സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്: ആദ്യപാദത്തിൽ GDP വളർച്ച 7.8% ആയി ഉയർന്നു
2026-27 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയുടെ യഥാർത്ഥ ജി.ഡി.പി 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി കേന്ദ്രം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം വെച്ച് താരതമ്യം രാജ്യത്തിന് വിവിധ മേഖലയിൽ പുരോഗതി നേടനായി.
ന്യൂ ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2026-27) ഏപ്രിൽ-ജൂൺ മാസത്തിൻ്റെ ആദ്യപാദത്തിൽ രാജ്യത്തിന് മികച്ച സാമ്പത്തിക മുന്നേറ്റം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യപാദത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജി.ഡി.പി 7.8 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2025-26) ഇതേ പാദത്തിൽ 75.46 ലക്ഷം കോടി രൂപയായിരുന്ന യഥാർഥ ജിഡിപി, ഇത്തവണ അത് 81.36 ലക്ഷം കോടി രൂപയായി ഉയർന്നാണ് നേട്ടം കൈവരിച്ചത്.
നിലവിലെ വിലവാരമനുസരിച്ചുള്ള ജി.ഡി.പി 80.00 ലക്ഷം കോടി രൂപയിൽ നിന്ന് 10.3 ശതമാനം വർദ്ധനവോടെ 88.27 ലക്ഷം കോടി രൂപയായി ഉയർന്നു. ജി.വി.എ വളർച്ച രാജ്യത്തിന്റെ മൊത്തം മൂല്യവർദ്ധനവ് 68.21 ലക്ഷം കോടിയിൽ നിന്ന് 8.2 ശതമാനം വർദ്ധിച്ച് 73.82 ലക്ഷം കോടി രൂപയിൽ എത്തി. നോമിനൽ ജി.വി.എ ഇത്തവണ 11.5 ശതമാനത്തിന്റെ വളർച്ചയോടെ 80.53 ലക്ഷം കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
ALSO READ : Ujala Success Story: തുള്ളിയിൽ തുടക്കം, കോടികളുടെ സാമ്രാജ്യം; ഒരു മലയാളി സംരംഭത്തിന്റെ വിജയം

വിവിധ വ്യവസായ-വാണിജ്യ സൂചകങ്ങളിൽ ഉണ്ടായ മികച്ച മുന്നേറ്റമാണ് ജി.ഡി.പി വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിൽ 25.8 ശതമാനത്തിന്റെ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇറക്കുമതി 30.5 ശതമാനവും ഉയർന്നു. ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണം (27%), മറ്റ് ഗതാഗത ഉപകരണ നിർമ്മാണം (19.5%), വലിയ യന്ത്രസാമഗ്രികളുടെ നിർമ്മാണം എന്നിവയിൽ മികച്ച വളർച്ച കൈവരിച്ചു. കൊമേഷ്യൽ വാഹനങ്ങളുടെ വിൽപ്പനയിൽ 18.3 ശതമാനവും, മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 29.7 ശതമാനവും വർദ്ധനവുണ്ടായി. പാസഞ്ചർ ട്രെയിൻ ഗതാഗതത്തിൽ 8.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രിസിറ്റി ഐ.ഐ.പി കഴിഞ്ഞ വർഷത്തെ പ്രതിസന്ധികൾ മറികടന്ന് 9.3 ശതമാനം വളർച്ച നേടി. സിമന്റ് ഉൽപ്പാദനം 8.9 ശതമാനമായി ഉയർന്നു.
ജിഡിപി രേഖകൾ പങ്കുവെച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ
Estimated growth of real GDP in Q1 of FY 2026–27 is 7.8%.
Nominal GDP in Q1 of FY 2026–27 is estimated to have grown by 10.3%, while Real GVA has recorded growth of 8.2%.
The credit for this strong performance goes to the people of India and their hard work.
Reforms undertaken…— Nirmala Sitharaman (@nsitharaman) August 31, 2026
പുതിയ അടിസ്ഥാന വർഷവും രീതിശാസ്ത്രവും
2022-23 അടിസ്ഥാന വർഷമാക്കിയുള്ള പുതിയ കണക്കെടുപ്പ് രീതി അനുസരിച്ചാണ് മന്ത്രാലയം ഈ വിവരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. നിർമ്മാണ മേഖലയുടെ മൂല്യവർദ്ധനവ് കൃത്യമായി കണക്കാക്കാൻ ‘ഡബിൾ ഡിഫ്ലേഷൻ’ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. IMFൻ്റെ ക്വാർട്ടർലി നാഷണൽ അക്കൗണ്ട്സ് മാനുവൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്നും അടുത്ത പാദത്തിലെ (Q2) കണക്കുകൾ 2026 നവംബർ 30-ന് പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.
English Summary
India’s Ministry of Statistics and Programme Implementation (MoSPI) has released its quarterly GDP estimates for Q1 (April–June) of FY 2026-27, using 2022-23 as the base year