Post Office Scheme: ദിവസവും 50 രൂപ മാറ്റിവയ്ക്കാമോ? 35 ലക്ഷം വരെ നേടാൻ അവസരം
Post Office Gram Suraksha Yojana Scheme: കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് മുഖേന നടപ്പിലാക്കുന്ന ഒരു ജനപ്രിയ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് 'ഗ്രാം സുരക്ഷ യോജന'. ഗ്രാമീണ മേഖലയിലുള്ള ആളുകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷയും ഒപ്പം മികച്ച സാമ്പത്തിക ലാഭവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പണം സമ്പാദിക്കുന്നതിനോടൊപ്പം തന്നെ നാളെത്തേക്ക് കരുതണമെന്നുള്ളതും അനിവാര്യമാണ്. സുരക്ഷിതമായി പണം നിക്ഷേപിക്കാൻ സാധിക്കുന്ന വിവിധ സർക്കാർ പദ്ധതികൾ ഇന്നുണ്ട്. സുരക്ഷയോടൊപ്പം തന്നെ മികച്ച ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നവർക്കായി കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് മുഖേന നടപ്പിലാക്കുന്ന ഏറ്റവും ജനപ്രിയമായ ഒരു പദ്ധതിയാണ് ‘ഗ്രാം സുരക്ഷ യോജന’. വളരെ ചെറിയ നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും.
പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന
കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് മുഖേന നടപ്പിലാക്കുന്ന ഒരു ജനപ്രിയ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് ‘ഗ്രാം സുരക്ഷ യോജന’. ഗ്രാമീണ മേഖലയിലുള്ള ആളുകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷയും ഒപ്പം മികച്ച സാമ്പത്തിക ലാഭവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഈ പദ്ധതിയിൽ ദിവസേന വെറും 50 രൂപ, അതായത് പ്രതിമാസം ഏകദേശം 1,500 രൂപ നിക്ഷേപിച്ചാൽ, മെച്യൂരിറ്റി ഘട്ടത്തിൽ 35 ലക്ഷം രൂപ വരെ നേടാൻ സാധിക്കും. 19 വയസ്സനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ സ്കീമിൽ ചേരാം. നിക്ഷേപകർക്ക് 5 വർഷത്തിന് ശേഷം പോസ്റ്റ് ഓഫീസിന്റെ ബോണസ് ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്.
ALSO READ: ബാങ്ക് അക്കൗണ്ട് മാറിയോ? ഗ്യാസ് സബ്സിഡി ലഭിക്കാൻ ഈ കാര്യങ്ങൾ ഉറപ്പാക്കണം
വായ്പാ സൗകര്യവും മെച്യൂരിറ്റിയും
അടിയന്തിര ആവശ്യങ്ങൾക്കായി പണം ആവശ്യമായി വന്നാൽ, പോളിസി ആരംഭിച്ച് നാല് വർഷം പൂർത്തിയായാൽ ഈ പോളിസിയുടെമേൽ വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്. അഞ്ച് വർഷത്തിന് ശേഷം ബോണസ് ആനുകൂല്യങ്ങളും ലഭിക്കും. ഇതോടൊപ്പം, നാല് വർഷത്തിന് ശേഷം ഈ പോളിസിയിൽ നിന്ന് വായ്പയും എടുക്കാം. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, പോളിസി ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷം നിങ്ങൾക്ക് അത് നിർത്താം. നിങ്ങൾ നിക്ഷേപിക്കുന്ന ഓരോ 1000 രൂപയ്ക്കും, നിങ്ങൾക്ക് പ്രതിവർഷം 60 രൂപ ബോണസ് ലഭിക്കും.
നിക്ഷേപകന്റെ താല്പര്യത്തിനനുസരിച്ച് 55, 58 അല്ലെങ്കിൽ 60 വയസ്സിൽ പോളിസി കാലാവധി പൂർത്തിയാകുന്ന രീതിയിൽ തിരഞ്ഞെടുക്കാം. കാലാവധിക്ക് മുമ്പ് നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ ആ തുക നോമിനിക്ക് ലഭിക്കുന്നതാണ്.
കാലാവധിയും തുകയും
- 55 വർഷത്തെ കാലാവധി – ഏകദേശം 31.60 ലക്ഷം രൂപ.
- 58 വർഷത്തെ കാലാവധി – ഏകദേശം 33.40 ലക്ഷം രൂപ.
- 60 വയസ്സ് പൂർത്തിയാകുന്ന കാലാവധി – ഏകദേശം 34.60 ലക്ഷം രൂപ
നിക്ഷേപകൻ 80 വയസ്സിനു മുമ്പ് മരിച്ചാൽ, ഈ ഒറ്റത്തവണ തുക അയാളുടെ നോമിനിക്ക് നൽകും. ചെറിയ തുകകൾ ലാഭിക്കാനും വലിയ തുക നേടാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല പദ്ധതിയാണ്.
English Summary:
The Post Office’s Gram Suraksha Yojana is a rural postal life insurance scheme designed to help people build long-term savings while receiving life insurance coverage. Eligible Indian citizens aged 19 to 55 can invest approximately Rs 50 per day and potentially receive up to Rs 35 lakh.