AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സന്തോഷിക്കാൻ വകയുണ്ട്; സ്വർണവില വീണ്ടും താഴേക്ക്, 680 രൂപ കുറഞ്ഞു

Kerala Gold Rate Today June 27: ജൂൺ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ, ആഭരണ പ്രേമികളെ നിരാശരാക്കി കൊണ്ട് തൊട്ടടുത്ത ദിവസം മുതൽ സ്വർണ വില വർധിക്കാൻ തുടങ്ങി.

Kerala Gold Rate: സന്തോഷിക്കാൻ വകയുണ്ട്; സ്വർണവില വീണ്ടും താഴേക്ക്, 680 രൂപ കുറഞ്ഞു
പ്രതീകാത്മക ചിത്രംImage Credit source: PTI
Nandha Das
Nandha Das | Updated On: 27 Jun 2025 | 10:10 AM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 71,880 രൂപയായി വില. ഇന്നലെ ഒരു പവന് 72,560 രൂപയായിരുന്നു വില. അതേസമയം, ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാം 8,985 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്.

ജൂൺ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ, ആഭരണ പ്രേമികളെ നിരാശരാക്കി കൊണ്ട് തൊട്ടടുത്ത ദിവസം മുതൽ സ്വർണ വില വർധിക്കാൻ തുടങ്ങി. ജൂൺ 2ന് 250 രൂപയാണ് കൂടിയതെങ്കിൽ ജൂൺ 3ന് 1040 രൂപ വർധിച്ചു. ഇതോടെ സ്വർണ വില 72640 രൂപയിലെത്തി. വീണ്ടും കുതിച്ചുയർന്ന സ്വർണ വില ജൂൺ 5ന് 73000വും കടന്നു.

ALSO READ: ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഉണ്ടാകില്ലെന്ന് സർക്കാർ, പ്രചരിച്ചത് വ്യജവാർത്തയെന്ന് നിതിൻ ഗഡ്കരി

എന്നാൽ, സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം പകർന്നു കൊണ്ട് ജൂൺ 7ന് സ്വർണ വില 1200 രൂപ കുറഞ്ഞ് 71840 രൂപയിലെത്തി. ഈ ഇടിവ് ഏതാനും നാളുകൾ തുടർന്നെങ്കിലും ജൂൺ 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപ രേഖപ്പെടുത്തി. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില ജൂൺ 25ന് 600 രൂപ കുറഞ്ഞ് 72,760 രൂപയിൽ എത്തി. അടുത്ത ദിവസം വീണ്ടും വില ഇടിഞ്ഞ് 72560 രൂപയിലെത്തി. അടുത്ത ദിവസവും ഇതേ വിലയിൽ തുടർന്നതിന് ശേഷം ഇന്ന് (ജൂൺ 27) 680 കുറഞ്ഞ് 71,880 രൂപയിൽ എത്തി നിൽക്കുകയാണ്.

Follow Us