AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം ധൈര്യമായി വാങ്ങിച്ചോളൂ, വില താഴേക്ക്; ഇന്ന് പവന് കൊടുക്കേണ്ടത്…

Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളും അനുകൂലമാണ്. ഇറാൻ - യുഎസ് സംഘർഷങ്ങൾക്ക് അയവ് വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നത് കുറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വർണം പണമാക്കൽ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളും വില കുറയാൻ കാരണമായിട്ടുണ്ട്.

Kerala Gold Rate: സ്വർണം ധൈര്യമായി വാങ്ങിച്ചോളൂ, വില താഴേക്ക്;  ഇന്ന് പവന് കൊടുക്കേണ്ടത്…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 07 Jul 2026 | 09:40 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം പവന് 1,07,520 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,440 രൂപയും. ഇന്ന് വീണ്ടും വില ഇടിഞ്ഞു. ആയിരം രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,520 രൂപയായി താഴ്ന്നു. ഗ്രാമിന് ഇന്ന് 13,315 രൂപയാണ് നൽകേണ്ടത്.  വിപണിവിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം വന്നേക്കും. ഏകദേശം 1.21 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 249.90 രൂപയും കിലോയ്ക്ക് 2,49,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിൽ ഇന്നലെ നേരിയ ആശ്വാസമുണ്ടായിരുന്നു. ജൂലൈ 1ന് 1,03,240 രൂപ എന്ന നിരക്കിലാണ് ഈ മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. എന്നാൽ, മൂന്നാം തീയതി 1,07,800 രൂപയോളം വില ഉയർന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ 107600, 1,07,520 എന്നിങ്ങനെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

നാല് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതാണ് സ്വർണവില ഇടിയാൻ കാരണമായത്. അടുത്ത ദിവസങ്ങളിൽ പുറത്തു വരുന്ന ജൂണിലെ ഫെഡ് യോഗത്തിന്റെ മിനിട്സും സ്വർണവിലയെ സ്വാധീനിച്ചു. കൂടാതെ, എഫ്സിഎൻആർ (ബി) പദ്ധതി വഴി രാജ്യത്തേക്ക് കൂടുതൽ വിദേശനാണ്യം ആകർഷിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനവും സ്വർണവില ഇടിയാൻ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ALSO READ: പൊന്നിനെ വിട്ടേക്കൂ, കൈവിട്ടുയരും; ഇന്നത്തെ സ്വര്‍ണവില

സ്വർണവില കുറയുമോ?

നിലവിലെ ട്രെൻഡ് തുടർന്നാൽ സ്വർണവില താഴ്ന്നേക്കുമെന്നാണ് സൂചന. വിദേശവ്യാപാരത്തിൽ നിർണായകമായ ഡോളറിന്റെ വരവോടെ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെടുകയും ഇതോടെ സ്വർണവില കുറയുകയും ചെയ്തേക്കാം. രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെടുന്നതോട സ്വർണം വാങ്ങുന്ന രൂപയിലുള്ള ചെലവും കുറഞ്ഞേക്കും. ഇത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും നേട്ടമുണ്ടാക്കിയേക്കും.

കൂടാതെ, പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളും അനുകൂലമാണ്. ഇറാൻ – യുഎസ് സംഘർഷങ്ങൾക്ക് അയവ് വന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നത് കുറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വർണം പണമാക്കൽ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളും വില കുറയാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ വീടുകളിലെ പത്ത് ലക്ഷം കിലോ സ്വർണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ട് 2015ൽ ആരംഭിച്ച് കഴിഞ്ഞ വർഷം നിർത്തിയ പദ്ധതിയാണ് വീണ്ടും കൊണ്ടുവരുന്നത്.

സാധാരണക്കാർ ചെയ്യേണ്ടത് എന്ത്?

സ്വർണവിലയിലെ ചാഞ്ചാട്ടം വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ്. രാവിലെ വില കുറഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ വില കുതിക്കാറുമുണ്ട്. ഇത്തരത്തിൽ വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Follow Us