AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil: വെളിച്ചെണ്ണ വിലകുറവിൽ വേണോ? ഇവിടെ നിന്ന് വാങ്ങിച്ചാൽ മതി!

Coconut Oil at Lowest Prices in Kerala: വെളിച്ചെണ്ണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നേരിയ വർദ്ധനവ് മലയാളികളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. എന്നാൽ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വാങ്ങാൻ സാധിക്കുമെന്ന് അറിയാമോ?

Coconut Oil: വെളിച്ചെണ്ണ വിലകുറവിൽ വേണോ? ഇവിടെ നിന്ന് വാങ്ങിച്ചാൽ മതി!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 07 Feb 2026 | 09:16 AM

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഇല്ലാതെ കറികൾ ചിന്തിക്കാനെ പറ്റില്ല. എന്നാൽ കഴിഞ്ഞ ഓണക്കാലം ഈ ചിന്തകളെ എല്ലാം അപ്പാടെ മാറ്റിയിരുന്നു. വില അഞ്ഞൂറ് കടന്ന് കുതിച്ചപ്പോൾ വെളിച്ചെണ്ണ പടിക്ക് പുറത്തായി, പകരം എയർ ഫ്രയറും മറ്റ് പാചക എണ്ണകളും രം​ഗപ്രവേശനം ചെയ്തു. നാളികേരത്തിന്റെ വരവ് കുറഞ്ഞതും കൊപ്ര ക്ഷാമവുമെല്ലാമാണ് വെളിച്ചെണ്ണ വില ഉയർത്തിയത്.

എന്നാൽ പിന്നീട് വില താഴ്ന്നു. അഞ്ഞൂറിൽ നിന്ന് മുന്നൂറിലേക്ക് വില കുറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നേരിയ വർദ്ധനവ് മലയാളികളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. നിലവിൽ ലിറ്ററിന് ലിറ്ററിന് ഏകദേശം 330 – 360 രൂപയാണ് വെളിച്ചെണ്ണ വില. വിപണിയിൽ ക്വിന്റലിന് 32,400 രൂപ മുതൽ 35,000 രൂപ വരെയാണ് നിലവിലെ നിരക്ക്. എന്നാൽ അതിലും കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വാങ്ങാൻ സാധിക്കുമെന്ന് അറിയാമോ?

ALSO READ: വെളിച്ചെണ്ണ വിലയിൽ ആശ്വസിക്കാറായോ? നേട്ടമുണ്ടാക്കി കുരുമുളകും ഏലവും

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചിട്ടുണ്ട്. സപ്ലൈകോയുടെ ശബരി ബ്രാൻഡിൻ്റെ സബ്സിഡി വെളിച്ചെണ്ണ വില ലിറ്ററിന് 289 രൂപയാക്കി. സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 309 രൂപയ്ക്കും വാങ്ങാവുന്നതാണ്. ഓണക്കാലത്ത് സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും കേര വെളിച്ചെണ്ണ 457 രൂപയ്ക്കുമായിരുന്നു വിറ്റിരുന്നത്.

അതുപോലെ കേര വെളിച്ചെണ്ണയുടെ വിലയും കുറച്ചിട്ടുണ്ട്. 1 ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയായിട്ട് കുറച്ചു. ഇതോടൊപ്പം 338 രൂപയ്ക്ക് 900 ml കേര വെളിച്ചെണ്ണ പാക്കറ്റും വിപണിയിൽ എത്തിച്ചിട്ടുണ്ട്.

Follow Us