AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ, വന്‍ അവസരം; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on July 1 Wednesday: ജൂണ്‍ 30 ന് രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില മാറിമാറിഞ്ഞത്. രാവിലെ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,02,760 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നിരുന്നതെങ്കില്‍, ഉച്ചയ്ക്ക് ശേഷം 1,04,160 ആയി വില ഉയര്‍ന്നു.

Kerala Gold Rate: വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ, വന്‍ അവസരം; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 01 Jul 2026 | 08:04 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്നത്തെ അവസരം ഒരിക്കലും പാഴാക്കരുത്, രാജ്യാന്തര വിപണിയിലെ ഇടിവ് കേരളത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഉടന്‍ തന്നെ അവസരം പ്രയോജനപ്പെടുത്താം. രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണം ഔണ്‍സിന് 3,970 ഡോളറാണ് വില. ഇത് ഇനിയും കുറഞ്ഞേക്കുമെന്ന സൂചനയും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

ഒരു ദിവസം രണ്ട് വില

ജൂണ്‍ 30 ന് രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില മാറിമാറിഞ്ഞത്. രാവിലെ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,02,760 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നിരുന്നതെങ്കില്‍, ഉച്ചയ്ക്ക് ശേഷം 1,04,160 ആയി വില ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളറിന് മുകളിലേക്ക് എത്തിയതാണ് കേരളത്തിലും വില ഉയരുന്നതിന് കാരണമായത്. ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായി യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് താഴ്ന്നതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് വഴിയൊരുക്കിയത്.

സ്വര്‍ണവില നിശ്ചയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?

ആഗോള സംഭവവികാസങ്ങളാണ് സ്വര്‍ണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പ്രാദേശിക ആഭരണ ഉപയോഗം, പണപ്പെരുപ്പം, ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെയുണ്ടായ ക്രൂഡ് ഓയില്‍ വില വര്‍ധനവ്, സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായിരുന്നു. ക്രൂഡ് ഓയില്‍ വിലക്കയറ്റം തീര്‍ത്ത പണപ്പെരുപ്പ ആശങ്കയാണ് ഇതിന് കാരണമായത്.

Also Read: Kerala Gold Rate: സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? വൻ ഇടിവ്; ഇന്നത്തെ നിരക്ക്

സ്വര്‍ണവില ഇനി എങ്ങോട്ട്

പശ്ചിമേഷ്യന്‍ യുദ്ധം ഉടന്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ താത്കാലിക കരാറില്‍ ഒപ്പുവെച്ചെങ്കിലും ഇരുവിഭാഗവും തമ്മില്‍, മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മുന്നോട്ട് പോയില്ലെങ്കില്‍ അന്തിമ കരാര്‍ സംഭവിക്കില്ല. മെമ്മോറാണ്ടത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഉടന്‍ മറ്റൊരു ചര്‍ച്ചയ്ക്ക് ഇല്ലെന്നും ഇറാന്‍ പറയുന്നു. എന്നാല്‍ ഇറാനുമായി അതിവേഗം ചര്‍ച്ച നടത്താനുള്ള നീക്കമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് നടക്കുന്നത്. കരാറില്‍ പറയുന്ന 60 ദിവസത്തെ സമയപരിധി പാലിക്കാനും അമേരിക്ക തയാറാകുന്നില്ല.

കരാര്‍ ലംഘിച്ച് നടന്ന ആക്രമണങ്ങളും ഇറാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്, മാത്രമല്ല, കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് ലെബനനിലെ ആക്രമണം അവസാനിപ്പിക്കുക എന്നത്, പക്ഷെ ഇതിന് അമേരിക്കയോ ഇസ്രായേലോ തയാറാകാത്തതും സ്ഥിതിഗതികള്‍ മോശമാക്കുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏഅതൊരു ആക്രമണത്തിനും ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.

നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 73 ഡോളറാണ് വില. യുദ്ധം അവസാനിക്കാതെ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയാണെങ്കില്‍, ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം വീണ്ടും തടസപ്പെട്ടേക്കും, ഇത് ക്രൂഡ് ഓയില്‍ വില ഉയരുന്നതിനും വഴിയൊരുക്കും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയാനാണ് സാധ്യത, എന്നാല്‍ കുറയുകയാണെങ്കില്‍ നിരക്കില്‍ വര്‍ധനവ് സംഭവിക്കും.

English Summary

Gold prices in the international market remained below 4,000 dollars per ounce, while investors closely monitored global trends. Check the latest gold price in Kerala on July 1, including the current rate for one sovereign and per gram of 22-carat and 24-carat gold.

Follow Us