AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇന്ന് സ്വർണം വാങ്ങിയാൽ ലാഭമാണ്! വരുംദിവസങ്ങളിൽ റെക്കോർഡ് കുതിപ്പോ?

Kerala Gold Rate Forecast: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും. ഏകദേശം 1,24,127 രൂപയോളം നൽകേണ്ടി വരും. ജൂൺ അവസാന ദിവസങ്ങളിലെ സ്വർണവില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഏറെ ആശ്വാസം നൽകിയിരുന്നു.

Kerala Gold Rate: ഇന്ന് സ്വർണം വാങ്ങിയാൽ ലാഭമാണ്! വരുംദിവസങ്ങളിൽ റെക്കോർഡ് കുതിപ്പോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Jul 2026 | 10:29 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1,07,600 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,450 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും. ഏകദേശം 1,24,127 രൂപയോളം നൽകേണ്ടി വരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 260 രൂപയും കിലോയ്ക്ക് 2,60,000 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ഇതുവരെ

ജൂൺ അവസാന ദിവസങ്ങളിലെ സ്വർണവില സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഏറെ ആശ്വാസം നൽകിയിരുന്നു. ജൂൺ 1ന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരമെങ്കിൽ 30ന് 1,02,760 രൂപയായി സ്വർണവില താഴ്ന്നിരുന്നു. വിലയിലെ ഇടിവ് പ്രതീക്ഷ നൽകിയെങ്കിലും ജൂലൈയിൽ വീണ്ടും വില കുതിച്ചു. ജൂലൈ 1ന് പവന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. മൂന്നാം തീയതി 1,07,800 രൂപയായി വില കൂടി. എന്നാൽ ഇന്നലെ നേരിയ ആശ്വാസം നൽകി 107600 രൂപയായി വില താഴ്ന്നു. ഇന്നും അതേ നിരക്കിലായിരിക്കും വ്യാപാരം.

വരുംദിവസങ്ങളിലെ സ്വർണവില പ്രവചനാതീതമാണ്. 2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു.  ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി.

ALSO READ: പൊന്ന് പടിക്ക് പുറത്തേക്ക്…ഇന്നത്തെ സ്വര്‍ണവില അറിയാം

സ്വർണവിലയിൽ ഇനിയെന്ത്?

കഴിഞ്ഞ കുറച്ചു ​ദിവസങ്ങളിലായി സ്വർണവില കൂടിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ്. വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇനിയും എന്ത് മാറ്റമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. സ്വർണവില പവന് ഒരു ലക്ഷം രൂപയിൽ താഴെയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് നിലവിലെ കുതിപ്പ്. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില മാറുന്നത്.

നിലവിൽ സംഘർഷങ്ങൾ കുറഞ്ഞതോടെ ഹോര്‍മുസ് കടലിടുക്കില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞ് കപ്പല്‍ ഗതാഗതം സുഗമമായി നടക്കാന്‍ തുടങ്ങി. ഇതോടെ ക്രൂഡ് ഓയിൽ വിൽപനയും തടസങ്ങളില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വ്യാപാരം തടസപ്പെട്ടതാണ് നേരത്തെ സ്വര്‍ണവില കുറയുന്നതിന് പ്രധാന കാരണമായത്. ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ് പണപ്പെരുപ്പ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. ഇത് സ്വർണത്തിന് തിരിച്ചടിയായി.

എന്നാൽ, യുഎസ് വിപണിയിൽ കഴിഞ്ഞ മാസത്തേക്കാൾ കുറ‍ഞ്ഞ തൊഴിലുകൾ മാത്രമേ പുതുതായി സൃഷ്ടിക്കാൻ കഴിഞ്ഞുള്ളൂ എന്ന റിപ്പോർട്ടാണ് നിലവിലെ സ്വർണകുതിപ്പിന് കാരണം. ജൂണിൽ 1,14,000 പുതിയ തൊഴിലുകൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. കൂടാതെ, ഫെഡറൽ റിസർവിന്റെ പലിശ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ഇക്കൊല്ലം വലിയ രീതിയിൽ പലിശ വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. ഇതിനെ തുടർന്ന് സ്വർണം വലിയതോതിൽ വാങ്ങാന തുടങ്ങി. ഇതോടെ രാജ്യാന്തര വില കുതിച്ചു.

English Summary:

Gold prices in the state continue to fluctuate, with the price of one Pavan standing at Rs 1,07,600 today, while the rate per gram is Rs 13,450. In addition to the market price, buyers must pay 3% GST, along with making charges and hallmarking fees, which increase the overall cost.

Follow Us