AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vegetable Price: അഞ്ഞൂറ് കടന്ന മുരിങ്ങ 50ലേക്, പച്ചക്കറികളുടെ വിലയിൽ വൻ ഇടിവ്

Vegetable Prices Drop in Kerala: പച്ചക്കറികൾക്കൊപ്പം പഴവർ​ഗങ്ങളുടെ വിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. നോമ്പുകാലമായിട്ടും പഴവർ​ഗങ്ങളുടെ വില ഇടിഞ്ഞത് ശ്രദ്ധേയമാണ്.

Vegetable Price: അഞ്ഞൂറ് കടന്ന മുരിങ്ങ 50ലേക്, പച്ചക്കറികളുടെ വിലയിൽ വൻ ഇടിവ്
പച്ചക്കറി വിലImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 17 Mar 2026 | 01:46 PM

പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുമ്പോഴും സാധാരണക്കാർക്ക് ആശ്വാസമായി പച്ചക്കറികളുടെ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മിക്ക പച്ചക്കറികൾക്കും 20 മുതൽ 40 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്. തക്കാളി, ക്യാരറ്റ് ഉൾപ്പെടെ എല്ലാ പച്ചക്കറി സാധനങ്ങൾക്കും വില ഇടിഞ്ഞു. പച്ചക്കറികൾക്കൊപ്പം പഴവർ​ഗങ്ങളുടെ വിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. നോമ്പുകാലമായിട്ടും പഴവർ​ഗങ്ങളുടെ വില ഇടിഞ്ഞത് ശ്രദ്ധേയമാണ്.

ആ​ഗോളപ്രതിസന്ധിക്കൾക്കിടെ കയറ്റുമതി കുറഞ്ഞതാണ് വില ഇടിയാൻ പ്രധാന കാരണം. പാചകവാതക പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചതോടെ മൊത്ത കച്ചവടക്കാരെ ബാധിച്ചു. ഹോട്ടലുകൾ പൂട്ടിയതോടെ പച്ചക്കറി വിപണിയിൽ വൻ നഷ്ടമാണ് ഉണ്ടായത്. വൻതോതിൽ പച്ചക്കറികളുടെയും പഴവർ​ഗങ്ങളുടെയും വിൽപന നഷ്ടമായതോടെ ചീത്തയാകുന്നതിന് മുമ്പ് വിറ്റഴിക്കാനാണ് കച്ചവടക്കാർ ശ്രമിക്കുന്നത്.

ALSO READ: ബെംഗളൂരുവില്‍ മുട്ടയ്ക്ക് തീപിടിച്ച വില; കോഴിവിലയും കൂടും

രണ്ടാഴ്ച മുമ്പ് നാല്പത് രൂപയുണ്ടായിരുന്നന തക്കാളി വില 25 ആയി ഇടിഞ്ഞു. രണ്ട് മാസത്തിന് മുമ്പ് അഞ്ഞൂറ് കടന്ന മുരിങ്ങ വില ഇപ്പോൾ വെറും 25 രൂപയാണ്. 100 രൂപ കിറ്റിൽ പച്ചക്കറി സാധനങ്ങളും കൂടി. റംസാൻ പ്രമാണിച്ച് പഴവർ​ഗങ്ങളുടെ വില കൂടുകയാണ് പതിവെങ്കിൽ ഇത്തവണ അതുംതെറ്റി. 78 രൂപ നിന്ന പൈനാപ്പിളിന് നിലവിൽ 62 രൂപയാണ് വില.

റംസാൻ സ്പെഷ്യൽ കിറ്റുമായി സപ്ലൈകോ,15 ഇനങ്ങൾ വമ്പിച്ച വിലക്കുറവിൽ

റംസാൻ കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവ് എന്ന പേരിൽ പുറത്തിറക്കിയ കിറ്റിൽ 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവിപണിയിൽ ഏകദേശം 1018 രൂപ വിലവരുന്ന സാധനങ്ങളാണ് സപ്ലൈകോ 786 രൂപയ്ക്ക് നൽകുന്നത്.  സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയും ഈ കിറ്റുകൾ ലഭ്യമാണ്. മാർച്ച് 20 വരെയാണ് ഈ ഓഫർ.

ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുംജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലയ്ക്ക 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉള്ളത്.

Follow Us