AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം; മെയ് അഞ്ചിലെ സ്വര്‍ണവില

One Pavan Gold Rate on May 5 in Kerala: മെയ് രണ്ടിന് ഏത് നിരക്കിലാണോ വ്യാപാരം അവസാനിപ്പിച്ചത് അത് തന്നെയായിരുന്നു മെയ് നാലിനുള്ള നിരക്ക്, അതായത് ഒരു പവന് 1,10,680 രൂപ. എന്നാല്‍ വോട്ടെണ്ണല്‍ ഫലം പുറത്തുവരാന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സന്തോഷവാര്‍ത്തയുമായി സ്വര്‍ണവുമെത്തി. നിരക്ക് 1,09,720 ലേക്ക് താഴ്ത്തിക്കൊണ്ടായിരുന്നു ആ വരവ്. മെയ് മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

Kerala Gold Rate: ഇന്ന് വാങ്ങിയാല്‍ ഇരട്ടി വാങ്ങാം; മെയ് അഞ്ചിലെ സ്വര്‍ണവില
സ്വര്‍ണവിലImage Credit source: PTI
Shiji M K
Shiji M K | Published: 05 May 2026 | 07:26 AM

സ്വര്‍ണവില അങ്ങനെ താഴേക്ക്…താഴേക്ക്…താഴേക്ക്…ഹാ അത്ര താഴേക്കെത്തുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ആഭരണപ്രേമികള്‍ക്ക് അല്‍പം ആശ്വാസം ചൊരിഞ്ഞുള്ള വിലകളാണ് അടുത്തകാലത്തായി എത്തുന്നത്. വിലയില്‍ നേരിയ ആശ്വാസം കണ്ടതോടെ ആഭരണങ്ങള്‍ വാങ്ങിക്കാനായി എത്തുന്നവരുടെ എണ്ണവും. അല്ലെങ്കിലും അവസരം മുതലെടുക്കാന്‍ മലയാളികളെ കഴിഞ്ഞല്ലേ ആളൊള്ളൂ.

മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നില്ല. മെയ് രണ്ടിന് ഏത് നിരക്കിലാണോ വ്യാപാരം അവസാനിപ്പിച്ചത് അത് തന്നെയായിരുന്നു മെയ് നാലിനുള്ള നിരക്ക്, അതായത് ഒരു പവന് 1,10,680 രൂപ. എന്നാല്‍ വോട്ടെണ്ണല്‍ ഫലം പുറത്തുവരാന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സന്തോഷവാര്‍ത്തയുമായി സ്വര്‍ണവുമെത്തി. നിരക്ക് 1,09,720 ലേക്ക് താഴ്ത്തിക്കൊണ്ടായിരുന്നു ആ വരവ്. മെയ് മാസത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

ആശ്വാസം പകര്‍ന്ന് ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന റെക്കോഡ് വര്‍ധനവാണ് സ്വര്‍ണവില താഴോട്ടിറങ്ങുന്നതിന് പ്രധാന കാരണം. ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോള്‍ സ്വാഭാവികമായും ഡോളറിന്റെ മൂല്യം വര്‍ധിക്കും. ഇത് സ്വര്‍ണത്തിന്മേലുള്ള ചെലവ് വര്‍ധിക്കാനും വിലയിടിയാനും കാരണമാകുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് കഴിഞ്ഞ ദിവസം കുറഞ്ഞത് 48.97 ഡോളറാണ്. ഇതോടെ വില 4580.92 ഡോളറിലേക്കെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 1.39 ശതമാനം വര്‍ധിച്ച് 109.7 ഡോളറും യുഎസ് ക്രൂഡ് ഓയില്‍ വില 1.36 ശതമാനം ഉയര്‍ന്ന് 103.3 ഡോളറുമായിരുന്നു.

ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍

ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോള്‍ പണപ്പെരുപ്പ ആശങ്കകള്‍ ഉടലെടുക്കും. മാത്രമല്ല, വിലക്കയറ്റം ജനങ്ങളെ നേരിട്ട് ബാധിക്കാനും തുടങ്ങും, നിത്യോപയോഗ സാധനങ്ങളുടെ വരെ വില വര്‍ധിക്കുന്നതാണ് ഈ ഘട്ടത്തിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്ക് കൂട്ടുന്നതാണ് കേന്ദ്ര ബാങ്കുകള്‍ സാധാരണയായി ചെയ്യുന്ന നടപടി.

Also Read: Kerala Gold Rate: സ്വർണം വാങ്ങാനാണോ പ്ലാൻ? ബ്രേക്കിട്ട് വില

പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഡോളറിന് വീണ്ടും കരുത്ത് പകരും. പലിശ നിരക്ക് കൂടുമ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ബോണ്ടുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വര്‍ധിക്കും. ഇത് നിക്ഷേപകരെ സ്വര്‍ണം പോലുള്ള ആസ്തികള്‍ ഉപേക്ഷിച്ച് വീണ്ടും ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചേക്കും.

ആഭരണത്തിന് വേറെയും ചാര്‍ജുകള്‍

ആഭരണങ്ങള്‍ വാങ്ങിക്കണമെങ്കില്‍ പവന്റെ വില മാത്രം നല്‍കിയാല്‍ പോരാ, മറിച്ച് പണിക്കൂലി, ജിഎസ്ടു, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങി വിവിധ നിരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള വില വേണം നല്‍കാന്‍. അതിനാല്‍ തന്നെ നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ ഏകദേശം 1.20 ലക്ഷം രൂപയോളം വില നല്‍കണം.

Updating…

English Summary

Gold prices in Kerala on May 5 are drawing attention as crude oil trends influence the market. Jewellery buyers and investors are closely watching the developments for potential opportunities.

Follow Us