AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SIP നിക്ഷേപത്തിന് 8-4-3 നിയമം പാലിക്കാം; 5,000 രൂപ കോടികളായി വളരും

How a 5,000 Monthly SIP Could Turn Into Crores With the 8-4-3 Rule: അച്ചടക്കത്തോടെയും ക്ഷമയോടെയും നിക്ഷേപം തുടരുക എന്നത് മാത്രമാണ് നിങ്ങള്‍ എസ്‌ഐപിയില്‍ ചെയ്യേണ്ടത്, അങ്ങനെയെങ്കില്‍ ആയിരങ്ങള്‍ കോടികള്‍ വളരെ വേഗത്തില്‍ ഉണ്ടാക്കിയെടുക്കാനാകും. എസ്‌ഐപിയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ക്ക് 8-4-3 എമ്മ നിയമം തിരഞ്ഞെടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

SIP നിക്ഷേപത്തിന് 8-4-3 നിയമം പാലിക്കാം; 5,000 രൂപ കോടികളായി വളരും
പ്രതീകാത്മക ചിത്രംImage Credit source: J Studios/DigitalVision/Getty Images
Shiji M K
Shiji M K | Published: 26 Jun 2026 | 01:42 PM

ദീര്‍ഘകാല സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപങ്ങള്‍. ചെറിയ തുക കൊണ്ട് പോലും നിക്ഷേപം ആരംഭിച്ച് ഭാവിയില്‍ വലിയ തുക നേടാന്‍ സാധിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. അച്ചടക്കത്തോടെയും ക്ഷമയോടെയും നിക്ഷേപം തുടരുക എന്നത് മാത്രമാണ് നിങ്ങള്‍ എസ്‌ഐപിയില്‍ ചെയ്യേണ്ടത്, അങ്ങനെയെങ്കില്‍ ആയിരങ്ങള്‍ കോടികള്‍ വളരെ വേഗത്തില്‍ ഉണ്ടാക്കിയെടുക്കാനാകും.

എസ്‌ഐപിയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ക്ക് 8-4-3 എമ്മ നിയമം തിരഞ്ഞെടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എസ്‌ഐപിയില്‍ നിക്ഷേപം ആരംഭിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ നിയമം അനുസരിച്ച് മുന്നോട്ട് പോകാവുന്നതാണ്.

എന്താണ് 8-4-3 നിയമം?

8-4-3 നിയമം മ്യൂച്വല്‍ ഫണ്ടുകളിലെ സമ്പത്ത് കൈകാര്യം ചെയ്യുകയും അതിനെ സംയോജിപ്പിക്കുകയും ചെയ്യുന്ന ആശയത്തിലൂന്നിയുള്ളതാണ്. ആദ്യത്തെ എട്ട് വര്‍ഷങ്ങളില്‍ നിങ്ങളുടെ നിക്ഷേപം സാവധാനത്തിലായിരിക്കും വളരുക. ഇതിന് ശേഷമുള്ള ഏകദേശം 4 മുതല്‍ 4.5 വര്‍ഷം വരെയുള്ള കാലയളവില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിക്ഷേപത്തില്‍ ഇരട്ടിപ്പ് ഉണ്ടാകും. ശേഷമുള്ള കാലയളവിനെ സ്‌നോബോളിങ് ഇഫക്ട് എന്ന് പറയുന്നു. ഏകദേശം 3 മുതല്‍ 4 വര്‍ഷത്തിനുള്ളിലാണിത് സംഭവിക്കുന്നത്.

ഉദാഹരണം- നിങ്ങളിപ്പോള്‍ 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ പ്രതിമാസം 5,000 രൂപ നിക്ഷേപം നടത്തുന്നു. ആദ്യത്തെ 1.1 കോടിയിലെത്തിച്ചേരാന്‍ ഏകദേശം 26 വര്‍ഷമെടുക്കും. അടുത്ത 1.1 കോടിക്ക് ഏകദേശം 5-6 വര്‍ഷവും വേണ്ടിവരും. മൂന്നാമത്തെ 1.1 കോടിയ്ക്കായി 3-4 വര്‍ഷത്തെ കാത്തിരിപ്പും ആവശ്യമാണ്. ഓരോ വര്‍ഷം കഴിയുംതോറും സമ്പത്ത് വളരുന്നത് അതിവേഗത്തിലായിരിക്കും.

Also Read: SIP: മ്യൂച്വല്‍ ഫണ്ട് റിട്ടേണ്‍ ഇല്ലാതാകും; എസ്‌ഐപിയില്‍ ഈ തെറ്റ് ചെയ്യാതിരിക്കൂ

5,000 രൂപ കോടികളായി വളര്‍ത്താം

പ്രതിമാസം 5,000 രൂപ വീതം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് നിങ്ങളുടെ പണം വളരുന്നത്. അതിപ്പോള്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ മാത്രമല്ല, മറ്റ് ഫണ്ടുകളിലും കോമ്പൗണ്ടിങ് തന്നെയാണ് പ്രധാനം. നിങ്ങളുടെ നിക്ഷേപത്തിന് ഏകദേശം 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍ വലിയൊരു തുക തന്നെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വ്യത്യസ്ത കാലയളവുകളിലേക്ക് നിക്ഷേപങ്ങളില്‍ എസ്‌ഐപിയില്‍ നിന്ന് നിങ്ങള്‍ക്ക് എത്ര രൂപ വരെ നേടാന്‍ സാധിക്കുമെന്ന് ചുവടെ കൊടുത്തിരിക്കുന്നു. 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍ ഉള്ള കണക്കുകളാണിത്.

  • 20 വര്‍ഷത്തിനുള്ളില്‍ ഏകദേശം 50 ലക്ഷം
  • 25 വര്‍ഷത്തിനുള്ളില്‍ ഏകദേശം 95 ലക്ഷം
  • 30 വര്‍ഷത്തിനുള്ളില്‍ 1.75 കോടി
  • 35 വര്‍ഷത്തിനുള്ളില്‍ 3.2 കോടി

എന്നിങ്ങനെയാകും നിങ്ങളുടെ പണം വളരുന്നത്. എന്നാല്‍ വിപണിയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്കുണ്ടാകുന്ന നേട്ടത്തില്‍ മാറ്റം സംഭവിക്കും.

സ്റ്റെപ്പ് അപ്പ് എസ്‌ഐപി ആകാം

എല്ലാ വര്‍ഷവും ഒരേ തുക തന്നെ നിക്ഷേപം നടത്തുന്നത് മണ്ടത്തരമാണ്. ഇങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോഴോ അല്ലെങ്കില്‍ ഓരോ വര്‍ഷവും നിശ്ചിത തുക വീതം നിക്ഷേപത്തില്‍ വര്‍ധിപ്പിക്കാവുന്നതാണ്. ആദ്യവര്‍ഷം, 5,000, രണ്ടാം വര്‍ഷം 5,500, മൂന്നാം വര്‍ഷം 6,000 എന്നിങ്ങനെ നിങ്ങള്‍ക്ക് നിക്ഷേപം വര്‍ധിപ്പിക്കാവുന്നതാണ്. ഇതിനെ സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്നാണ് പറയുന്നത്.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

The 8-4-3 SIP rule illustrates how long-term investing and the power of compounding can significantly grow wealth over time. This article explains how a ₹5,000 monthly SIP, if sustained over the long term with reasonable market returns, has the potential to accumulate into a substantial corpus. It also highlights why consistency and patience matter more than timing the market.

Follow Us