BPCL Recruitment 2026: ഭാരത് പെട്രോളിയത്തില്‍ വിവിധ തസ്തികകളില്‍ അവസരം; പ്രായപരിധിയില്‍ മാറ്റം
BPCL Recruitment Revised Notification 2026 : ഭാരത് പെട്രോളിയത്തിലെ വിവിധ തസ്തികകളിലേക്ക് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മാത്രം. അപേക്ഷിക്കേണ്ട അവസാന തീയതി, ചില തസ്തികകളിലെ പ്രായപരിധി എന്നിവയിലാണ് മാറ്റം വരുത്തിയത്. ബിപിസിഎല്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള ഓരോ മാറ്റങ്ങളും എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.
Bharat Petroleum Corporation Limited, 5-5-2026: ഭാരത് പെട്രോളിയത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 24-ലേക്ക് നീട്ടി. നേരത്തെ മെയ് 17 ആയിരുന്നു അവസാന തീയതിയായി തീരുമാനിച്ചിരുന്നത്. ഇതാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. പ്രായപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്) തസ്തികയിലെ ഉയര്‍ന്ന പ്രായപരിധി 32-ല്‍ നിന്ന് 35 ആയി വര്‍ധിപ്പിച്ചു. ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) തസ്തികയില്‍ മിനിമം പ്രായപരിധി 30 എന്നത് നീക്കം ചെയ്തു. ജൂനിയര്‍ എക്‌സിക്യൂട്ടീവ് വേസൈഡ് അമെനിറ്റിസ് (ഹൈവേ റെസ്റ്റ് സ്റ്റോപ്‌സ്) തസ്തികയിലും പ്രായപരിധി 35 ആക്കി.
സെക്രട്ടറി തസ്തികയിലെ ഉയര്‍ന്ന പ്രായപരിധിയും 32-ല്‍ നിന്ന് 35 ആയി ഉയര്‍ത്തി. ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗത്തിലാണ് ഉയര്‍ന്ന പ്രായപരിധിയില്‍ ഈ മാറ്റം. മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവ് ഉണ്ടായിരിക്കും.
ബിപിസിഎല്‍ റിക്രൂട്ട്‌മെന്റ്
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്), ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്), ജൂനിയര്‍ എക്‌സിക്യൂട്ടീവ് (വേസൈഡ് അമെനിറ്റിസ്), സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷുറന്‍സ്), അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ല്വാംഗേജ് ഇംപ്ലിമെന്റേഷന്‍) തസ്തികകളിലാണ് അവസരം.
വിദ്യാഭ്യാസ യോഗ്യതകള്‍
- മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ്/സിവില്‍/കെമിക്കല്‍ എഞ്ചിനീയറിങ് എഞ്ചിനീയറിങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്) തസ്തികയിലേക്ക് അപേക്ഷിക്കാം.
- ഇന്റര്‍ സിഎ/ഇന്റര്‍ സിഎംഎ, ഗ്രാജ്വേഷനുള്ളവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) തസ്തികയിലേക്ക് അപേക്ഷിക്കാം.
- ബിരുദധാരികള്‍ക്ക് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്
- എംഎസ്‌സി (കെമിസ്ട്രി) യോഗ്യതയുള്ളവര്‍ക്ക് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷുറന്‍സ്) തസ്തികയിലേക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ഓര്‍ഗാനിക്ക്/ഫിസിക്കല്‍/ഇന്‍ഓര്‍ഗാനിക്ക്/അനലിറ്റിക്കല്‍/പോളിമര്‍ എന്നിവയില്‍ ഏതിലെങ്കിലും സ്‌പെഷ്യലൈസേഷന്‍ ഉണ്ടാകണം.
- ഹിന്ദിയില്‍ മാസ്റ്റേഴ്‌സുള്ളവര്‍ക്കാണ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍) തസ്തികയില്‍ അര്‍ഹര്‍.
ഒഴിവുകള്‍
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്): 175
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്): 25
- ജൂനിയര്‍ എക്‌സിക്യൂട്ടീവ് (വേസൈഡ് അമെനിറ്റിസ്): 10
- സെക്രട്ടറി: 8
- അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷുറന്‍സ്): 30
- അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ല്വാംഗേജ് ഇംപ്ലിമെന്റേഷന്‍): 2
എല്ലാ തസ്തികയിലേക്കും പരിചയസമ്പത്ത് ആവശ്യമാണ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
എങ്ങനെ അപേക്ഷിക്കാം?
bharatpetroleum.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യം വിജ്ഞാപനം പൂര്‍ണമായി വായിക്കണം. തുടര്‍ന്ന് യോഗ്യരാണെങ്കില്‍ മാത്രം അപേക്ഷിക്കുക. വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തിലെ ജോബ് ഓപ്പണിങ്‌സ് എന്ന ഓപ്ഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. യുആര്‍, ഒബിസി-എന്‍സിഎല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1,180 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല.
വ്യക്തതകള്‍ ആവശ്യമെങ്കില്‍ z_hrd_co_recruit@bharatpetroleum.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഇമെയിലിന്റെ വിഷയത്തിൽ ആപ്ലിക്കേഷൻ ഐഡി വ്യക്തമായി പരാമർശിച്ചിരിക്കണം.
അപേക്ഷാ നടപടി
ആപ്ലിക്കേഷന്‍ സ്ക്രീനിംഗ്, എഴുത്ത്/കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കേസ് ബേസ്ഡ് ഡിസ്‌കഷന്‍, ഗ്രൂപ്പ് ടാസ്‌ക്, വ്യക്തിഗത അഭിമുഖം തുടങ്ങിയ തുടങ്ങിയവ ഉണ്ടാകാം. ജൂനിയര്‍ എക്‌സിക്യൂട്ടീവ്, സെക്രട്ടറി തസ്തികകളില്‍ 30,000-1,20,000 ആണ് പേ സ്‌കെയില്‍. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 40,000-1,40,000 ആണ് പേ സ്‌കെയില്‍.
English Summary
This corrigendum issued by Bharat Petroleum (BPCL) extends the application deadline for entry-level recruitment from May 17, 2026, to May 24, 2026. For the positions of Junior Executive (Engineering), Junior Executive (Wayside Amenities), and Secretary, the upper age limit for General and EWS candidates has been increased from 32 to 35 years. Additionally, the minimum age requirement of 30 years for the Junior Executive (Accounts) role has been completely removed. All other original terms and conditions regarding educational qualifications, experience, and category-based age relaxations remain unchanged.