DA Hike: ഡിഎ ഇനി 37%, സർക്കാർ ജീവനക്കാർക്ക് നവംബറിൽ എത്ര കിട്ടും? പെൻഷനും കൂടും
DA, DR Hike Calculation: നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനം കൂട്ടി 37 ശതമാനമാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. വർദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്ത ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം, അതായത് നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കും. വർദ്ധിപ്പിച്ച ക്ഷാമാശ്വാസം നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പവും വിതരണം ചെയ്യുന്നതാണ്.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പ് അവസാനിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരും അധ്യാപകരും പെൻഷൻകാരും കാത്തിരുന്ന ക്ഷാമബത്ത (DA), ക്ഷാമാശ്വാസ (DR) വർദ്ധനവിന്റെ ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനം കൂട്ടി 37 ശതമാനമാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. വർദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്ത ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം, അതായത് നവംബറിൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ലഭിക്കും. വർദ്ധിപ്പിച്ച ക്ഷാമാശ്വാസം നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന പെൻഷനോടൊപ്പവും വിതരണം ചെയ്യുന്നതാണ്.
വർദ്ധിപ്പിച്ച ഡിഎ/ ഡിആർ ആർക്കൊക്കെ ലഭിക്കും?
സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലെയും പ്രൈവറ്റ് കോളേജുകളിലെയും ജീവനക്കാർ, പോളിടെക്നിക് ജീവനക്കാർ, ഫുൾടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് 37% ഡിഎ ലഭിക്കുന്നതാണ്. അതുപോലെ സംസ്ഥാന സർവീസ് പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, എക്സ്-ഗ്രേഷ്യ പെൻഷൻകാർ, എക്സ്-ഗ്രേഷ്യ ഫാമിലി പെൻഷൻകാർ എന്നിവരുടെ ക്ഷാമാശ്വാസവും 37 ശതമാനമായി ലഭിക്കും.
കൂടാതെ, പാർട്ട് ടൈം അധ്യാപകർക്കും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്കും അവർ വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലും, പുനർനിയമനം ലഭിച്ച പെൻഷൻകാർക്കും വർദ്ധിപ്പിച്ച നിരക്ക് ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ ജീവനക്കാരുടെ വർദ്ധിപ്പിച്ച നിരക്കുകൾ നൽകുന്നതിനുള്ള അധിക സാമ്പത്തിക ബാധ്യത തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്ന് വഹിക്കേണ്ടതാണ്.
ALSO READ: നവംബർ 1ന് ശമ്പളം കനത്തിൽ കിട്ടും! സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
നവംബറിൽ എത്ര കിട്ടും?
11-ാം ശമ്പള കമ്മീഷൻ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. 37 ശതമാനം ഡിഎ ചേരുമ്പോൾ 8510 രൂപ ലഭിക്കും. അതുപോലെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,66,800 രൂപയാണ്. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന ശമ്പളസ്കെയിലുൾപ്പെടുന്നവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 1,29,300 രൂപയാണ്. ഡിഎ 37 ശതമാനമായാൽ ക്ഷാമബത്ത 4,7841 രൂപയായി ഉയരും.
എസ്2 തസ്തികയിലുള്ളവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 23700 രൂപയാണ്. ഇതനുസരിച്ച് ഡിഎ 8769 രൂപയാകും. 24400 രൂപ മിനിമം അടിസ്ഥാന ശമ്പളമുള്ളവരുടെ ക്ഷാമബത്ത 9028, 25100 രൂപയുള്ളവർക്ക് – 9287, 26500 മിനിമം ശമ്പളമുള്ളവർക്ക് 9805 എന്നിങ്ങനെ ക്ഷാമബത്ത ഉയരും.
പ്രീ-റിവൈസ്ഡ് സ്കെയിലിലുള്ളവർ
ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത മുൻ സ്കെയിലുകളിൽ തുടരുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ/ ഡിആർ നിരക്കുകൾ ഇപ്രകാരമാണ്….
ജീവനക്കാർക്ക്
- 2016-ലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരമുള്ളവർക്ക്: 75%
- 2011-ലെ ഉത്തരവ് പ്രകാരമുള്ളവർക്ക്: 235%
- 2006-ലെ ഉത്തരവ് പ്രകാരമുള്ളവർക്ക്: 475%
- 1998-ലെ ഉത്തരവ് പ്രകാരമുള്ളവർക്ക്: 534%
പെൻഷൻകാർക്ക്
- 2016-ലെ പെൻഷൻ പരിഷ്കരണ പ്രകാരമുള്ളവർക്ക്: 75%
- 2011-ലെ ഉത്തരവ് പ്രകാരമുള്ളവർക്ക്: 235%
- 2006-ലെ ഉത്തരവ് പ്രകാരമുള്ളവർക്ക്: 475%
- 1998-ലെ ഉത്തരവ് പ്രകാരമുള്ളവർക്ക്: 534%
English Summary:
The Kerala Finance Department has officially announced a 2% increase in Dearness Allowance for government employees and teachers, and Dearness Relief for pensioners, raising the rate from 35% to 37%. The revised rates will be reflected in the October 2026 salaries, payable in November.