AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Magalir Urimai Thogai Scheme: സ്ത്രീകള്‍ക്ക് 5,000 രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍; അക്കൗണ്ടിലേക്ക് ഉടനെത്തും

How To Apply For Kalaignar Magalir Urimai Thogai Scheme: ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ വിഹിതവും ചേര്‍ത്തുള്ള തുകയാണ് നിലവില്‍ കൈമാറിയത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് വരികയാണെങ്കില്‍ പ്രതിമാസം നല്‍കുന്ന 1,000 രൂപ 2,000 ആക്കി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Magalir Urimai Thogai Scheme: സ്ത്രീകള്‍ക്ക് 5,000 രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍; അക്കൗണ്ടിലേക്ക് ഉടനെത്തും
പ്രതീകാത്മക ചിത്രം Image Credit source: CR Shelare/Moment/Getty Images
Shiji M K
Shiji M K | Updated On: 13 Feb 2026 | 12:47 PM

സ്ത്രീകള്‍ക്ക് വമ്പന്‍ ധനസഹായം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ 5,000 രൂപ വീതമാണ് സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നത്. കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊകൈ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. പണം കൈമാറുന്ന വിവരം സ്റ്റാലിന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്.

പദ്ധതിയുടെ ഭാഗമായി ആകെ 1.31 കോടി രൂപയാണ് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കൈമാറുക. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എന്നീ മാസങ്ങളിലെ വിഹിതവും ചേര്‍ത്തുള്ള തുകയാണ് നിലവില്‍ കൈമാറിയത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് വരികയാണെങ്കില്‍ പ്രതിമാസം നല്‍കുന്ന 1,000 രൂപ 2,000 ആക്കി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

2023 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. പ്രതിമാസ സഹായ വിതരണത്തിന് ചിലര്‍ തടസം സൃഷ്ടിക്കുന്നുണ്ടെന്നും എല്ലാ എതിര്‍പ്പുകളെയും ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ മറികടക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നല്‍കുന്ന വെറുമൊരു ഗ്രാന്‍ഡ് അല്ലെ ഇതെന്നും സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്ങനെ പദ്ധതിയുടെ ഭാഗമാകാം?

സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തൊഗൈ. 1,000 രൂപ വീതമാണ് പ്രതിമാസം ഇതുവഴി കൈമാറുന്നത്.

Also Read: Sthree Suraksha Pension: സ്ത്രീ സുരക്ഷാ പെൻഷൻ; അക്കൗണ്ടിൽ പണം എത്തിയില്ലേ? കാരണം ഇതാകും

മാനദണ്ഡങ്ങള്‍

  • അപേക്ഷകര്‍ തമിഴ്‌നാട് സ്വദേശികളായിരിക്കണം.
  • കുടുംബനാഥ സ്ത്രീയായിരിക്കണം
  • കുടുംബ വരുമാനം സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിയില്‍ കൂടാന്‍ പാടില്ല.
  • അപേക്ഷയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷിക്കുന്ന വിധം

റേഷന്‍ കടകള്‍, ഇ സേവനാകേന്ദ്രം, പഞ്ചായത്ത് തുടങ്ങിയവ മുഖാന്തരം നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം.