല. മെയ് മാസം എത്തിയെങ്കിലും ശമ്പളം പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. അതേസമയം, അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്.

8th Pay Commission: ശമ്പളം കൂടാൻ ഒരു വർഷം കാത്തിരിക്കണം! ആനുകൂല്യങ്ങളിൽ ഇനിയെന്ത്?
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 01 May 2026 | 02:28 PM

എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടുംതോറും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കകളും കൂടുകയാണ്. ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേറ്റുകൾക്കായി ഉറ്റുനോക്കുകയാണ്. ഓരോ പത്ത് വർഷം കൂടുമ്പോഴാണ് പുതിയ കമ്മീഷനും ശമ്പള പരിഷ്കരണവും പ്രാബല്യത്തിൽ വരുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബറിൽ 31ന് അവസാനിച്ചതിനാൽ ജനുവരി മുതൽ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, അത് സംഭവിച്ചില്ല. മെയ് മാസം എത്തിയെങ്കിലും ശമ്പളം പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല.

അതേസമയം, അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളം, ഡിഎ, ആനുകൂല്യങ്ങൾ തുടങ്ങിയ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകൾ കമ്മിഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….

ജീവനക്കാരുടെ നിർദേശങ്ങൾ

അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇത് 34,500 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. ചില യൂണിയനുകൾ 69,000 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഫിറ്റ്മെന്റ് ഫാക്ടറാണ് ശമ്പളം നിർണയിക്കുന്നതിൽ പ്രധാനി. ശമ്പള വർദ്ധനവ് കണക്കാക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ 2.57-ൽ നിന്ന് 3.68 ആയി ഉയർത്തണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാൽ ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. സ്വാഭാവികമായി ഈ വർദ്ധനവ് പെൻഷനിലും പ്രതിഫലിക്കും.

ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നപ്പോൾ ഫിറ്റ്മെൻ്റ് ഫാക്ടറായി നിർണയിച്ചത് 2.57 ആയിരുന്നു. അതിയാത് നിലവിള്ള അടിസ്ഥാന ശമ്പളവും ഫിറ്റ്മെൻ്റ് ഘടകവും തമ്മിൽ ഗുണിക്കുന്ന കണക്കാകും, കേന്ദ്ര സർക്കാരും പേ കമ്മീഷനും ചേർന്നാണ് ഫിറ്റ്മെൻ്റ് ഫാക്ട് എത്രവേണമെന്ന് നിർണിയിക്കുന്നത്. പെൻഷൻ പരിഷ്കരണവും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.

എട്ടാം ശമ്പളകമ്മീഷനിൽ വാർഷിക ഇൻക്രിമെന്റ് ഉയർത്തണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. നിലവിൽ മൂന്ന് ശതമാനമാണ്. ഇത് ആറ് ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ ഓരോ വർഷവും ​ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ALSO READ: ശമ്പളം കൂട്ടണ്ടേ ? മെയ് 31 വരെ സമയം ഉണ്ടേ, അവസരം മിസ്സാക്കേണ്ട

എട്ടാം ശമ്പള കമ്മീഷൻ എന്ന്?

ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടുകയാണ്. ഇനിയും മാസങ്ങൾ എടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് ശമ്പള കമ്മീഷനെ നിയോഗിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷനിൽ പുലക് ഘോഷ് അംഗവും പങ്കജ് ജെയിൻ മെമ്പർ-സെക്രട്ടറിയുമാണ്. ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകി. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ 2027 വരെ സമയമെടുത്തേക്കും.

കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ, കേന്ദ്രം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ശുപാർശകൾ പഠിക്കാനും തീരുമാനിക്കാനും കുറച്ച് മാസങ്ങൾ എടുത്തേക്കും. മുൻവർഷങ്ങളിലും ഈ കാലതാമസം ഉണ്ടായിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിലാണ് നിയമിച്ചത്. തുടർന്ന് 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2016 ജൂണിൽ സർക്കാർ നടപ്പാക്കലിന് അംഗീകാരം നൽകുകയും 2016 ജനുവരി 1 മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു.

റിപ്പോർട്ട് സമർപ്പിക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ഇടയിൽ ആറ് മാസത്തെ കാത്തിരിപ്പ് ഉണ്ടായിരുന്നു. അഞ്ചാം ശമ്പള കമ്മീഷനിലും കാലതാമസം ഉണ്ടായിട്ടുണ്ട്. അഞ്ചാം ശമ്പള കമ്മീഷൻ സമയത്ത് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിനായി ജീവനക്കാർക്ക് 19 മാസവും ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 32 മാസവുമാണ് സമയമെടുത്തത്.

English Summary:

Central Government Employee organizations have submitted several demands to the Commission, including basic pay, DA, and benefits. Check Details like 8th Pay Commission Implementation Date, When Will Central Goverment Employees Get Salary Hike

Follow Us