AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Gold Rate: സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? വൻ ഇടിവ്; ഇന്നത്തെ നിരക്ക്

Kerala Gold Rate Today, June 30: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തലാണ് ഡോളറിന് ശക്തിനൽകുന്നത്. പണപ്പെരുപ്പം കൂടുമ്പോൾ കേന്ദ്ര ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കൂട്ടും. നിലവിലെ ട്രെൻഡ് ഒരാഴ്ചയോളം നീണ്ടാൽ ഒരു ലക്ഷത്തിന് താഴെയെത്തും.

Kerala Gold Rate: സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? വൻ ഇടിവ്; ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: Mayur Kakade/E+/Getty Images
Nithya Vinu
Nithya Vinu | Updated On: 30 Jun 2026 | 09:42 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,04,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,010 രൂപയും. എന്നാൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 1320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 1,02,760 രൂപയായി. ഗ്രാമിന് 12,845 രൂപയാണ് വില. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 104880 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിലും വൈകിട്ടോടെ വില വീണ്ടും ഇടിഞ്ഞു, 1,04,080 രൂപയിലെത്തി. സ്വർണവിലയിലെ ഈ ഇടിവ് സാധാരാണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസം നൽകുന്നുണ്ട്. അതേസമയം, സ്വർണത്തെ നിക്ഷേപമായി കണ്ടവർക്ക് തിരിച്ചടിയാണ്.

സ്വർണവില ഇടിയാൻ കാരണം

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവില മാറുന്നത്. ഇറാനും യു.എസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടുവെങ്കിലും വീണ്ടും യുദ്ധത്തിന് തിരികൊളുത്തി. ഇത് ക്രൂഡോയിൽ വില കൂടാനിടയാക്കി. ഇതോടെയാണ് സ്വർണവില താഴ്ന്നത്. ബ്രെന്റ് ക്രൂഡ‍് വില ബാരലിന് 72 ഡോളറിന് മുകളിലെത്തി. യുഎസ് ക്രൂഡ് വില 70 ഡോളറിനടുത്തെത്തി. എണ്ണ വില വർധിച്ചതോടെ പണപ്പെരുപ്പപ്പേടി ശക്തമാവുകയും യു.എസ് ഡോളർ സൂചിക ശക്തിയാർജ്ജിക്കുകയും ചെയ്തു. ഇത് സ്വർണത്തിന് തിരിച്ചടിയായി.

ALSO READ: പൊന്ന് വാങ്ങാൻ പോയാലോ? ഇന്നത്തെ സ്വർണവില ഇതാ, ഞെട്ടിക്കൽ നിരക്കില്ല

സ്വർണവിലയിൽ ഇനിയെന്ത്?

ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.

സ്വർണവില പ്രവചനാതീതമായി മുന്നേറുകയാണ്. വരുംദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവ് ഉണ്ടായേക്കാം. ഫെഡറൽ റിസർവ് അടിസ്ഥാന പലിശ വർധിപ്പിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സെപ്റ്റംബറിലെ ഫെഡ് യോഗത്തിൽ‍ നിരക്ക് വർധനയുണ്ടാകാൻ 73 ശതമാനം സാധ്യതയുണ്ടെന്നാണ് നിക്ഷേപകർ കരുതുന്നത്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തലാണ് ഡോളറിന് ശക്തിനൽകുന്നത്. പണപ്പെരുപ്പം കൂടുമ്പോൾ കേന്ദ്ര ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കൂട്ടും. നിലവിലെ ട്രെൻഡ് ഒരാഴ്ചയോളം നീണ്ടാൽ ഒരു ലക്ഷത്തിന് താഴെയെത്തും.

സ്വർണം വിറ്റ് കാശാക്കാൻ നെട്ടോട്ടം

കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ, അമ്പതിനായിരം കിലോഗ്രാം സ്വർണമാണ് മറിച്ചു വിറ്റത്. സ്വർണം വിൽക്കുന്നവരുടെ എണ്ണം നാല്പത്തിമൂന്ന് ശതമാനം വർധിച്ചു. പഴയത് മാറ്റി പുതിയ സ്വർണം വാങ്ങുന്നതിനു പകരം വിറ്റു പണമാക്കുന്നതാണ് പുതിയ ട്രെൻഡ്. ഉപഭോക്താക്കളിൽ നിന്ന് ഇങ്ങനെ വാങ്ങുന്ന സ്വർണം റീസൈക്കിൾ ചെയ്ത് പുതിയ ആഭരണമാക്കി വീണ്ടും വിപണിയിലെത്തിക്കും. 2025ൽ 125-150 ടൺ വരെ സ്വർണമാണ് ഇത്തരത്തിൽ എത്തിയത്.

English Summary:

Kerala Gold Rate Today, June 30. Gold prices in the state have witnessed a sharp decline, falling by Rs 1,320. With this drop, the price of one sovereign of gold has come down to Rs 102,760. The price of gold per gram now stands at Rs 12,845.

Follow Us