AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ദേ പോയി താഴേക്ക്, കാത്തിരുന്ന വിലയിൽ സ്വർണം, ഇന്നത്തെ നിരക്ക് അറിഞ്ഞോ

Kerala Gold and Silver Rate Today: സ്വർണവിലയിലെ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ഇത് എത്ര നാൾ നീണ്ടുനിൽക്കുമെന്ന ആശങ്കയുമുണ്ട്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സ്വർണവില പവന് ഒരു ലക്ഷത്തിനും താഴെയെത്തും. നിക്ഷേപ ഉദ്ദേശത്തോടെയാണ് പലരും സ്വർണം വാങ്ങുന്നത്. വില ഉയർന്നതോടെ ആളുകൾക്ക് സ്വർണാഭരണത്തോടുള്ള താൽപര്യം കുറഞ്ഞിരുന്നു.

Kerala Gold Rate: ദേ പോയി താഴേക്ക്, കാത്തിരുന്ന വിലയിൽ സ്വർണം, ഇന്നത്തെ നിരക്ക് അറിഞ്ഞോ
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 19 Mar 2026 | 10:12 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 115680 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ 240 രൂപ കുറഞ്ഞ് പവന് 1,15,440 രൂപയായി താഴ്ന്നു. ഇന്നിതാ, വിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 2,280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,400 രൂപയായി. ഗ്രാമിന് 14,175 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും കുറയുന്നുണ്ട്. ​ഗ്രാമിന് 274.90 രൂപയും കിലോയ്ക്ക് 2,74,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിലെ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ഇത് എത്ര നാൾ നീണ്ടുനിൽക്കുമെന്ന ആശങ്കയുമുണ്ട്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സ്വർണവില പവന് ഒരു ലക്ഷത്തിനും താഴെയെത്തും. അതേസമയം, വിപണിവില 1,15,440 രൂപാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും.

ALSO READ: ഉയര്‍ന്ന നേട്ടത്തിനായി മികച്ച എസ്‌ഐപി നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം?

സ്വർണവില കുറയുന്നത് ആഭരണപ്രേമികളെ പോലെ ജ്വല്ലറിക്കാർക്കും ആശ്വാസമാണ്. വില ഉയർന്നതോടെ ആളുകൾക്ക് സ്വർണാഭരണത്തോടുള്ള താൽപര്യം കുറഞ്ഞിരുന്നു. നിക്ഷേപ ഉദ്ദേശത്തോടെയാണ് പലരും സ്വർണം വാങ്ങുന്നത്. ബാറുകളും കോയിനുകളുമാണ് വാങ്ങുന്നത്. എന്നാൽ ജ്വല്ലറി ഉടമകൾക്ക് ആഭരണം വാങ്ങുമ്പോഴാണ് പണിക്കൂലിയിലും മറ്റുമായി ലാഭം കിട്ടുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്നുണ്ടായ ആ​ഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5010 ഡോളറാണ്. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത ഇവയെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ട്.

Follow Us