EPFO: സ്വകാര്യ ജീവനക്കാർക്ക് പെൻഷൻ എത്ര? പ്രതിമാസം 10,000 രൂപയ്ക്ക് മുകളിൽ!
EPFO Pension Calculation: പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന മുഴുവൻ തുകയും റിട്ടയർമെന്റിന് ശേഷം ഒറ്റത്തവണയായി ലഭിക്കുന്ന ഒരു തുക മാത്രമാണെന്നാണ് ഒട്ടുമിക്ക പേരും കരുതുന്നത്. എന്നാൽ ഇത് തെറ്റാണ്. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക നേരിട്ട് നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്കാണ് പോകുന്നത്
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ അലട്ടുന്ന പ്രധാന സംശയമാണ് വിരമിക്കലിന് ശേഷം എത്ര രൂപ പെൻഷൻ കിട്ടും? എന്നത്. സർക്കാർ ജോലികളിലെപ്പോലെ ഇവിടെ സ്ഥിരമായ ഒരു പെൻഷൻ ഉറപ്പ് ജീവനർക്കാർക്ക് കിട്ടുന്നില്ല. അതേസമയം, എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിൽ നിന്ന് പ്രൊവിഡന്റ് ഫണ്ട് വിഹിതം പിടിക്കുന്നുണ്ടെങ്കിൽ, വിരമിക്കലിനെ കുറിച്ച് അധികം ആശങ്കപ്പെടേണ്ടതുമില്ല.
പിഎഫ് തുക എങ്ങനെയാണ് പെൻഷനായി മാറുന്നത്?
പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന മുഴുവൻ തുകയും റിട്ടയർമെന്റിന് ശേഷം ഒറ്റത്തവണയായി ലഭിക്കുന്ന ഒരു തുക മാത്രമാണെന്നാണ് ഒട്ടുമിക്ക പേരും കരുതുന്നത്. എന്നാൽ ഇത് തെറ്റാണ്. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക നേരിട്ട് നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്കാണ് പോകുന്നത്. നിങ്ങളുടെ കമ്പനിയും സമാനമായ തുക വിഹിതമായി നൽകുന്നുണ്ട്. എന്നാൽ കമ്പനിയുടെ വിഹിതത്തിലെ ഒരു പ്രധാന ഭാഗം (8.33%) നേരിട്ട് നിങ്ങളുടെ പെൻഷൻ ഫണ്ടായ ഇപിഎസിലേക്കാണ് പോകുന്നത്.
ഈ പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് പ്രധാനമായും രണ്ട് നിബന്ധനകളാണുള്ളത്. നിങ്ങൾ കുറഞ്ഞത് 10 വർഷത്തെ ‘പെൻഷൻ ലഭിക്കാൻ അർഹമായ സേവനം’ (pensionable service) പൂർത്തിയാക്കിയിരിക്കണം എന്നതാണ് ആദ്യത്തെ നിബന്ധന. അതുപോലെ, പൂർണ്ണമായ പെൻഷൻ ലഭിക്കാൻ അർഹത നേടണമെങ്കിൽ നിങ്ങൾക്ക് 58 വയസ്സ് തികഞ്ഞിരിക്കണം.
ALSO READ: 3% ഡിഎ ദീപാവലിക്ക് മുമ്പ്; കുടിശ്ശിക ഉൾപ്പെടെ ശമ്പളത്തിലും വൻ വർധനവ്
പെൻഷൻ കണക്കാക്കുന്നത് എങ്ങനെ?
ഫോർമുല: (പെൻഷൻ ലഭിക്കാൻ അർഹമായ ശമ്പളം × മൊത്തം സേവന വർഷങ്ങൾ) / 70
ഇപിഎഫ്ഒ ചട്ടങ്ങൾ പ്രകാരം, പെൻഷൻ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന പരമാവധി ശമ്പളം (അടിസ്ഥാന ശമ്പളം + ഡി.എ) പ്രതിമാസം 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതായത്, നിങ്ങളുടെ അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയാണെങ്കിൽ പോലും, ഇപിഎഫ്ഒ നിങ്ങളുടെ പെൻഷൻ കണക്കാക്കുന്നത് 15,000 രൂപയുടെ പരിധി അടിസ്ഥാനമാക്കിയായിരിക്കും. ഫോർമുലയിലെ ‘സേവന വർഷങ്ങൾ’ എന്നത് നിങ്ങളുടെ ഇപിഎസ് അൗണ്ടിലേക്ക് സംഭാവനകൾ നൽകിയ മൊത്തം കാലയളവാണ്.
പെൻഷൻ കണക്കാക്കൽ- ഉദാഹരണം
വിരമിക്കുന്ന സമയത്ത് ഒരു വ്യക്തിയുടെ ആകെ ഇ.പി.എസ് സംഭാവനാ കാലയളവ് 50 വർഷമാണെന്ന് കരുതുക. പെൻഷൻ കണക്കാക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയായി നിശ്ചയിച്ചിട്ടുള്ളതിനാൽ,
ശമ്പള പരിധി: ₹15,000
സേവന വർഷങ്ങൾ: 50
പെൻഷൻ: 15,000 × 50 ÷ 70 = 10,714 രൂപ
അതായത്, വിരമിക്കലിനുശേഷം അദ്ദേഹത്തിന് യാതൊരു തടസ്സവുമില്ലാതെ പ്രതിമാസം ഏകദേശം 10,714 രൂപ നിശ്ചിത പെൻഷനായി ലഭിക്കും.
English Summary:
EPFO provides retirement pension benefits to eligible private-sector employees through the Employees’ Pension Scheme. The monthly pension is calculated based on the average pensionable salary during the last 60 months of service and the total eligible years of service.