AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Stock Market: ട്രേഡിംഗും ഇൻവെസ്റ്റ്‌മെന്റും, വ്യത്യാസം എന്ത്? ഓഹരി വിപണിയിൽ ഇറങ്ങും മുമ്പ് ഇതറിയണം!

Trading vs Investing in Share Market: ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവർ നിരവധിയാണ്. എന്നാൽ, ഇവ തികച്ചും വ്യത്യസ്തമാണ്. ഷെയർ മാർക്കറ്റിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ സാമ്പത്തിക ലക്ഷ്യങ്ങൾക്കും റിസ്ക് എടുക്കാനുള്ള ശേഷിക്കും അനുയോജ്യമായ വഴി തിരഞ്ഞെടുക്കാൻ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്.

Stock Market: ട്രേഡിംഗും ഇൻവെസ്റ്റ്‌മെന്റും, വ്യത്യാസം എന്ത്? ഓഹരി വിപണിയിൽ ഇറങ്ങും മുമ്പ് ഇതറിയണം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 31 Aug 2026 | 01:42 PM

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കേൾക്കുന്ന രണ്ട് പദങ്ങളാണ് ട്രേഡിംഗും ഇൻവെസ്റ്റിംഗും. ഇവ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവർ നിരവധിയാണ്. എന്നാൽ, ഇവ തികച്ചും വ്യത്യസ്തമാണ്. ഷെയർ മാർക്കറ്റിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ സാമ്പത്തിക ലക്ഷ്യങ്ങൾക്കും റിസ്ക് എടുക്കാനുള്ള ശേഷിക്കും അനുയോജ്യമായ വഴി തിരഞ്ഞെടുക്കാൻ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്.

എന്താണ് ട്രേഡിംഗ്?

ഓഹരി വിപണിയിൽ ഒരു കമ്പനിയുടെ ഓഹരികൾ കുറഞ്ഞ സമയപരിധിക്കുള്ളിൽ വാങ്ങി വിറ്റ്, ആ വില വ്യതിയാനത്തിൽ നിന്നും ലാഭം ഉണ്ടാക്കുന്നതിനെയാണ് ട്രേഡിംഗ് എന്ന് പറയുന്നത്. ഇൻവെസ്റ്റിംഗിൽ ആളുകൾ വർഷങ്ങളോളം ഓഹരികൾ കയ്യിൽ വെക്കുമ്പോൾ, ട്രേഡിംഗിൽ ഏതാനും സെക്കൻഡുകൾ മുതൽ ഏതാനും ആഴ്ചകൾ വരെയുള്ള ഹ്രസ്വകാലയളവിലാണ് ഓഹരികൾ കൈവശം വെക്കുന്നത്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിംഗ് ചെയ്യാന്‍ സ്‌കാല്‍പിംഗ്,ഇന്‍ട്രാഡേ ട്രേഡിംഗ്, സ്വിംഗ് ട്രേഡിംഗ്, മൊമന്റം ട്രേഡിംഗ്, പൊസിഷന്‍ ട്രേഡിംഗ് എന്നിങ്ങനെ പല രീതികളുണ്ട്.

ഇൻട്രാഡേ ട്രേഡിംഗ്: ഒരു ദിവസം മാർക്കറ്റ് തുറക്കുമ്പോൾ ഓഹരി വാങ്ങുകയും, അതേ ദിവസം മാർക്കറ്റ് അടയ്ക്കുന്നതിന് മുൻപായി അത് വിൽക്കുകയും ചെയ്യുന്ന രീതി.

സ്കാൽപ്പിംഗ്: ഏതാനും സെക്കൻഡുകൾ അല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ചെറിയ വില മാറ്റങ്ങൾ മുതലെടുത്ത് വേഗത്തിൽ ഓഹരികൾ വാങ്ങി വിൽക്കുന്ന രീതി.

സ്വിംഗ് ട്രേഡിംഗ്: ഓഹരികൾ ഏതാനും ദിവസങ്ങൾ മുതൽ ഏതാനും ആഴ്ചകൾ വരെ കയ്യിൽ വെച്ച്, മാർക്കറ്റിലെ ചെറിയ ട്രെൻഡുകളിൽ നിന്ന് ലാഭമുണ്ടാക്കുന്ന രീതി.

പൊസിഷണൽ ട്രേഡിംഗ്: ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ഓഹരികൾ കൈവശം വെച്ച് ട്രെൻഡ് അനുസരിച്ച് ലാഭമെടുക്കുന്ന രീതി.

ALSO READ: ഓഹരി വിപണിയിലെ ആദ്യ ചുവട്! ഡിമാറ്റ് അക്കൗണ്ട് എങ്ങനെ തുടങ്ങാം, വേണം ഈ രേഖകൾ!

എന്താണ് ഇൻവെസ്റ്റിംഗ്?

ഓഹരി വിപണിയിൽ ഒരു കമ്പനിയുടെ ബിസിനസ്സ് വളർച്ചയിൽ പങ്കാളിയായി, ദീർഘകാലത്തേക്ക് പണം നിക്ഷേപിച്ച് സമ്പത്ത് വളർത്തുന്ന രീതിയാണ് ഇൻവെസ്റ്റിംഗ്. കമ്പനികളുടെ ഓഹരികൾ വാങ്ങിയ ശേഷം വർഷങ്ങളോളം കയ്യിൽ വെക്കുകയും, കമ്പനി ഉണ്ടാക്കുന്ന ലാഭത്തിൽ നിന്നും വളർച്ചയിൽ നിന്നും നേട്ടമുണ്ടാക്കുകയുമാണ് ഇതിലൂടെ നിക്ഷേപകർ ചെയ്യുന്നത്.

ഡയറക്ട് ഇക്വിറ്റി, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെ രണ്ട് പ്രധാന ഇൻവെസ്റ്റിംഗ് രീതികളാണുള്ളത്. ഡയറക്ട് ഇക്വിറ്റിയിൽ നല്ല കമ്പനികളെക്കുറിച്ച് പഠിക്കുകയും നേരിട്ട് അവരുടെ ഓഹരികൾ വാങ്ങി നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം, നേരിട്ട് ഓഹരികൾ തിരഞ്ഞെടുക്കാൻ സമയമില്ലാത്തവർക്ക് ഫണ്ട് മാനേജർമാർ വഴി മ്യൂച്വൽ ഫണ്ടുകളിലോ SIP വഴിയോ നിക്ഷേപിക്കാവുന്നതാണ്.

ഇൻവെസ്റ്റിൽ, കമ്പനി വളരുന്നതിനനുസരിച്ച് അതിന്റെ ഓഹരി വിലയുംഉയരുന്നു. ഉദാഹരണത്തിന്, 100 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ വില 5 വർഷം കൊണ്ട് 500 ആയാൽ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം 5 മടങ്ങായി വർദ്ധിക്കുകയാണ്. അതുപോലെ, കമ്പനികൾ നേടുന്ന ലാഭത്തിൽ നിന്നുള്ള ഒരു നിശ്ചിത വിഹിതം ഓഹരി ഉടമകൾക്ക് ഡിവിഡന്റായി നൽകുകയും ചെയ്യുന്നുണ്ട്.

ട്രേഡിംഗ് vs ഇൻവെസ്റ്റ്‌മെന്റ്- നല്ലതേത്?

  1. ഹ്രസ്വകാലത്തേക്ക് ഓഹരികൾ വാങ്ങി വിൽക്കുന്ന പ്രക്രിയയാണ് ട്രേഡിംഗ്.
  2. ലാഭസാധ്യതയ്ക്കൊപ്പം വലിയ നഷ്ടസാധ്യതയും ഇതിലുണ്ട്. കൃത്യമായ വിപണി അറിവ് ഇല്ലാതെ ട്രേഡിംഗിൽ വിജയിക്കാനാകില്ല.
  3. ഇൻവെസ്റ്റ്മെന്റ് നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങി ദീർഘകാലത്തേക്ക് കൈവശം വെക്കുന്ന രീതിയാണിത്.
  4. കാലക്രമേണ സമ്പത്ത് വളർത്താനും ഡിവിഡന്റ് നേടാനും ഇത് സഹായിക്കും.
  5. താൽക്കാലിക വിപണി തകർച്ചകൾ ഭയമുണ്ടാക്കില്ല. പകരം അത് പുതിയ നിക്ഷേപ അവസരമായി കാണുന്നു.

നിരാകരണം: ഓഹരിവിപണിയിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary:

Trading in the stock market refers to buying and selling a company’s shares within a short period to profit from price fluctuations. Unlike investing, where shares are typically held for several years, trading involves holding stocks for much shorter periods, ranging from a few seconds or minutes to several days or weeks.

Follow Us