AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate Today: സ്വർണവില താഴേക്ക്, ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ…

Kerala Gold Rate Today: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില കുറയുമ്പോൾ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വർണവിലയും തമ്മിൽ ബന്ധമുണ്ട്. രൂപയുടെ മൂല്യവും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും.

Kerala Gold Rate Today: സ്വർണവില താഴേക്ക്, ഇനിയും കാത്തിരിക്കണോ? ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 30 May 2026 | 10:12 AM

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 115600 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14450 രൂപയും. എന്നാൽ ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,160 രൂപയായി കുറഞ്ഞു. ഗ്രാമിന് 14,395 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 290.10 രൂപയും കിലോയ്ക്ക് 2,90,100 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ഇടിയാൻ കാരണം

പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ ഫലം കാണാത്തതാണ് സ്വർണവില ഇടിയാൻ കാരണമാകുന്നത്. ഡീൽ സംബന്ധിച്ച അന്തിമ തീരുമാനം ട്രംപ് വൈകിപ്പിക്കുന്നതും ഡീലിൽ ധാരണ ആയിട്ടില്ലെന്ന ഇറാന്റെ പ്രസ്താവനയും സംഘർഷം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്.

അതേസമയം, ഇന്നലെ സ്വർണവില കൂടിയിരുന്നു. പവന് 115600 രൂപ, ഗ്രാമിന് 14450 രൂപ നിരക്കിലായിരുന്നു വ്യാപാരം. മെയ് 28ന് രേഖപ്പെടുത്തിയ 1.14ൽ നിന്നാണ് 1.15ലേക്ക് വില തിരിച്ചു കയറിയത്. വെടിനിർത്തൽ ഉണ്ടായേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ക്രൂഡ് ഓയിൽ വില താണിരുന്നു. ഇതോടെയാണ് ഡോളർ ദുർബലമാവുകയും സ്വർണവില കൂടുകയും ചെയ്തത്.

ALSO READ: തിരിച്ചുകയറി സ്വർണം, ഇന്നത്തെ നിരക്ക് ഇങ്ങനെ…

സ്വർണവിലയെ സ്വാധീനിക്കുന്നവർ

നിലവിൽ പശ്ചിമേഷ്യൻ സംഘർഷത്തിനനുസരിച്ചാണ് സ്വർണവില മാറുന്നത്. പശ്ചിമേഷ്യൻ സംഘർഷം പോലെ മറ്റ് ചില ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില കുറയുമ്പോൾ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വർണവിലയും തമ്മിൽ ബന്ധമുണ്ട്. ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണവില താഴുകയും ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ സ്വർണവില കൂടുകയും ചെയ്യും.

അതുപോലെ രൂപയുടെ മൂല്യവും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാൻ ഇന്ത്യ കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത് സ്വർണവില കൂട്ടാൻ കാരണമാകും. പണപ്പെരുപ്പവും പലിശ നിരക്കും ഡിമാൻഡും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.

Follow Us