Gold Rate: പൊള്ളില്ല, ആഭരണം ഇന്നും വാങ്ങാം; കേരളത്തിലെ സ്വര്‍ണവില
One Pavan Gold Rate in Kerala on May 6: കഴിഞ്ഞ ദിവസവും സ്വര്‍ണവില താഴോട്ടിറങ്ങി. മെയ് നാലിന് വൈകിട്ടോടെ താഴോട്ട് പതിക്കാന്‍ തുടങ്ങിയ സ്വര്‍ണം മെയ് അഞ്ചിനും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4,535 ഡോളര്‍ എന്ന നിരക്കില്‍ എത്തിയതോടെ കേരളത്തിലെ സ്വര്‍ണവില ഒരു പവന് 1,09,400 രൂപയായി. ഒരു ഗ്രാമിന് 13,675 രൂപയുമായിരുന്നു നിരക്ക്.
സ്വര്‍ണത്തോടുള്ള താത്പര്യവും ഒരുകാലത്തും മലയാളികള്‍ക്ക് കുറയാന്‍ പോകുന്നില്ല. എന്നാല്‍ ആഭരണങ്ങള്‍ വാങ്ങിക്കാന്‍ പറ്റുന്ന അന്തരീക്ഷമല്ല കഴിഞ്ഞ കുറേനാളുകളായിട്ട് ഉള്ളത്. വില കൂടുന്നത് കണ്ട് ഇന്ന് വാങ്ങിക്കാം, നാളെ വാങ്ങിക്കാം എന്ന് കരുതി കാത്തിരുന്നവര്‍ക്ക് നിരാശ മാത്രം ഫലം. 2025ന്റെ അവസാനത്തോടെ ഒരു ലക്ഷത്തിലേക്ക് ചേക്കേറിയ സ്വര്‍ണം, അടുത്തകാലത്തൊന്നും താഴോട്ടില്ലെന്ന നിലപാടില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസവും സ്വര്‍ണവില താഴോട്ടിറങ്ങി. മെയ് നാലിന് വൈകിട്ടോടെ താഴോട്ട് പതിക്കാന്‍ തുടങ്ങിയ സ്വര്‍ണം മെയ് അഞ്ചിനും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4,535 ഡോളര്‍ എന്ന നിരക്കില്‍ എത്തിയതോടെ കേരളത്തിലെ സ്വര്‍ണവില ഒരു പവന് 1,09,400 രൂപയായി. ഒരു ഗ്രാമിന് 13,675 രൂപയുമായിരുന്നു നിരക്ക്.
സ്വര്‍ണവിലയെ കരുത്താകുന്നത് യുദ്ധം
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, വീണ്ടും ആക്രമണങ്ങളും വാഗ്വാദങ്ങളും ആരംഭിച്ചതോടെ സ്വര്‍ണം പോലുള്ള ലോഹങ്ങള്‍ക്കും അനുകൂലമായ സാഹചര്യം കൈവന്നു. അമേരിക്കയും ഇറാനും വീണ്ടും കൊമ്പുകോര്‍ത്തതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചത് റെക്കോഡ് വേഗത്തിലാണ്.
വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഇറാനും അമേരിക്കയും വീണ്ടും ഏറ്റമുട്ടിയത്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ യുഎസ് ഡോളറിന്റെ വിനിമയ നിരക്കും വര്‍ധിച്ചു. ലോകത്തിലെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് സൂചിക 0.20 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിന്റെ ചെലവും ഉയരുന്നു.
Also Read: Kerala Gold Rate: ഇന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം; മെയ് അഞ്ചിലെ സ്വര്‍ണവില
ചെലവ് വര്‍ധിക്കുന്നത് സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും. ഇത് വിലയിടിവിനും കാരണമാകുന്നു. രണ്ട് മാസത്തോളമായി ക്രൂഡ് ഓയില്‍ വില ഉയരത്തിലാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സ്വര്‍ണം വീണ്ടും താഴോട്ട് ഇറങ്ങുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സൈനിക നടപടിയായ പ്രൊജക്ട് ഫ്രീഡം അവസാനിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരം ഇറാനുമായി സമാധാന കരാറില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും ഉയരും.
Updating…
English Summary
Gold prices in Kerala on May 6 show a favorable trend for buyers. The latest rates indicate a good opportunity to purchase gold jewellery. Market fluctuations continue to influence pricing. Buyers are advised to check daily updates before making decisions.