Kerala Gold Rate: പൊന്നിനെ വിട്ടേക്കൂ, കൈവിട്ടുയരും; ഇന്നത്തെ സ്വര്‍ണവില
One Pavan Gold Rate on July 6 Monday: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് കാരണമാകുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കില്ലെന്ന വിലയിരുത്തലാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്.
സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണവില സമീപഭാവിയില്‍ വലിയൊരു ഇറക്കത്തിന് തയാറാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിനാല്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിലവിലെ അവസരം പ്രയോജനപ്പെടുത്തി ആഭരണങ്ങള്‍ വാങ്ങിക്കാവുന്നതാണ്. വരുന്ന ആറ് മാസത്തിനുള്ളില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 6,000 ഡോളര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് സ്വര്‍ണവില ഉയരുന്നു?
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ സ്വര്‍ണവില ഉയരുന്നതിന് കാരണമാകുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കില്ലെന്ന വിലയിരുത്തലാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരും, ഇത് വില വര്‍ധനവിന് കാരണമാകുകയും ചെയ്യുന്നതാണ്.
4,199 ഡോളര്‍ എന്ന നിലയിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 4,175 ഡോളറായിരുന്നു ണ്‍സിന് നിരക്ക്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണം വീണ്ടും റെക്കോഡുകള്‍ തീര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.
ഡിമാന്‍ഡ് കുറഞ്ഞോ?
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ 4,500 ഡോളറിനുള്ളില്‍ സ്വര്‍ണം നിലയുറപ്പിക്കാനുള്ള സാധ്യതയാണ് സാമ്പത്തിക സ്ഥാപനമായ ജെപി മോര്‍ഗന്‍ പറയുന്നത്. എന്നാല്‍ 2026 അവസാനിക്കും മുമ്പ് 6,000 ഡോളര്‍ കടക്കുമെന്ന പ്രവചനമാണ് മോര്‍ഗന്‍ ഇപ്പോള്‍ തിരുത്തിയത്.
Also Read: Kerala Gold Rate: ഇന്ന് സ്വർണം വാങ്ങിയാൽ ലാഭമാണ്! വരുംദിവസങ്ങളിൽ റെക്കോർഡ് കുതിപ്പോ?
കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിനോടൊപ്പം തന്നെ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏതാണ്ട് അവസാനിച്ചതും സ്വര്‍ണത്തെ മുകളിലേക്ക് കുതിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചപ്പോള്‍ താഴോട്ടിറങ്ങിയ സ്വര്‍ണം, സംഘര്‍ഷങ്ങള്‍ക്ക് അറുതി വന്നതോടെ മെല്ലെ കുതിക്കാനുള്ള തയാറെടുപ്പിലാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസങ്ങളില്ലാതെ നടക്കുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില സാധാരണ നിലയില്‍ തുടരും, എന്നാല്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് സംഭവിക്കുന്നതാണ്.
ക്രൂഡ് ഓയില്‍ വില ഉയരുന്നത് അമേരിക്കയില്‍ ഉള്‍പ്പെടെ പണപ്പെരുപ്പ ആശങ്ക വിതയ്ക്കും, ഇത് സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതാണ് രീതി. പണപ്പെരുപ്പ ആശങ്ക കണക്കിലെടുത്ത് കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുകയോ അല്ലെങ്കില്‍ ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്തുകയോ ചെയ്യുന്നതാണ് സ്വര്‍ണവിലയെ താഴോട്ടിറക്കുന്നത്.
അമേരിക്കയും ഇറാനും തമ്മില്‍ അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നാല്‍ മറ്റ് പ്രശ്‌നങ്ങളില്ലാതെ യുദ്ധം അവസാനിക്കും, എന്നാല്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടാല്‍ അത് സ്വര്‍ണത്തെ മാത്രമല്ല, ഇന്ധനവില, എല്‍പിജി, ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിന്റെ വിലയെയും സ്വാധീനിക്കുന്നതാണ്. ഇറാന് നേരെയുള്ള പോര്‍ വിളികള്‍ അമേരിക്ക തുടരുകയാണ്, തങ്ങളുടെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇറാന്‍ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുകയാണെങ്കില്‍ മേഖല വീണ്ടും സംഘര്‍ഷത്തിലേക്ക് പോകും.
English Summary
Gold prices in Kerala remained firm on July 6 as the international bullion market continued its upward trend. Check the latest 22-carat and 24-carat gold rates in Kerala along with the global factors influencing today’s prices.