Jio IPO: ജിയോ ഐപിഒ; ആങ്കർ ബുക്കിനായി 30 ഇരട്ടിയിലധികം ഡിമാൻഡ്
സ്ഥാപന നിക്ഷേപകർക്കായി തുറന്ന ജിയോയുടെ 8,110 കോടി രൂപയുടെ ആങ്കർ ബുക്കിലേക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ അപേക്ഷകളാണ് ഒഴുകിയെത്തിയത്. സോവറിൻ വെൽത്ത് ഫണ്ടുകൾ, മുൻനിര ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, പ്രമുഖ ഇൻഷുറൻസ് കമ്പനികൾ എന്നിവയെല്ലാം ജിയോയിൽ വലിയ തോതിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാരംഘ ഓഹരി വിൽപ്പനയായി മാറാൻ ഒരുങ്ങുന്ന റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒയ്ക്ക് മികച്ച തുടക്കം. കമ്പനിയുടെ ആങ്കർ ബുക്കിനായി നിക്ഷേപകരിൽ നിന്നും 30 ഇരട്ടിയിലധികം ഡിമാൻഡാണ് ലഭിച്ചിരിക്കുന്നത്. വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകൾക്കപ്പുറമുള്ള പ്രതികരണമാണ് സ്ഥാപന നിക്ഷേപകരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.