AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില താഴേക്ക്, പവനും ഗ്രാമിനും കൊടുക്കേണ്ടത്…

Kerala Gold Silver Rate Today: ജനുവരി 29ന് ഒന്നേക്കാൽ ലക്ഷം കടന്ന് മുന്നേറിയ സ്വർണ വിലയിൽ നിലവിൽ രേഖപ്പെടുത്തുന്ന നിരക്കുകൾ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്.

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില താഴേക്ക്, പവനും ഗ്രാമിനും കൊടുക്കേണ്ടത്…
Gold RateImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 06 Feb 2026 | 09:40 AM

സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ ഇടിവാണ് വിലയിൽ രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 1,13,240 രൂപ, ​ഗ്രാമിന് 14,155 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. 1,520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,720 രൂപ നിരക്കിലെത്തി. ഗ്രാമിന് 13,965 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും ഇടിയുന്നുണ്ട്. നാല് ലക്ഷം കടന്ന വില നിലവിൽ രണ്ട് ലക്ഷത്തിലേക്ക് താഴ്ന്നിരിക്കുകയാണ്.

ഇന്നലെ ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമായിരുന്നു വെള്ളി വില. എന്നാൽ ഇന്ന് ഗ്രാമിന് 280 രൂപയായും കിലോഗ്രാമിന് 2,80,000 രൂപയായും വില ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവുമാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ.

ജനുവരി 29ന് ഒന്നേക്കാൽ ലക്ഷം കടന്ന് മുന്നേറിയ സ്വർണ വിലയിൽ നിലവിൽ രേഖപ്പെടുത്തുന്ന നിരക്കുകൾ സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്. ഫെബ്രുവരി രണ്ടിനാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,07,920 രൂപ നിരക്കിലായിരുന്നു വ്യാപാരം.

ALSO READ: മൂന്ന് ലക്ഷത്തിൽ ബ്രേക്കിട്ട് വെള്ളി വില; വാങ്ങണോ വിൽക്കണോ?

തുടർന്ന് വില കൂടിയും കുറഞ്ഞും മുന്നേറി. എന്നാൽ നാലാം തീയതി 116920 രൂപ, അഞ്ചിന് 1,13,240 രൂപ എന്നിങ്ങനെ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം.

സ്വർണവിലയിലെ ലാഭമെടുപ്പാണ് നിലവിലെ വില കുറവിന് കാരണമാകുന്നത്. ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നീ നിക്ഷേപങ്ങളിലാണ് ലാഭമെടുപ്പ് തകൃതിയായി മുന്നേറുന്നത്. കൂടാതെ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിയുക്ത ചെയർമാൻ കെവിൻ വാർഷ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന സൂചനയും സ്വർണവില ഇടിവിനെ സ്വാധീനിക്കുന്നു.

Follow Us