Bengaluru Egg Price: ബെംഗളൂരുവില്‍ മുട്ടയ്ക്ക് തീപിടിച്ച വില; കോഴിവിലയും കൂടും
Sharp Rise in Egg Prices in Bengaluru: മൊത്തവ്യാപാര വിപണിയില്‍ മുട്ട വില കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ഇത് വീണ്ടും വില വര്‍ധനവിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും മുട്ട കയറ്റി അയക്കുന്നുണ്ട്.
ബെംഗളൂരു: പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കയറ്റുമതി-ഇറക്കുമതി എന്നിവ കുറഞ്ഞതോടെ രാജ്യത്ത് പല സാധനങ്ങളുടെയും വില ഉയരുകയും കുറയുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകയിലെ വിപണികളില്‍ മുട്ട വില കുത്തനെ ഇടിഞ്ഞിട്ടുണ്ടെങ്കിലും ബെംഗളൂരുകാര്‍ക്ക് ആശ്വാസമില്ല.
ബെംഗളൂരുവില്‍ ഒരു മുട്ടയ്ക്ക് നിലവില്‍ 7.5 രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഒരു മുട്ടയ്ക്ക് 4.8 രൂപയായിരുന്നു വില. എന്നാല്‍ അതില്‍ ദ്രുതഗതിയിലാണ് വര്‍ധനവ് സംഭവിച്ചത്. കര്‍ണാടകയുടെ മറ്റുഭാഗങ്ങളില്‍ വിലയില്‍ ലഭിക്കുന്ന ആശ്വാസം തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന പരാതിയും ഇവിടുത്തുകാര്‍ക്കുണ്ട്.
മൊത്തവ്യാപാര വിപണിയില്‍ മുട്ട വില കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ഇത് വീണ്ടും വില വര്‍ധനവിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും മുട്ട കയറ്റി അയക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് 4.5 രൂപയ്ക്ക് വാങ്ങിക്കുന്ന മുട്ട വിപണിയില്‍ 6 മുതല്‍ 8 രൂപ വരെ വില ഈടാക്കിയാണ് വില്‍ക്കുന്നത്.
Also Read: Bengaluru Fruits Price: പഴങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവ്; തണ്ണിമത്തന് വെറും 2 രൂപ, ഉടന്‍ വാങ്ങാം
കോഴിയിറച്ചിക്ക് വില കൂടുമോ?
മുട്ടയ്ക്ക് പിന്നാലെ കോഴിയിറച്ചി വിലയും ഉപഭോക്താക്കള്‍ക്ക് തിരിച്ചടി സമ്മാനിക്കാന്‍ സാധ്യതയുണ്ട്. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ കോഴയിറച്ചിക്കും വിലക്കുറവാണെങ്കിലും ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും കിലോയ്ക്ക് 210 മുതല്‍ 270 രൂപ വരെ വിലയുണ്ട്.
ബ്രോയ്‌ലര്‍ ചിക്കന് 240 രൂപയാണ് കിലോയ്ക്ക് വില. എല്ലില്ലാത്ത പ്രീമിയം ചിക്കന് 360 രൂപ മുതല്‍ 450 രൂപ വരെയും വില ഈടാക്കുന്നു. ആവശ്യക്കാരേറുന്നത് വില ഇനിയും വര്‍ധിക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍.