AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പൊന്നിന് ഭ്രാന്തായോ? സ്വര്‍ണവില പിന്നെയും കുറഞ്ഞു

One Pavan Gold Rate on March 19 Afternoon: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ പണനയം പ്രഖ്യാപിച്ചതാണ് നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും നേട്ടമായത്. പുതിയ പണനയം ഡോളറിന് കരുത്തേകി. പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്ന സൂചനയും ബാങ്ക് മുന്നോട്ട് വെക്കുന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണത്തിലുള്ള ചെലവ് വര്‍ധിപ്പിക്കും

Kerala Gold Rate: പൊന്നിന് ഭ്രാന്തായോ? സ്വര്‍ണവില പിന്നെയും കുറഞ്ഞു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 19 Mar 2026 | 05:00 PM

താഴ്ന്നിറങ്ങി സ്വര്‍ണവില, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് മാര്‍ച്ച് 19ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണമെത്തിയത്. ആഭരണങ്ങള്‍ വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് എത്രയും വേഗം ഈ അവസരം പ്രയോജനപ്പെടുത്താം. ഒരു ദിവസം ഇത് രണ്ടാം തവണയാണ് വില കുറയുന്നത്. ഇതേരീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സ്വര്‍ണവില 1 ലക്ഷത്തിനും താഴേക്ക് പോകാന്‍ സാധ്യതയുണ്ട്.

മാര്‍ച്ച് 19 ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില

1,11,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് മാര്‍ച്ച് 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള കേരളത്തിലെ വില. രാവിലെ 1,13,400 രൂപയില്‍ വില്‍പന നടന്ന പൊന്ന് ഉച്ചയ്ക്ക് ശേഷം 2,000 രൂപ കുറച്ച് 1,11,400 ലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 250 രൂപ കുറഞ്ഞ് 14,175ല്‍ നിന്ന് 13,925 ലേക്കും വിലയെത്തി. ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞ് 4,040 രൂപയാണ്.

ആഭരണപ്രേമികള്‍ക്ക് ആശ്വാസം

ആഭരണപ്രേമികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയാണ് സ്വര്‍ണത്തിന്റെ ഇറക്കം. വിവാഹ സീസണ്‍ വന്നെത്തിയത് ഉപഭോക്താക്കളില്‍ ആശങ്ക വിതച്ചിരുന്നു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് എത്രയും വേഗം അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: Kerala Gold Rate: ദേ പോയി താഴേക്ക്, കാത്തിരുന്ന വിലയിൽ സ്വർണം, ഇന്നത്തെ നിരക്ക് അറിഞ്ഞോ

തുണച്ചത് ഫെഡറല്‍ റിസര്‍വ്

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ പണനയം പ്രഖ്യാപിച്ചതാണ് നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും നേട്ടമായത്. പുതിയ പണനയം ഡോളറിന് കരുത്തേകി. പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്ന സൂചനയും ബാങ്ക് മുന്നോട്ട് വെക്കുന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണത്തിലുള്ള ചെലവ് വര്‍ധിപ്പിക്കും, ഇത് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നതിനാല്‍ ഇനിയും വിലയിടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്.

Follow Us