AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Class 10 Second Board Result: ‌സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്ന്?; എവിടെ, എപ്പോൾ ഫലമറിയാം

CBSE Class 10th Second Board Exam Result 2026: ഫലം പ്രഖ്യാപിച്ചാലുടൻ സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലുകളിൽ ഫലം പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് നിങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്താൽ സ്കോർകാർഡുകൾ പരിശോധിച്ച് ഔദ്യോഗിക പോർട്ടലുകളിൽ നിന്ന് അവ ഡൗൺലോഡ് ചെയ്യാനാകും. 2026 മെയ് 15 മുതൽ മെയ് 21 വരെയാണ് പരീക്ഷ നടന്നത്. ഏകദേശം 6.68 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

CBSE Class 10 Second Board Result: ‌സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്ന്?; എവിടെ, എപ്പോൾ ഫലമറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 08 Jul 2026 | 04:34 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ്റെ (CBSE) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം (CBSE Class 10th Second Board Exam Result 2026) ഇന്ന് പുറത്ത് വരുമെന്ന് റിപ്പോർട്ട്. ഫലം പ്രഖ്യാപിച്ചാലുടൻ സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടലുകളിൽ ഫലം പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് നിങ്ങളുടെ വ്യക്തി​ഗത വിവരങ്ങൾ നൽകി ലോ​ഗിൻ ചെയ്താൽ സ്കോർകാർഡുകൾ പരിശോധിച്ച് ഔദ്യോഗിക പോർട്ടലുകളിൽ നിന്ന് അവ ഡൗൺലോഡ് ചെയ്യാനാകും. 2026 മെയ് 15 മുതൽ മെയ് 21 വരെയാണ് പരീക്ഷ നടന്നത്. ഏകദേശം 6.68 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

85,000-ത്തിലധികം വിദ്യാർത്ഥികൾ കമ്പാർട്ട്മെന്റ് പരീക്ഷയ്ക്കായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 57,914 ഓളം വിദ്യാർത്ഥികൾ ഇംപ്രൂവ്‌മെന്റ്, കമ്പാർട്ട്മെന്റ് എന്നീ രണ്ട് പരീക്ഷകൾക്കുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാം പരീക്ഷയിലെ മാർക്കുകൂടി പരിഗണിച്ച ശേഷം, വിദ്യാർത്ഥികൾക്ക് ലഭിച്ച ഏറ്റവും മികച്ച സ്കോർ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർക്ക് ഷീറ്റ് ബോർഡ് പിന്നീട് വിതരണം ചെയ്യും. എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം എന്നിവ വഴിയും ഫലം അറിയാനുള്ള സൗകര്യമുണ്ടാകും. cbseresults.nic.in, results.cbse.nic.in, cbse.gov.in, DigiLocker, Umang App എന്നിവയാണ് ഫലം പരിശോധിക്കാനുള്ള വഴികൾ.

ALSO READ: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് വരുന്നു, അപേക്ഷിക്കേണ്ട വിധം

ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ആദ്യം തന്നെ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിലെ ‘CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് പരീക്ഷാ ഫലം 2026’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പർ, അഡ്മിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവയുൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക.
  • ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇതോടെ CBSE ക്ലാസ് 10 സെക്കൻഡ് ബോർഡ് ഫലം 2026 സ്ക്രീനിൽ ദൃശ്യമാകും.
  • ഭാവി റഫറൻസിനായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

ഏപ്രിൽ 15-ന് പ്രഖ്യാപിച്ച സിബിഎസ്ഇ പത്താം ക്ലാസ് പ്രധാന പരീക്ഷയിൽ 93.70 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചിരുന്നു. പെൺകുട്ടികളായിരുന്നു ആൺകുട്ടികളേക്കാൾ കൂടുതൽ മികച്ച വിജയം നേടിയത്. രണ്ടാം ബോർഡ് പരീക്ഷാ ഫലം വരുമ്പോൾ വിദ്യാർത്ഥികൾക്ക് ഓൺലൈനായി പ്രൊവിഷണൽ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാം. ഒറിജിനൽ സ്കോർകാർഡുകൾ സിബിഎസ്ഇ നേരിട്ട് സ്കൂളുകളിലേക്ക് അയക്കും.

ഫല പ്രഖ്യാപനത്തിന് ശേഷം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും മാർക്ക് പരിശോധനയ്ക്കുമായി വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഒരു വിഷയത്തിന് 100 രൂപ നൽകേണ്ടി വരും. സിബിഎസ്ഇ ഇത്തവണയും പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയ്ക്ക് റാങ്ക് പട്ടികയോ മെരിറ്റ് ലിസ്റ്റോ പ്രസിദ്ധീകരിക്കില്ല. മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, കമ്പാർട്ട്മെന്റ് വിഭാഗത്തിൽപ്പെട്ടവർ, സിബിഎസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള പ്രൈവറ്റ് കാൻഡിഡേറ്റുകൾ എന്നിവർക്കായിരുന്നു രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നത്.

English Summary:

CBSE is expected to declare the CBSE Class 10 Second Board Result 2026 today on its official portals. Students who appeared for the second board examination will be able to check and download their scorecards using their login credentials once the result link is activated.

Follow Us