AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: നേട്ടം കൊയ്ത് ഉപഭോക്താക്കള്‍; സ്വര്‍ണവില വന്‍ താഴ്ചയില്‍, ഇന്നത്തെ നിരക്ക്‌

One Pavan Gold Rate on May 28 Thursday: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയും നേരിടുന്നത് കടുത്ത സമ്മര്‍ദമാണ്. ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ച വര്‍ധനവ് മൂലം രാജ്യത്തെ ഇന്ധനവിലയും സ്വര്‍ണവിലയും റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ 2025 മുതല്‍ തന്നെ സ്വര്‍ണം തേരോട്ടം ആരംഭിച്ചിരുന്നു.

Kerala Gold Rate: നേട്ടം കൊയ്ത് ഉപഭോക്താക്കള്‍; സ്വര്‍ണവില വന്‍ താഴ്ചയില്‍, ഇന്നത്തെ നിരക്ക്‌
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 28 May 2026 | 07:55 AM

ആഘോഷങ്ങളും വിവാഹങ്ങളുമെല്ലാം ഉണ്ടാകുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുന്ന ശീലം ഇന്ത്യക്കാര്‍ക്കുണ്ട്. എന്നാല്‍ പൊന്നില്‍ സംഭവിക്കുന്ന വില വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ സമ്മാനിക്കുകയാണ്. സ്വര്‍ണത്തില്‍ തുടര്‍ച്ചയായി സംഭവിച്ച വിലവര്‍ധനവ് മൂലം പലരും ഇതിനോടകം തന്നെ പൊന്ന് വേണ്ടെന്ന കടുത്ത നിലപാടുകളും സ്വീകരിച്ചു.

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയും നേരിടുന്നത് കടുത്ത സമ്മര്‍ദമാണ്. ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിച്ച വര്‍ധനവ് മൂലം രാജ്യത്തെ ഇന്ധനവിലയും സ്വര്‍ണവിലയും റെക്കോഡ് വേഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ 2025 മുതല്‍ തന്നെ സ്വര്‍ണം തേരോട്ടം ആരംഭിച്ചിരുന്നു, യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം വര്‍ധനവ് സംഭവിച്ചുവെന്ന് പറയാം.

2025ല്‍ മാത്രം സ്വര്‍ണത്തില്‍ ഏകദേശം 50,000 രൂപയുടെ വര്‍ധനവാണുണ്ടായത്. 2025 ജനുവരിയില്‍ 50,000 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 2025 ഡിസംബര്‍ ആയപ്പോഴേക്ക് 1 ലക്ഷം പിന്നിട്ടു. സ്വര്‍ണത്തിലെ വില വര്‍ധനവ് എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ ബാധിച്ചുവെന്ന് പറയാനാകില്ല. ചിലര്‍ ആഭരണങ്ങള്‍ വാങ്ങിക്കുന്നത് നിര്‍ത്തിവെച്ചു, മറ്റുചിലര്‍ ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുന്നു.

മെയ് 27ലെ സ്വര്‍ണവില

രണ്ട് തവണ സ്വര്‍ണവില കുറഞ്ഞ ദിവസമാണ് മെയ് 27. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,16,080 രൂപയായിരുന്നു വിലയെങ്കില്‍ വൈകീട്ടോടെ 240 രൂപ കുറഞ്ഞ് നിരക്ക് 1,15,000 ത്തിലേക്ക് എത്തി. സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്കെല്ലാം സന്തോഷം പകര്‍ന്നായിരുന്നു ഈ ഇറക്കം. ആഭരണങ്ങള്‍ വാങ്ങാനായി കാത്തിരുന്നവര്‍ അവസരം മുതലെടുക്കുകയും ചെയ്തു.

Also Read: Kerala Gold Rate: ധൈര്യമായി വാങ്ങിച്ചോളൂ, ആശ്വാസനിരക്കിൽ സ്വർണം; പവന് എത്ര?

വിലയിടിവ് കാരണമാകുന്നതെന്ത്?

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് സംഭവിക്കുന്ന വിലയിടിവാണ് സ്വര്‍ണത്തിനും ഗുണം ചെയ്യുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന് 9 ഡോളറായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഡോളര്‍ സൂചിക 99.14 എന്ന നിരക്കിലേക്കുമെത്തി. രൂപയുടെ മൂല്യം നിലവില്‍ 95.778 ലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെങ്കില്‍ സ്വര്‍ണവിഇനിയും താഴോട്ടിറങ്ങും.

സ്വര്‍ണവില ഇനി ഉയരുമോ?

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അതിനിടെ ഇരുവിഭാഗവും തമ്മില്‍ ആക്രമണം തുടരുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നു. പശ്ചിമേഷ്യയില്‍ സാഹചര്യം ഇനിയും മോശമാകുകയാണെങ്കില്‍ ക്രൂഡ് വില ഉയരും, ഇത് ആഗോള തലത്തില്‍ പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുന്നതാണ്.

പണപ്പെരുപ്പം ഉയരുമ്പോള്‍ കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സാധാരണമാണ്. പലിശ നിരക്കിലെ വര്‍ധനവ് ഡോളറിനെ ശക്തിപ്പെടുത്തും. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് ഇരട്ടിയാക്കുന്നു. പലിശ നിരക്കിലെ വര്‍ധനവ് ബോണ്ട്, ബാങ്ക് എഫ്ഡികള്‍ എന്നിവയില്‍ നിന്നുള്ള ലാഭം ഉയര്‍ത്തുന്നതിനാല്‍ ആളുകള്‍ സ്വര്‍ണം ഉപേക്ഷിക്കാനാണ് സാധ്യത.

English Summary

Gold prices in Kerala have been updated on May 28, coinciding with Eid al-Adha Bakrid celebrations. Check the latest rates for one pavan, one gram and gold jewellery prices across the state.

Follow Us