AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jio IPO: 7220 പേറ്റന്റ് അ‌പേക്ഷകൾ, ലോകത്തെ ടോപ് 20 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി ജിയോ: ആകാശ് അ‌ംബാനി

Reliance Jio IPO: റിലയൻസ് ജിയോ ഇതുവരെ 7220 പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും, ഈ നേട്ടത്തോടെ ആഗോളതലത്തിൽ ആദ്യ 20 കമ്പനികളിൽ ഇടംനേടുന്ന ഏക ഇന്ത്യൻ കമ്പനിയായി ജിയോ മാറിയെന്നും റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഐ.പി.ഒയെ (IPO) കുറിച്ച് സംസാരിക്കവെ ആണ് ഈ സുപ്രധാന വിവരം ആകാശ് അ‌ംബാനി വെളിപ്പെടുത്തിയത്.

Jio IPO: 7220 പേറ്റന്റ് അ‌പേക്ഷകൾ, ലോകത്തെ ടോപ് 20 കമ്പനികളിലെ ഏക ഇന്ത്യൻ കമ്പനി ജിയോ: ആകാശ് അ‌ംബാനി
Reliance Jio Ipo Akash Ambani ResponseImage Credit source: Pradeep Gaur/SOPA Images/LightRocket, Himanshu Bhatt/NurPhoto via Getty Images
Prasanth Kumar
Prasanth Kumar | Updated On: 15 Oct 2026 | 06:35 PM

റിലയൻസ് ജിയോ ഇതുവരെ 7220 പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും, ഈ നേട്ടത്തോടെ ആഗോളതലത്തിൽ ആദ്യ 20 കമ്പനികളിൽ ഇടംനേടുന്ന ഏക ഇന്ത്യൻ കമ്പനിയായി ജിയോ മാറിയെന്നും റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഐ.പി.ഒയെ (IPO) കുറിച്ച് സംസാരിക്കവെ ആണ് കമ്പനിയുടെ സാങ്കേതിക നേട്ടങ്ങളെയും നവീന ആശയങ്ങളെയും കുറിച്ചുള്ള ഈ സുപ്രധാന വിവരം ആകാശ് അ‌ംബാനി വെളിപ്പെടുത്തിയത്. 12,000-ത്തിലധികം വരുന്ന എഞ്ചിനീയർമാരുടെ സംഘമാണ് ജിയോയുടെ ടെക്നോളജി നവീകരണ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി ജിയോ സ്വന്തമായി സാങ്കേതിക അടിത്തറ (Tech Stack) വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നും അ‌ദ്ദേഹം വ്യക്തമാക്കി.

ജിയോ പ്ലാറ്റ്‌ഫോംസ് 7,220 പേറ്റന്റ് അപേക്ഷകൾ ഇതുവരെ സമർപ്പിച്ചിട്ടുണ്ടെന്നും, വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) ‘പേറ്റന്റ് കോപ്പറേഷൻ ട്രീറ്റി’ റാങ്കിംഗിൽ ലോകത്തിലെ മുൻനിര 20 അപേക്ഷകരിൽ ഇടംപിടിച്ച ഏക ഇന്ത്യൻ കമ്പനിയാണ് ജിയോയെന്നും ആകാശ് അംബാനി വിശദീകരിച്ചു. WIPO-യുടെ 2025-ലെ ‘പേറ്റന്റ് കോപ്പറേഷൻ ട്രീറ്റി’ റാങ്കിംഗിൽ മുൻനിര 20 അപേക്ഷകരിൽ ഇടംപിടിച്ച ഏക ഇന്ത്യൻ കമ്പനി ജിയോ ആയിരുന്നു.

Also Raed: ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പിൽ നിക്ഷേപകർക്കും പങ്കാളിയാകാം; ജിയോ ഐപിഒയെ കുറിച്ച് ഉദയ് കൊട്ടക്

പുറത്തുനിന്നുള്ള സേവന ദാതാക്കളെ പൂർണ്ണമായും ആശ്രയിക്കുന്നതിന് പകരം സ്വന്തമായി സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ജിയോ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ഇത് മികച്ച ടെക്നോളജി അ‌ടിത്തറ (technology stack) കെട്ടിപ്പടുക്കാൻ കമ്പനിയെ സഹായിച്ചുവെന്നും ആകാശ് അംബാനി പറഞ്ഞു. “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ഞങ്ങൾ സ്വന്തമായി സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചു,” എന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

ജിയോയുടെ ഭാവി വളർച്ചാ തന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മൊബിലിറ്റി, ഹോം ബ്രോഡ്‌ബാൻഡ്, എന്റർപ്രൈസ് സേവനങ്ങൾ, അന്താരാഷ്ട്ര വിപണികൾ എന്നിവയാണ് വിപുലീകരണത്തിനായുള്ള പ്രധാന മേഖലകളെന്ന് അംബാനി വ്യക്തമാക്കി. ഇന്ത്യയിലെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ ഏകദേശം 60 ശതമാനവും കൈകാര്യം ചെയ്യുന്നത് ജിയോ ആണെന്നും, ഇത് ഇന്ത്യൻ ടെലിക്കോം രംഗത്ത് ജിയോ എത്രമാത്രം ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജിയോയുടെ 5G വിപുലീകരണത്തെക്കുറിച്ച് സംസാരിക്കവെ, മൂന്ന് വർഷം മുമ്പ് മാത്രമാണ് ജിയോ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചതെന്നും, എന്നാൽ ഇന്ന് ചൈനയ്ക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ 5G വരിക്കാരുടെ അടിത്തറ ജിയോയ്ക്കുണ്ടെന്നും ആകാശ് അ‌ംബാനി ചൂണ്ടിക്കാട്ടി. ജിയോ വരിക്കാർക്കിടയിൽ ഡാറ്റാ ഉപയോഗം വർധിച്ചുവെന്നും, ഒരു ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഉപയോഗം 43.7 GB ആയി ഉയർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

2026 സാമ്പത്തിക വർഷത്തിൽ (FY26) ഡാറ്റാ നിരക്കുകൾ ഒരു GB-ക്ക് 228 രൂപയിൽ നിന്ന് 7.5 രൂപയായി കുറഞ്ഞു എന്നാണ് ആകാശ് അ‌ംബാനി പറയുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ, ടെലികോം വിഭാഗം ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വളർച്ചയും പ്രാധാന്യവും വിവരിച്ചുകൊണ്ട് ആകാശ് അ‌ംബാനി രംഗത്തെത്തിയത്.

ഒക്ടോബർ 14-ന് ജിയോ പ്ലാറ്റ്‌ഫോംസ് ആർ.എച്ച്.പി (RHP) സമർപ്പിച്ചു. ഇതിൻപ്രകാരം ഐപിഒയ്ക്കായി ഒരു ഓഹരിക്ക് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് വില പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ പബ്ലിക് ഇഷ്യൂ ഒക്ടോബർ 21-ന് ആരംഭിച്ച് ഒക്ടോബർ 23-ന് അവസാനിക്കും. 27 കോടി വരെ പുതിയ ഇക്വിറ്റി ഓഹരികൾ ഉൾപ്പെടുന്നതാണ് ഈ ഓഫർ. നിശ്ചയിച്ചിട്ടുള്ള വില പരിധിയിലെ ഉയർന്ന നിരക്ക് കണക്കാക്കിയാൽ, ഇതിലൂടെ 30,213 കോടി രൂപ വരെ സമാഹരിക്കാൻ ജിയോ ലക്ഷ്യമിടുന്നു.

English Summary

Reliance Jio Chairman Akash Ambani stated that the company has filed 7,220 patent applications to date, making it the only Indian firm to rank among the top 20 companies globally in this regard. Akash Ambani revealed this significant information concerning the company’s technological achievements and innovations while speaking about Reliance Jio’s upcoming IPO.

Follow Us