AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: 1,20,000 കടന്ന് സ്വര്‍ണവില; ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത് തിരിച്ചടിയായി

One Pavan Gold Rate on May 13 Kerala: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് നിലവില്‍ സംസ്ഥാനത്ത് ആശങ്ക വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം 19 പൈസ ഇടിഞ്ഞ് സര്‍വകാല താഴ്ചയായ 95.50 ലേക്ക് എത്തി. 95.43 വരെയായിരുന്നു അതിന് മുമ്പ് രൂപ ഇടിഞ്ഞത്, ആആ റെക്കോഡ് തിരുത്തപ്പെട്ട ദിവസം കൂടിയാണ് കഴിഞ്ഞുപോയിരിക്കുന്നത്.

Kerala Gold Rate: 1,20,000 കടന്ന് സ്വര്‍ണവില; ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത് തിരിച്ചടിയായി
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 13 May 2026 | 09:45 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ വീണ്ടും പൊന്ന് ചരിത്രനിരക്ക് കീഴടക്കിയിരിക്കുകയാണ്. 1,12,920 രൂപയില്‍ നിന്ന് 1,23,120 രൂപയിലേക്ക് സ്വര്‍ണം ഒറ്റടിക്ക് ഉയര്‍ന്നു. 10,200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 15,390 രൂപയും ഇന്ന് വിലയുണ്ട്. 1,275 രൂപയുടെ വര്‍ധനവ് ഗ്രാമിലും സംഭവിച്ചു.

വീണ്ടും ചരിത്ര നിരക്കുകള്‍ കീഴടക്കാനുള്ള തയാറെടുപ്പിലാണ് സ്വര്‍ണം. പശ്ചിമേഷ്യന്‍ യുദ്ധം പണപ്പെരുപ്പ ആശങ്കകള്‍ ഉയര്‍ത്തിയതിന് പിന്നാലെ വിലയില്‍ അല്‍പം ആശ്വാസം ഉണ്ടായെങ്കിലും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് പതിക്കുന്നത് ആഭരണ മോഹികള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. മെയ് 12 ചൊവ്വാഴ്ച കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് സംഭവിച്ചത്. രാവിലെ 400 രൂപയും ഉച്ചയ്ക്ക് ശേഷം 960 രൂപയും പവന് വര്‍ധിച്ചു. 1,12,920 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക്

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് നിലവില്‍ സംസ്ഥാനത്ത് ആശങ്ക വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം 19 പൈസ ഇടിഞ്ഞ് സര്‍വകാല താഴ്ചയായ 95.50 ലേക്ക് എത്തി. 95.43 വരെയായിരുന്നു അതിന് മുമ്പ് രൂപ ഇടിഞ്ഞത്, ആആ റെക്കോഡ് തിരുത്തപ്പെട്ട ദിവസം കൂടിയാണ് കഴിഞ്ഞുപോയിരിക്കുന്നത്.

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍, ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നു. ഇതാണ് നിലവില്‍ രൂപയെ സമ്മര്‍ദത്തിലാക്കുന്നതാണ്. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് സ്വാഭാവികമായും ഡോളറിന്റെ കരുത്ത് വര്‍ധിപ്പിക്കും.

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലകള്‍ വര്‍ധിപ്പിക്കും എന്ന ആശങ്കയുണ്ട്. ഇങ്ങനെ വില വര്‍ധനവ് സംഭവിക്കുന്നത് എല്ലാ ഉത്പന്നങ്ങളുടെയും വില ഇരട്ടിയാക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധന ലഭ്യതയില്‍ തടസം നേരിടാന്‍ പോകുന്നുവെന്ന ആശങ്കയില്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദേശം നല്‍കുന്നു. എന്നാല്‍ സ്വര്‍ണവിലയെ വര്‍ധിപ്പിക്കുന്ന മറ്റൊരു നടപടി കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുകയാണ്, അതായത്, 2024ല്‍ കുറച്ച ഇറക്കുമതി ചുങ്കം ഇരട്ടിയായി വര്‍ധിപ്പിച്ചു.

Also Read: Kerala Gold Rate: സ്വർണം സ്വപ്നമാകുമോ? വിലയിൽ വൻ വർധനവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

സ്വര്‍ണവില വീണ്ടും ഉയരും

ഇന്ത്യയില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. രാജ്യത്തേക്ക് എത്തുന്ന സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കേന്ദ്രസര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. ആറ് ശതമാനമായിരുന്ന ചുങ്കം 15 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. 2024ല്‍ ഈ തീരുവ കേന്ദ്രം കുറച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം തീരുവ ഉയര്‍ത്താന്‍ കേന്ദ്രത്തെ വീണ്ടും പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് സ്വര്‍ണവിലയില്‍ 9 ശതമാനം വര്‍ധനവ് ഉണ്ടാക്കുമെന്നാണ് വിവരം.

സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയും രൂപയുടെ മൂല്യം ഇടിയുന്നത് കുറയ്ക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് എങ്കിലും നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ചുങ്കം വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധനവ് ആളുകളെ സ്വര്‍ണം വാങ്ങിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

English Summary

Gold prices in Kerala touched a record high on May 13 after the import duty on gold was increased to 15 percent. The revised duty triggered a sharp rise in market rates, impacting jewellery buyers and investors across the state.

Follow Us