AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

SIP: വീട്ടമ്മമാരുടെ എസ്‌ഐപി നികുതി ഭര്‍ത്താവ് അടയ്ക്കണം? നിയമം പറയുന്നതിങ്ങനെ

Housewife's SIP Tax Rules: വീട്ടുചെലവുകള്‍ക്കോ, വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ഭാര്യക്ക് നല്‍കുന്ന പണത്തിന് നികുതി ഉണ്ടായിരിക്കില്ല. കയ്യില്‍ കൊടുക്കുന്നതായാലും ബാങ്ക് വഴി കൈമാറ്റം ചെയ്തതായാലും, ആ തുക ചെലവുകള്‍ക്ക് ഉപയോഗിക്കുന്നിടത്തോളം നികുതി ഉണ്ടായിരിക്കുകയില്ല.

SIP: വീട്ടമ്മമാരുടെ എസ്‌ഐപി നികുതി ഭര്‍ത്താവ് അടയ്ക്കണം? നിയമം പറയുന്നതിങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Deepak Sethi/E+/Getty Images
Shiji M K
Shiji M K | Published: 08 Feb 2026 | 01:28 PM

എവിടെയെങ്കിലും പണം നിക്ഷേപിക്കുകയും ഭാവിയില്‍ ആ തുക കൊണ്ട് സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ് വീട്ടമ്മമാരുടെ രീതി. എന്നാല്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് വീട്ടമ്മാരും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) നിക്ഷേപിച്ച് തുടങ്ങിയിട്ടുണ്ട്. വീട്ടമ്മമാരുടെ എസ്‌ഐപി അല്ലെങ്കിലും മറ്റേതെങ്കിലും നിക്ഷേപങ്ങള്‍ക്ക് ആരാണ് നികുതി നല്‍കേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ?

നികുതി ആര് നല്‍കും?

വീട്ടുചെലവുകള്‍ക്കോ, വ്യക്തിഗത ആവശ്യങ്ങള്‍ക്കോ ഭാര്യക്ക് നല്‍കുന്ന പണത്തിന് നികുതി ഉണ്ടായിരിക്കില്ല. കയ്യില്‍ കൊടുക്കുന്നതായാലും ബാങ്ക് വഴി കൈമാറ്റം ചെയ്തതായാലും, ആ തുക ചെലവുകള്‍ക്ക് ഉപയോഗിക്കുന്നിടത്തോളം നികുതി ഉണ്ടായിരിക്കുകയില്ല.

എന്നാല്‍ ഭാര്യ തനിക്ക് ലഭിക്കുന്ന പണം എസ്‌ഐപി, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയും അതുവഴി ലാഭം നേടുകയും ചെയ്താല്‍, ഭര്‍ത്താവ് നികുതിയൊടുക്കേണ്ടതുണ്ട്. ഈ ലാഭത്തെ ഭര്‍ത്താവിന്റെ വരുമാനമായാണ് കണക്കാക്കുക. ഇതിനെ ആദായനികുതി നിയമത്തില്‍ ക്ലബ്ബിങ് ഓഫ് ഇന്‍കം എന്ന് പറയുന്നു.

Also Read: Retirement Corpus: 40ല്‍ തുടങ്ങിയാല്‍ മതി 6 കോടിയുണ്ടാക്കാം; നിക്ഷേപം എങ്ങനെ വേണം?

ഭാര്യ എപ്പോള്‍ നികുതി അടയ്ക്കണം?

ഭാര്യയുടെ നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വരുമാനം വീണ്ടും നിക്ഷേപിക്കുകയാണെങ്കില്‍, രണ്ടാമത്തെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അവരുടെ തന്നെ വരുമാനമായി കണക്കാക്കും. അതായത്, ആദ്യ വരുമാനം വീണ്ടും നിക്ഷേപിച്ചുണ്ടാകുന്ന വരുമാനമെല്ലാം ഭാര്യയുടെ വരുമാനത്തില്‍ ചേര്‍ക്കപ്പെടും. ഇവര്‍ക്കുണ്ടായ നേട്ടം നികുതി സ്ലാബുകളുടെ പരിധിയില്‍ വരികയാണെങ്കില്‍ അതിന് നികുതിയും നല്‍കേണ്ടി വരും.

നിങ്ങള്‍ വീട്ടമ്മയാണെങ്കില്‍ പോലും, വരുമാനം നികുതി പരിധിക്ക് മുകളിലാണെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം പിഴ നല്‍കേണ്ടതാണ്.

Follow Us