AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Financial Deadlines: ഈ 3 കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി പാളും; സമയം മാർച്ച് 31 വരെ!

Financial Tasks to Complete Before March 31: ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പിഴ ഒഴിവാക്കുന്നതിനും ചില പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. മാർച്ച് 31 മുമ്പ് നിക്ഷേപം നടത്തിയാൽ സെക്ഷൻ 80സി പ്രകാരം നികുതി കുറയ്ക്കാൻ സാധിക്കും.

Financial Deadlines: ഈ 3 കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി പാളും; സമയം മാർച്ച് 31 വരെ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Mar 2026 | 05:13 PM

2026 മാർച്ച് 31-ഓടെ ഈ സാമ്പത്തിക വർഷം അവസാനിക്കുകയാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണായകമാണ്. ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പിഴ ഒഴിവാക്കുന്നതിനും ചില പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ…

പാൻ കാർഡ് അപേക്ഷ

വളരെ എളുപ്പത്തിൽ പാൻ കാർഡിന് അപേക്ഷിക്കാനുള്ള അവസാന അവസരമാണ്. ആധാർ കാർഡ് മാത്രം ഉപയോ​ഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുന്ന രീതി മാർച്ച് 31 വരെ മാത്രമേ ഉണ്ടാകുകയുള്ളൂ. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. തുടർന്ന് പാൻ കാർഡിന് അപേക്ഷിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ നിർബന്ധമാകും.

ALSO READ: ഏപ്രില്‍ 1 മുതല്‍ ഇന്‍ഷുറന്‍സ് പോളിസി നിയമങ്ങളും മാറും; ഇതറിഞ്ഞുവെച്ചോളൂ

സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ്

പഴയ ടാക്സ് സംവിധാനത്തിൽ നികുതി ലാഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്കും അവസാന അവസരമാണ്. പബ്ലിക് പ്രോവിഡന്റ്സ ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണൽ പെൻഷൻ സ്കീം എന്നിവയിൽ മാർച്ച് 31 മുമ്പ് നിക്ഷേപം നടത്തിയാൽ സെക്ഷൻ 80സി പ്രകാരം നികുതി കുറയ്ക്കാൻ സാധിക്കും. അല്ലാത്ത പക്ഷം ആ വർഷത്തെ നികുതി ആനുകൂല്യം നഷ്ടമാകുന്നതാണ്.

ഇൻവെസ്റ്റ്മെന്റ് പ്രൂഫ്

നികുതി ഇളവിനായി നിങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ രേഖകൾ ഈ സമയപരിധിക്കുള്ളിൽ തൊഴിലുടമയ്ക്ക് സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലൈഫ് ഇൻഷുറൻസ് രസീത്, നിക്ഷേപ തെളിവുകൾ, എച്ച്ആർഎ റെന്റ് രസീത് തുടങ്ങിയ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളാണ് സമർപ്പിക്കേണ്ടത്. അല്ലാത്ത പക്ഷം നിങ്ങളുടെ ശമ്പളത്തിൽ നിന്ന് കൂടുതൽ ടിഡിഎസ് പിടിക്കപ്പെടും. പിന്നീട് റീഫണ്ട് കിട്ടാമെങ്കിലും മാസശമ്പളത്തിൽ ഇത് നഷ്ടമുണ്ടാക്കിയേക്കും.

Follow Us