AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

CM Salary: പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി, മുഖ്യമന്ത്രിയുടെ ശമ്പളം എത്രയെന്ന് അറിയാമോ?

Kerala CM Salary and Allowance: പിണറായി വിജയന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കുമായി ആകെ 1.05 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. പിണറായി വിജയന് 43.35 ലക്ഷത്തിന്‍റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്‍റെ നിക്ഷേപവുമാണുള്ളത്. കൈവശമുള്ളത് പതിനായിരം രൂപ.

CM Salary: പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി, മുഖ്യമന്ത്രിയുടെ ശമ്പളം എത്രയെന്ന് അറിയാമോ?
Pinarayi VijayanImage Credit source: PTI
Nithya Vinu
Nithya Vinu | Published: 21 Mar 2026 | 01:08 PM

നാമനിർദേശ പത്രിക സമർപ്പിച്ചതിനോടൊപ്പം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കുമായി ആകെ 1.05 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. പിണറായി വിജയന് 43.35 ലക്ഷത്തിന്‍റെ നിക്ഷേപവും കമലയ്ക്ക് 60.58 ലക്ഷത്തിന്‍റെ നിക്ഷേപവുമാണുള്ളത്. കൈവശമുള്ളത് പതിനായിരം രൂപ.

കൂടാതെ, പിണറായി വിജയന് 97.35 ലക്ഷത്തിന്‍റെയും ഭാര്യ കമലയ്ക്ക് 96.58 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ വസ്‌തുക്കളുണ്ട്. പിണറായി വിജയന്‍റെ പേരിൽ 52 ലക്ഷത്തിന്‍റെ സ്വത്തും ഭാര്യയുടെ പേരിൽ 36 ലക്ഷത്തിന്‍റെ സ്വത്തുമുണ്ട്. മുഖ്യമന്ത്രിക്ക് 78 സെന്‍റ് സ്ഥലവും ഭാര്യയ്ക്ക് 17.5 സെന്‍റ് സ്ഥലവുമുണ്ട്. ഇതിനോടൊപ്പം അദ്ദേഹത്തിനും ഭാര്യയ്ക്കും മലയാളം കമ്മ്യൂണിക്കേഷനിൽ 10,000 രൂപയുടെയും 20,000 രൂപയുടെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെയും രണ്ട് ലക്ഷത്തിന്‍റെയും ഓഹരിയുമുണ്ട്.

ALSO READ: ശമ്പളം കൂടും, ഡിഎ ഫോർമുലയും മാറും; 8-ാം ശമ്പള കമ്മീഷനിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും

മുഖ്യമന്ത്രിമാരുടെ ശമ്പളം നിശ്ചയിക്കുന്നത് അതാത് സംസ്ഥാനങ്ങളാണ്. കണക്കുകൾ പ്രകാരം കേരളത്തിൽ മുഖ്യമന്ത്രിയുടെ ശമ്പളം 185000 രൂപയാണ്. ശമ്പളത്തോടൊപ്പം മണ്ഡലം അലവൻസുകളും യാത്രാ അലവൻസുകളും ലഭിക്കുന്നുണ്ട്. ഔദ്യോ​ഗിക വസതിയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു ആനുകൂല്യം. തിരുവനന്തപുരത്തെ ‘ക്ലിഫ് ഹൗസ്’ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. ഇതിന്റെ പരിപാലനവും മറ്റ് ചെലവുകളും സർക്കാരാണ് വഹിക്കുന്നത്.

ഔ​ദ്യോ​ഗിക ആവശ്യങ്ങൾക്കായി വാഹനസൗകര്യവും ഇന്ധനവും നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവുകളും സംസ്ഥാനമാണ് വഹിക്കുന്നത്. പേഴ്സണൽ അസിസ്റ്റന്റുമാർ, പാചകക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനവും ലഭിക്കുന്നതാണ്.

Follow Us