AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: 15 വർഷം വേണ്ട, 10 വർഷം മതി; വിരമിച്ചവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നേരത്തേ ലഭിക്കും?

8th Pay Commission May Cut 15 Year Commuted Pension Restoration Period: ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ എട്ടാം ശമ്പള കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലായി ജീവനക്കാരുടെ സംഘടനകളുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ശമ്പളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ആശങ്കകളും മനസിലാക്കുകയാണ് ഈ ചര്‍ച്ചകളുടെ ലക്ഷ്യം.

8th Pay Commission: 15 വർഷം വേണ്ട, 10 വർഷം മതി; വിരമിച്ചവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ നേരത്തേ ലഭിക്കും?
പ്രതീകാത്മക ചിത്രം Image Credit source: SOPA Images/Getty Images Editorial 2026
Shiji M K
Shiji M K | Updated On: 10 Oct 2026 | 08:17 AM

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമാകുന്ന നിര്‍ദേശവുമായി ജീവനക്കാരുടെ സംഘടനകള്‍. കമ്മ്യൂട്ടഡ് പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നിലവിലെ 15 വര്‍ഷത്തെ കാലാവധി 10 മുതല്‍ 12 വര്‍ഷമായി കുറയ്ക്കണമെന്നാണ് ആവശ്യം. എട്ടാം ശമ്പള കമ്മീഷന് മുന്നിലാണ് നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്റെ പൂര്‍ണ തുക നേരത്തേ ലഭിച്ചുതുടങ്ങും. എന്നാല്‍, നിലവിലെ ചട്ടത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ എട്ടാം ശമ്പള കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലായി ജീവനക്കാരുടെ സംഘടനകളുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ശമ്പളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ആശങ്കകളും മനസിലാക്കുകയാണ് ഈ ചര്‍ച്ചകളുടെ ലക്ഷ്യം.

എന്താണ് കമ്മ്യൂട്ടഡ് പെന്‍ഷന്‍ നിയമം?

വിരമിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന പെന്‍ഷന്റെ പരമാവധി 40 ശതമാനം വരെ കമ്മ്യൂട്ടേഷന്‍ ചെയ്യാന്‍ സാധിക്കും. അതായത്, പെന്‍ഷന്റെ ഒരു ഭാഗത്തിന് പകരമായി ഒറ്റത്തവണയായി ഒരു തുക മുന്‍കൂറായി കൈപ്പറ്റാം. എന്നാല്‍, ഇതിന് പകരമായി പ്രതിമാസ പെന്‍ഷനില്‍ നിന്ന് കമ്മ്യൂട്ട് ചെയ്ത തുക കുറയ്ക്കും.

നിലവിലെ ചട്ടപ്രകാരം, ഈ രീതിയില്‍ കൈപ്പറ്റിയ പെന്‍ഷന്‍ ഭാഗം 15 വര്‍ഷത്തിന് ശേഷമാണ് പ്രതിമാസ പെന്‍ഷനിലേക്ക് പുനഃസ്ഥാപിക്കുന്നത്. അതുവരെ പെന്‍ഷന്‍കാര്‍ക്ക് കുറച്ച് തുക മാത്രമാണ് പ്രതിമാസം ലഭിക്കുക. ഈ കാലാവധി പുനഃപരിശോധിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ വഴി നല്‍കുന്ന ഒറ്റത്തവണ തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഘടകം ഏകദേശം എട്ട് വര്‍ഷവും രണ്ട് മാസവും അഥവാ 98 മാസത്തെ പെന്‍ഷന് തുല്യമാണെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പെന്‍ഷനില്‍ നിന്നുള്ള കുറവ് 180 മാസം വരെ തുടരുന്നു.

Also Read: 8th Pay Commission: 8ാം ശമ്പള കമ്മീഷന്‍ കുടിശിക; ജീവനക്കാര്‍ക്ക് 3.32 ലക്ഷം രൂപ വരെ നഷ്ടം, കാരണമിത്

കമ്മ്യൂട്ടേഷന്‍ ഘടകം 8.194 ആയി കണക്കാക്കുമ്പോള്‍, 61 വയസുള്ള ഒരാള്‍ പ്രതിമാസ പെന്‍ഷനില്‍ നിന്ന് 100 രൂപ കമ്മ്യൂട്ട് ചെയ്താല്‍ ഏകദേശം 9,833 രൂപ ഒറ്റത്തവണയായി ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഈ തുക കൈപ്പറ്റിയ ശേഷം അടുത്ത 15 വര്‍ഷത്തേക്ക് പ്രതിമാസ പെന്‍ഷനില്‍ നിന്ന് 100 രൂപ വീതം കുറയ്ക്കും. ഇങ്ങനെ 180 മാസത്തിനിടെ ആകെ 18,000 രൂപയാണ് പെന്‍ഷനില്‍ നിന്ന് കുറയുന്നത്.

എട്ടാം ശമ്പള കമ്മീഷന്‍ അംഗീകരിച്ചാല്‍

കമ്മ്യൂട്ടഡ് പെന്‍ഷന്‍ കാലാവധി കുറയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ളതിനേക്കാള്‍ നേരത്തെ മുഴുവന്‍ പ്രതിമാസ പെന്‍ഷനും ലഭിച്ചുതുടങ്ങും. നിലവില്‍ 15 വര്‍ഷം കാത്തിരിക്കേണ്ടവര്‍ക്ക് കാലാവധി 10 വര്‍ഷമോ 12 വര്‍ഷമോ ആയി കുറച്ചാല്‍ നേരത്തേ ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്.

English Summary

Employee organisations have urged the 8th Pay Commission to reduce the 15-year commuted pension restoration period to 10–12 years. If approved by the government, the proposal could help central government pensioners receive their full monthly pension earlier. The existing rule remains in force for now.

Follow Us