AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Union Bank Apprentice: മികച്ച സ്‌റ്റൈപ്പന്‍ഡോടെ യൂണിയന്‍ ബാങ്കില്‍ അപ്രന്റീസാകാം; അവസരം ബിരുദധാരികള്‍ക്ക്‌

Engagement of 1865 Apprentices in Union Bank of India: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാം. ആകെ 1865 ഒഴിവുകളുണ്ട്. കേരളത്തില്‍ ആകെ 39 ഒഴിവുകളാണുള്ളത്. മെയ് 19 വരെ അപേക്ഷിക്കാം. മെയ്/ജൂണ്‍ മാസങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്.

Union Bank Apprentice: മികച്ച സ്‌റ്റൈപ്പന്‍ഡോടെ യൂണിയന്‍ ബാങ്കില്‍ അപ്രന്റീസാകാം; അവസരം ബിരുദധാരികള്‍ക്ക്‌
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ Image Credit source: facebook.com/UnionBankOfIndia/
Jayadevan AM
Jayadevan AM | Published: 29 Apr 2026 | 04:26 PM

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസാകാന്‍ അവസരം. രാജ്യത്ത് ആകെ 1865 ഒഴിവുകളുണ്ട്. കേരളത്തില്‍ ആകെ 39 ഒഴിവുകളാണുള്ളത്. അണ്‍ റിസര്‍വ്ഡ്-23, എസ്‌സി-3, ഒബിസി-10, ഇഡബ്ല്യുഎസ്-3 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍ നീക്കിവെച്ചിരിക്കുന്നത്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇന്ന് (ഏപ്രില്‍ 29) മുതല്‍ മെയ് 19 വരെ അപേക്ഷിക്കാം. മെയ്/ജൂണ്‍ മാസങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയിലോ അതിനു മുമ്പോ ഫീസ് അടച്ചിരിക്കണം. ഉദ്യോഗാർത്ഥികൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ മുമ്പ് അപ്രന്റീസ്ഷിപ്പ് നേടിയവരോ അല്ലെങ്കിൽ 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവരോ ആയിരിക്കരുത്.

ഒരു വർഷമോ അതിൽ കൂടുതലോ ജോലി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസായി നിയമിക്കപ്പെടാൻ അർഹതയില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപ്രന്റീസ്ഷിപ്പ് ബാങ്ക് നല്‍കുന്ന തൊഴില്‍ പരിശീലനം മാത്രമാമ്. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ബാങ്കില്‍ ജോലി ലഭിക്കണമെന്ന് നിര്‍ബന്ധമില്ല.

യോഗ്യതാ മാനദണ്ഡം

20-28 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വയസ് 33 വയസ്, ഒബിസി (നോണ്‍ ക്രീമി ലെയര്‍) 31 വയസ് എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഒന്നിനോ അതിന് മുമ്പോ പാസായിരിക്കണം. ബാങ്ക് ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർത്ഥി മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ/ഡിഗ്രി സർട്ടിഫിക്കറ്റും ഹാജരാക്കണം. നാലു വര്‍ഷത്തിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയരാകണം (അതായത് 2022 ഏപ്രില്‍ ഒന്നിന് മുമ്പ് ബിരുദം പാസായവര്‍ യോഗ്യരല്ല).

Also Read: LIC HFL Recruitment 2026: 40,000-ത്തോളം രൂപ ശമ്പളം വാങ്ങാം; എല്‍ഐസി ഹൗസിങ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റാകാം

സെലക്ഷന്‍ പ്രോസസ്‌

ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കും. ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ അല്ലെങ്കിൽ വിഷയ പരിജ്ഞാനം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊഡക്ടസ് ആന്‍ഡ് സര്‍വീസസ് എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. ഓരോ വിഭാഗത്തില്‍ നിന്നും 20 ചോദ്യങ്ങള്‍ വീതമുണ്ടാകും. പരമാവധി 100 മാര്‍ക്കിലാണ് പരീക്ഷ. ശരിയായ ഓരോ ഉത്തരങ്ങള്‍ക്കും ഓരോ മാര്‍ക്ക് വീതം ലഭിക്കും.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പോസ്റ്റ്‌

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രൊഡക്ടസ് ആന്‍ഡ് സര്‍വീസസ് എന്നിവയുടെ സിലബസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രാദേശിക പരീക്ഷാ പരിജ്ഞാനം പരിശോധിക്കും. അതായത് കേരളത്തില്‍ അപേക്ഷിക്കുന്നവര്‍ മലയാളം അറിഞ്ഞിരിക്കണം.

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ബാങ്ക്, അപ്രന്റീസ്ഷിപ്പ് പോർട്ടൽ വഴി നിയമനം നൽകും. ബാങ്കിൽ നിന്ന് ഓൺലൈനായി അപ്രന്റീസ്ഷിപ്പ് ഓഫർ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പോർട്ടലിൽ അത് സ്വീകരിക്കണം. കരാർ തീയതി മുതൽ ഒരു വർഷമാണ് പരിശീലന കാലയളവ്.

സ്റ്റൈപ്പന്‍ഡ്‌

  • റൂറല്‍/സെമി അര്‍ബന്‍ മേഖലയില്‍: 15,000 രൂപ
  • അര്‍ബന്‍ മേഖലയില്‍: 18,000 രൂപ
  • മെട്രോ മേഖലയില്‍: 20,000 രൂപ

അപൂർണ്ണമായ ഓൺലൈൻ അപേക്ഷകള്‍ നിരസിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം ഡാറ്റയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല. എല്ലാ ഉദ്യോഗാർത്ഥികളും അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി കരാർ ഒപ്പിടുന്നതിന് മുമ്പ് ആധാർ നമ്പർ ഹാജരാക്കണം.

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

http://www.unionbankofindia.bank.in/recruitment.aspx, https://beep.bfsissc.com/candidate_register/mkt എന്നീ ലിങ്കുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറല്‍, ഒബിസി വിഭാഗത്തിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 944 രൂപ ഫീസ് അടയ്ക്കണം. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ 708 രൂപ അടയ്ക്കണം. എസ്‌സി, എസ്ടി, പിഡിബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ 236 രൂപ അടച്ചാല്‍ മതി. ജിഎസ്ടി ഉള്‍പ്പെടെയുള്ള ഫീസാണിത്.

English Summary

Opportunity to become an apprentice in Union Bank of India. There are 1865 vacancies in India. 39 vacancies in Kerala alone. Graduates can apply by May 19, 2026.

Follow Us