AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SIP: ഉയര്‍ന്ന നേട്ടത്തിനായി മികച്ച എസ്‌ഐപി നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം?

Best SIP Tips for Higher Returns: നിശ്ചിത കാലയളവുകളില്‍ നിക്ഷേപം നടത്തുന്ന സമ്പാദ്യ പദ്ധതി എന്നതുമാത്രമാണ് എസ്‌ഐപിയുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കുള്ള അറിവ്. എന്നാല്‍ വെറുതെ ഇങ്ങനെ പണം നിക്ഷേപിക്കുന്ന ഒരു മാര്‍ഗം മാത്രമല്ലിത്, ശരിയായ എസ്‌ഐപി തെരഞ്ഞെടുപ്പ് നടത്തി നിക്ഷേപം നടത്തുകയാണെങ്കില്‍ കോടികള്‍ ഉണ്ടാക്കാന്‍ സാധിക്കും.

SIP: ഉയര്‍ന്ന നേട്ടത്തിനായി മികച്ച എസ്‌ഐപി നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം?
പ്രതീകാത്മക ചിത്രം Image Credit source: TV9 Marathi
Shiji M K
Shiji M K | Updated On: 18 Mar 2026 | 10:55 AM

നിശ്ചിത കാലയളവുകളില്‍ നിക്ഷേപം നടത്തുന്ന സമ്പാദ്യ പദ്ധതി എന്നതുമാത്രമാണ് എസ്‌ഐപിയുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കുള്ള അറിവ്. എന്നാല്‍ വെറുതെ ഇങ്ങനെ പണം നിക്ഷേപിക്കുന്ന ഒരു മാര്‍ഗം മാത്രമല്ലിത്, ശരിയായ എസ്‌ഐപി തെരഞ്ഞെടുപ്പ് നടത്തി നിക്ഷേപം നടത്തുകയാണെങ്കില്‍ കോടികള്‍ ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ശരിയായ എസ്‌ഐപി തിരഞ്ഞെടുക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

എസ്‌ഐപികള്‍ തിരഞ്ഞെടുക്കാം

വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ നിക്ഷേപകനെ താങ്ങിനിര്‍ത്തുന്ന എസ്‌ഐപികളിലൊന്നാണ് ഫ്‌ളെക്‌സി ക്യാപ് എസ്‌ഐപി. വിപണി തകരുമ്പോള്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ഇവിടെ നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടുതല്‍ പണം കയ്യിലുള്ളപ്പോള്‍ നിക്ഷേപം വര്‍ധിപ്പിക്കാനും പണം കുറയുമ്പോള്‍ നിക്ഷേപം കുറച്ചും മുന്നോട്ടുപോകാം.

ഈ തന്ത്രവും നോക്കാം

ഫ്‌ളെക്‌സി ക്യാപ് എസ്‌ഐപിയെ കൂടാതെ പരീക്ഷിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി. ടോപ്പ് അപ്പ് എസ്‌ഐപി എന്നൊരു പേരും ഇതിനുണ്ട്. 10,000 രൂപയാണ് ആദ്യം നിക്ഷേപിച്ചതെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ 1,000 രൂപ ഉയര്‍ത്തി നിക്ഷേപിക്കാം. അങ്ങനെ ഓരോ വര്‍ഷവും അല്ലെങ്കില്‍ മാസവും സംഖ്യ ഉയര്‍ത്തി നിക്ഷേപിക്കുന്ന രീതിയാണിത്.

ലോങ് ഡിസ്റ്റന്‍സ് എസ്‌ഐപി

ഇതില്‍ നിക്ഷേപത്തിന് അങ്ങനെ നിശ്ചിത കാലയളവില്ല. എത്രകാലം വേണമെങ്കിലും നിക്ഷേപം തുടരാന്‍ സാധിക്കുന്നതാണ് ലോങ് ഡിസ്റ്റന്‍സ് എസ്‌ഐപിയുടെ നേട്ടം.

Also Read: Retirement Savings: 1 കോടിയുമായി വിരമിച്ചാലെന്താ പുളിക്കുമോ? ആ തുക നേടാനും എളുപ്പമാണ്‌

ട്രിഗര്‍ എസ്‌ഐപി

ഇതില്‍ ട്രിഗര്‍ എന്ന് പറഞ്ഞാല്‍ വ്യവസ്ഥ എന്നാണ് അര്‍ത്ഥമാക്കുന്നത്. ആ വ്യവസ്ഥ പാലിക്കുമ്പോള്‍ മാത്രമാണ്, നിങ്ങളുടെ പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ സാധിക്കും. വിപണിയില്‍ പെട്ടെന്നുള്ള ഇടിവ്, സെന്‍സെക്‌സ് നിശ്ചിത ലെവലില്‍ എത്തുക അല്ലെങ്കില്‍ ഫണ്ടിന്റെ എന്‍എവി നിശ്ചിത ലെവലില്‍ എത്തുക എന്നിങ്ങനെ, ട്രിഗര്‍ സജ്ജമാക്കുമ്പോള്‍ നിങ്ങള്‍ക്ക് എസ്‌ഐപി ആരംഭിക്കാം, പണം പിന്‍വലിക്കാം, മറ്റൊരു സ്‌കീമിലേക്ക് മാറാം.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

Follow Us