AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bonus: സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം! 6,908 രൂപ വരെ ബോണസ്; ആർക്കൊക്കെ ലഭിക്കും?

Central Employees Bonus 2025-26: ജീവനക്കാരുടെ മാസാന്തര ശമ്പള പരിധി 7,000 രൂപ ആണ്. അതിനാൽ 30 ദിവസത്തെ പരമാവധി ബോണസ് തുക 6,908 രൂപ വരും. ജീവനക്കാരുടെ ശരാശരി ശമ്പളത്തിന് അനുസരിച്ച് തുക വ്യത്യാസപ്പെട്ടേക്കാം. ആർക്കൊക്കെയാണ്  ഈ തുക ലഭിക്കുന്നത്, ബോണസ് എങ്ങനെയാണ് കണക്കാക്കുന്നത്... തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചാലോ...

Bonus: സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം! 6,908 രൂപ വരെ ബോണസ്; ആർക്കൊക്കെ ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 16 Oct 2026 | 08:30 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി, നവരാത്രി സമ്മാനം. 2025-26 സാമ്പത്തിക വർഷത്തേക്ക് 30 ദിവസത്തെ നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് അംഗീകരിച്ചതായി ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി. പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ്  പദ്ധതിയുടെ പരിധിയിൽ വരാത്ത ഗ്രൂപ്പ് ‘സി’ , നോൺ-ഗസറ്റഡ് ഗ്രൂപ്പ് ‘ബി’  ജീവനക്കാർക്കാണ് ഈ ബോണസ് ലഭിക്കുന്നത്. സെൻട്രൽ അർദ്ധസൈനിക വിഭാഗങ്ങൾ, സായുധ സേനാംഗങ്ങൾ, ചില കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജീവനക്കാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഈ ജീവനക്കാരുടെ മാസാന്തര ശമ്പള പരിധി 7,000 രൂപ ആണ്. അതിനാൽ 30 ദിവസത്തെ പരമാവധി ബോണസ് തുക 6,908 രൂപ വരും. ജീവനക്കാരുടെ ശരാശരി ശമ്പളത്തിന് അനുസരിച്ച് തുക വ്യത്യാസപ്പെട്ടേക്കാം. ആർക്കൊക്കെയാണ്  ഈ തുക ലഭിക്കുന്നത്, ബോണസ് എങ്ങനെയാണ് കണക്കാക്കുന്നത്… തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചാലോ…

ബോണസ് ആർക്കൊക്കെ?

പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ്  പദ്ധതിയുടെ പരിധിയിൽ വരാത്ത ഗ്രൂപ്പ് ‘സി’ , നോൺ-ഗസറ്റഡ് ഗ്രൂപ്പ് ‘ബി’  ജീവനക്കാർ. സെൻട്രൽ അർദ്ധസൈനിക വിഭാഗങ്ങൾ, സായുധ സേനാംഗങ്ങൾ, ചില കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ഈ ബോണസ് തുക ലഭിക്കുക.

അർഹരായ ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ് ഗ്രൂപ്പ് ‘ബി’ ജീവനക്കാർ 2026 മാർച്ച് 31-ഓടെ സർവീസിൽ ഉണ്ടായിരിക്കണം. കൂടാതെ 2025-26 കാലയളവിൽ കുറഞ്ഞത് 6 മാസമെങ്കിലും തുടർച്ചയായ സേവനം പൂർത്തിയാക്കിയിരിക്കണം. 6 മാസം മുതൽ 1 വർഷം വരെ സേവനമുള്ളവർക്ക് ആ മാസങ്ങളുടെ കണക്കിനു അനുപാതികമായി (Pro-rata basis) ബോണസ് ലഭിക്കും.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ കുടിശ്ശിക ലക്ഷങ്ങൾ! ജനുവരി മുതൽ ലഭിക്കുമോ?

ആഴ്ചയിൽ 6 ദിവസം പ്രവർത്തിക്കുന്ന ഓഫീസുകളിൽ വർഷത്തിൽ 240 ദിവസവും, 5 ദിവസം പ്രവർത്തിക്കുന്ന ഓഫീസുകളിൽ വർഷത്തിൽ 206 ദിവസവും വീതം തുടർച്ചയായി 3 വർഷമോ അതിലധികമോ സേവനം അനുഷ്ഠിച്ച താൽക്കാലിക തൊഴിലാളികൾക്ക് അർഹതയുണ്ട്. ഇവരുടെ ബോണസ് കണക്കാക്കാൻ 1,200 രൂപ പ്രതിമാസ ശമ്പളമായി കണക്കാക്കും. ഇതിലൂടെ 30 ദിവസത്തേക്ക് 1,184 ലഭിക്കും. യഥാർത്ഥ ശമ്പളം ഇതിലും കുറവാണെങ്കിൽ ആ തുക കണക്കാക്കും.

താൽക്കാലിക ജീവനക്കാർക്കും ബോണസ് ലഭിക്കും. താൽക്കാലികമായോ അഡ്-ഹോക് അടിസ്ഥാനത്തിലോ നിയമിക്കപ്പെട്ടവരും 6 മാസത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കി 2026 മാർച്ച് 31-ന് സർവീസിലുണ്ടായിരുന്നവരും അർഹരാണ്. അതുപോലെ, 2025-26 കാലയളവിൽ കുറഞ്ഞത് 6 മാസത്തെ റെഗുലർ സേവനം പൂർത്തിയാക്കുകയും, എന്നാൽ മാർച്ച് 31-ന് മുമ്പ് വിരമിക്കുകയോ (Superannuation/Medical invalidation), മരണപ്പെടുകയോ ചെയ്ത പ്രത്യേക കേസുകളിലെ ജീവനക്കാർക്ക് ആനുപാതികമായി ബോണസ് ലഭിക്കും.

ബോണസ് കണക്കാക്കുന്ന രീതി

ശരാശരി പ്രതിമാസ ശമ്പളമോ അല്ലെങ്കിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള 7,000 രൂപ പരിധിയോ – ഇതിൽ ഏതാണോ കുറവ്, അതിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. അതായത്, 7,000 × 30 ÷ 30.4 = 6,907.89. അതായത്, 6,908 രൂപ ആയി നൽകും. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് അതിനനുസരിച്ചുള്ള തുക ലഭിക്കുന്നതാണ്.

അവധിയും സസ്പെൻഷനും എങ്ങനെ ബാധകമാകും?

ശമ്പളമില്ലാത്ത അവധിയൊഴികെയുള്ള മറ്റ് അവധികൾ യോഗ്യതാ കാലയളവിലേക്ക് പരിഗണിക്കും. സസ്പെൻഷൻ കാലയളവിൽ നൽകുന്ന സബ്സിസ്റ്റൻസ് അലവൻസ് ശമ്പളമായി കണക്കാക്കില്ല.

ഡെപ്യൂട്ടേഷനിൽ ഉള്ളവർക്ക് ബോണസ് ലഭിക്കുമോ?

സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ പോയവർക്ക് മാതൃ വകുപ്പിൽ നിന്നും ബോണസ് ലഭിക്കില്ല. പകരം ആ സ്ഥാപനത്തിലെ ബോണസ് നിയമങ്ങളാണ് ബാധകമാകുന്നത്.

വകുപ്പുകൾ മാറിയുള്ള സ്ഥലംമാറ്റം ഉണ്ടായാൽ?

ഇടയ്ക്ക് സേവനത്തിൽ മുടക്കം വരാതെ ഈ ബോണസ് ഉത്തരവിന്റെ പരിധിയിലുള്ള മറ്റ് വകുപ്പുകളിലേക്ക് മാറിയ ജീവനക്കാർക്ക് അവരുടെ സംയുക്ത സേവനം കണക്കിലെടുത്ത് ബോണസ് ലഭിക്കും. മാർച്ച് 31-ന് ഏത് ഓഫീസിലാണോ ജോലി ചെയ്യുന്നത് അവിടുന്നുള്ളവരാണ് പണം നൽകുക.

English Summary:

Central Government has approved a 30-day Non-Productivity Linked (ad-hoc) bonus for eligible employees for the 2025–26 accounting year.  Group C and non-gazetted Group B employees who are not covered by a Productivity Linked Bonus scheme can receive a maximum bonus of Rs 6,908.

Follow Us