Kerala Gold Rate: ധൈര്യമായി വാങ്ങിച്ചോളൂ, ആശ്വാസനിരക്കിൽ സ്വർണം; പവന് എത്ര?
Kerala Gold Rate Today, May 27: കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ് ഉണ്ടായത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു പവന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലെ വില സാധാരണക്കാർക്കും ആഭരണ പ്രേമികൾക്ക് നെഞ്ചിടിപ്പ് ഉയർത്തി.
സംസ്ഥാനത്ത് സ്വർണവില കുറയുന്നു.പവന് 1,16,520 രൂപയും ഗ്രാമിന് 14,565 രൂപയുമാണ് വില. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 294.90 രൂപയും കിലോയ്ക്ക് 2,94,900 രൂപയുമാണ് വില.
പശ്ചിമേഷ്യയിൽ സംഭവിക്കുന്നതെന്ത്?
പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനി. ഇറാനിൽ വീണ്ടും യു.എസ് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് സ്വർണവില കുറഞ്ഞത്. ഇറാൻ – യു.എസ് സംഘർഷത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന സൂചനകൾക്ക് പിന്നാലെയാണ് യു.എസ് ആക്രമണം നടത്തിയത്. ഇതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
കൂടാതെ,ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വൈകുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു. പിന്നാലെ ഡോളർ ഇൻഡക്സ് ഉയർത്തുകയും മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ചെയ്തു. കൂടാതെ യു.എസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്കയും സ്വർണവില ഇടിയുന്നതിന് കാരണമായി.
ALSO READ: ശാരീരിക ബുദ്ധിമുട്ടുകളുള്ള അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം?
സ്വർണവില ഇതുവരെ
കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ് ഉണ്ടായത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു പവന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലെ വില സാധാരണക്കാർക്കും ആഭരണ പ്രേമികൾക്ക് നെഞ്ചിടിപ്പ് ഉയർത്തി. ഇതിനിടെ ഡിസംബർ 31ന് 99880 രൂപയായി വില ഇടിഞ്ഞ് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും ജനുവരി 5ന് വില വീണ്ടും ഒരു ലക്ഷം കടന്നു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്ന് മാർച്ചിലാണ് സ്വർണവിലയിൽ വലിയൊരു ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണവില കുതിച്ച്, പവന് 1,26,920 രൂപ രേഖപ്പെടുത്തി. തുടർന്ന് റെക്കോർഡ് കുതിപ്പ് പ്രവചിക്കപ്പെട്ടെങ്കിലും സ്വർണവില താഴുകയായിരുന്നു.
സ്വർണവിലയിൽ ഇനിയെന്ത്?
വരുംദിവസങ്ങളിൽ സ്വർണവിലയിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളിൽ ഏഷ്യൻ രാജ്യങ്ങളുടെ ഇടപെടലുകളും കേന്ദ്രബാങ്കുകളുടെ സാമ്പത്തിക നയങ്ങളും ആഗോള വിപണിയിൽ നിർണായകമാകും. ഇവ സ്വർണവിലയെ സ്വാധീനിച്ചേക്കാം. കൂടാതെ വിവാഹ സീസണിലെ ഡിമാൻഡും സ്വർണവില നിശ്ചയിക്കുന്നതിൽ നിർണായകമാകും.
English Summary:
Gold Price drop in Kerala. The price is Rs 1,16,520 per Pavan and Rs 14,565 per gram. Even though the market price is this much, the price will increase when the three percent GST, processing fee and hallmarking charge are added. The price of silver is also changing along with gold.