AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026: ഇന്ത്യ-പാക് മത്സരം കണ്ടാലോ? ടിക്കറ്റിന് ഇത്രയേ വിലയുള്ളൂ

India vs Pakistan T20 World Cup Match Ticket Prices: റൗണ്ട് ട്രിപ്പാണെങ്കില്‍ 22,600 രൂപ വരെയും ചാര്‍ജുണ്ടാകും. തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് ആണെങ്കില്‍ വണ്‍വേ ആയി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ 11,000 മുതല്‍ 15,000 വരെ നല്‍കേണ്ടി വരും. റൗണ്ട് ട്രിപ്പിന് 15,000 ത്തിന് മുകളിലും നിരക്കുണ്ട്.

T20 World Cup 2026: ഇന്ത്യ-പാക് മത്സരം കണ്ടാലോ? ടിക്കറ്റിന് ഇത്രയേ വിലയുള്ളൂ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരംImage Credit source: TV9 Network
Shiji M K
Shiji M K | Updated On: 14 Feb 2026 | 05:06 PM

ഫെബ്രുവരി 15 ഞായറാഴ്ച ശ്രീലങ്കയില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ ലോകപ്പ് മത്സരം. ഗ്രൂപ്പ് എ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത് കാണാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. എന്നാല്‍ മത്സരം കൊടിയേറും മുമ്പേ ലോകകപ്പ് ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായിരിക്കുന്നു.

ടിക്കറ്റ് നിരക്കെത്ര?

ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനായുള്ള ടിക്കറ്റുകള്‍ക്ക് ശ്രീലങ്കന്‍ കറന്‍സി 1,500 മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 430 രൂപയേ വരികയുള്ളൂ. അതിനാല്‍ തന്നെ സ്റ്റേഡിയത്തിലെത്തി മത്സരം കാണാന്‍ ഇന്ത്യക്കാര്‍ക്ക് വലിയ തുക ചെലവഴിക്കേണ്ടി വരില്ല.

എവിടെ നിന്ന് ടിക്കറ്റ് ലഭിക്കും?

ടി20 ലോകകപ്പ് മത്സരം കാണുന്നതിനായുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങിക്കാവുന്നതാണ്. ticket.cricketworldcup.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റിങ് പങ്കാളിയായ ബുക്ക്‌മൈഷോയിലേക്ക് കടക്കണം. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ വാങ്ങിക്കാവുന്നതാണ്.

Also Read: T20 World Cup 2026: ക്യാപ്റ്റൻ സ്റ്റമ്പ് ഔട്ടായി, സിംബാബ്‌വെ ഓസീസിനെയും വീഴ്ത്തി; ഇന്ത്യയുടെ റൂട്ട് ക്ലിയര്‍!

കൊളംബോയിലേക്ക് പോയാലോ?

മത്സരം കാണാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുമെങ്കിലും കൊളംബോയിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതല്ല. ഇന്ത്യ-പാക് മത്സരം കാണാനായി കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പോകാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ വണ്‍വേ ടിക്കറ്റ് നിരക്ക് 9,500 മുതല്‍ 12,500 വരെയാണ്. റൗണ്ട് ട്രിപ്പാണെങ്കില്‍ 22,600 രൂപ വരെയും ചാര്‍ജുണ്ടാകും. തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് ആണെങ്കില്‍ വണ്‍വേ ആയി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ 11,000 മുതല്‍ 15,000 വരെ നല്‍കേണ്ടി വരും. റൗണ്ട് ട്രിപ്പിന് 15,000 ത്തിന് മുകളിലും നിരക്കുണ്ട്.

Follow Us