AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Financial Plan: പെണ്‍കുട്ടികളുടെ നല്ല ഭാവിയ്ക്കായി പണം വേണ്ടേ? സാമ്പത്തികാസൂത്രണം ഇങ്ങനെ നടത്താം

Planning Your Daughter’s Future? Smart Financial Tips Every Parent Must Know: ഉന്നത വിദ്യാഭ്യാസം നേടുന്നതിനായുള്ള ചെലവുകള്‍ ഇന്ത്യയിലും പുറത്തുമെല്ലാം ഒരുപോലെ വര്‍ധിക്കുന്നു. കുഞ്ഞ് കോളേജില്‍ പോകാന്‍ വര്‍ഷങ്ങള്‍ ഇനിയും ഒരുപാടുണ്ടെന്ന് കരുതി സമാധാനിക്കേണ്ടാ, ഇപ്പോള്‍ തന്നെ മികച്ച സാമ്പത്തികാസൂത്രണം ഇതിനായി ആവശ്യമാണ്.

Financial Plan: പെണ്‍കുട്ടികളുടെ നല്ല ഭാവിയ്ക്കായി പണം വേണ്ടേ? സാമ്പത്തികാസൂത്രണം ഇങ്ങനെ നടത്താം
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Moment/Getty Images
Shiji M K
Shiji M K | Published: 25 Mar 2026 | 03:00 PM

പെണ്‍കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും ആവലാതിയാണ്. അവരുടെ നല്ലഭാവിയ്ക്കായി ആസൂത്രണം നടത്തേണ്ടതിന്റെ പ്രാധാന്യവും വളരെ വലുത് തന്നെ. വിദ്യാഭ്യാസം നല്‍കുക എന്നത് തന്നെയാണ് ഒരു പെണ്‍കുട്ടിയ്ക്കായി ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായുള്ള ചെലവുകള്‍ ഇന്ത്യയിലും പുറത്തുമെല്ലാം ഒരുപോലെ വര്‍ധിക്കുന്നു. കുഞ്ഞ് കോളേജില്‍ പോകാന്‍ വര്‍ഷങ്ങള്‍ ഇനിയും ഒരുപാടുണ്ടെന്ന് കരുതി സമാധാനിക്കേണ്ടാ, ഇപ്പോള്‍ തന്നെ മികച്ച സാമ്പത്തികാസൂത്രണം ഇതിനായി ആവശ്യമാണ്.

മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയുള്ള ചെലവുകള്‍ക്കായി പണം കണ്ടെത്തുന്നതിനായി എങ്ങനെയാണ് കൃത്യമായി സാമ്പത്തികാസൂത്രണം നടത്തുക എന്ന് പരിശോധിക്കാം.

നിക്ഷേപം നേരത്തെ ആരംഭിക്കാം

ചെറിയ തുകയാണെങ്കിലും നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് നല്ലതാണ്. ചെറിയ തുകകള്‍ പോലും 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ വലിയ സംഖ്യയായി വളരും. സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിക്ഷേപിക്കുന്ന തുകയില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

ഈ പദ്ധതികള്‍ തിരഞ്ഞെടുക്കാം

പെണ്‍കുട്ടികളുടെ ഭാവിയ്ക്കായി രണ്ട് പദ്ധതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അവ ഓരോന്നില്‍ നിന്നും ലഭിക്കുന്ന നേട്ടത്തിന്റെയും അപകട സാധ്യതയുടെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്.

സുകന്യ സമൃദ്ധി യോജന- സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ചെറിയ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ഈ പദ്ധതി വഴി നിക്ഷേപം നടത്താന്‍ സാധിക്കുന്നത്.

മ്യൂച്വല്‍ ഫണ്ടുകള്‍- 10 വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നിക്ഷേപം നടത്താനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ ഇക്വിറ്റി നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗമായ എസ്‌ഐപിയിലും നിക്ഷേപം നടത്താം.

Also Read: 8th Pay Commission: ശമ്പളം എന്ന് കൂടും, എത്ര രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം?

സുരക്ഷിത മാര്‍ഗങ്ങളും വേണം

ഉയര്‍ന്ന നേട്ടത്തിനായി അപകട സാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതിനോടൊപ്പം തന്നെ, പിപിഎഫ്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ഡെറ്റ് ഫണ്ടുകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്‍ഷുറന്‍സും വേണം

ഒരു നിക്ഷേപമല്ലെങ്കിലും ഒരാളുടെ ജീവിതത്തില്‍ വലിയ റോള്‍ തന്നെ വഹിക്കുന്നയാളാണ് ഇന്‍ഷുറന്‍സ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടിയുടെ ഭാവിയ്ക്കായി പണം കണ്ടെത്താന്‍ ടേം ഇന്‍ഷുറന്‍സ് പോളിസി സഹായിക്കും.

Follow Us