Kerala Plus One Admission 2026: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് വരുന്നു, അപേക്ഷിക്കേണ്ട വിധം
Kerala Plus One Supplementary Allotment 2026: എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം ക്ലാസുകൾ ആരംഭിക്കാനാണ് മാറ്റം വരുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടിയാണ് ഇനി ഒഴിവുള്ളത്.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ (Kerala Plus One Classes 2026) ജൂലൈ ആറ് മുതൽ ആരംഭിച്ചിരിക്കുകയാണ്. ഒന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ രണ്ട് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂലൈ ആറിലേക്ക് മാറ്റുകയായിരുന്നു. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം ക്ലാസുകൾ ആരംഭിക്കാനാണ് മാറ്റം വരുത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടിയാണ് ഇനി ഒഴിവുള്ളത്.
ALSO READ: എഞ്ചിനീയറിങ് ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം?
തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്. തിരുവനന്തപുരം: 30315/7481, കൊല്ലം: 25170/6012, പത്തനംതിട്ട: 10365/4337, ആലപ്പുഴ 19710/4599, കോട്ടയം: 17528/4536, ഇടുക്കി: 9798/2041, ഇടുക്കി: 9798/2041, എറണാകുളം: 28619/8140, തൃശൂർ: 30615/7706, പാലക്കാട്: 30517/5140, കോഴിക്കോട്: 35502/7600, മലപ്പുറം: 64393/14348, വയനാട്: 10035/1318, കണ്ണൂർ: 30727/4988, കാസർകോട് 16596/3129 ഓരോ ജില്ലയിലെയും സീറ്റുകളുടെ എണ്ണം ഇങ്ങനെ.
എന്നാൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സപ്ലിമെൻററി അലോട്ട്മെൻറിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.
സപ്ലിമെൻ്ററി അലോട്ട്മെൻ്റ്
മുഖ്യഘട്ട അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ്. കൂടാതെ എസ്എസ്എൽസി സേ പരീക്ഷ എഴുത്തിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്. പ്രധാന അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാത്തവർക്കും, പല കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും യോഗ്യതയുള്ള സീറ്റുകൾ നേടിയെടുക്കാനുള്ള അവസാന വട്ട അവസരങ്ങളിലൊന്നാണിത്. സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കുന്ന സമയത്ത് പരമാവധി സ്കൂളുകളും കോമ്പിനേഷനുകളും ഓപ്ഷനായി നൽകാൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ഈ ഘട്ടത്തിൽ ചെറിയൊരു അശ്രദ്ധ വരുത്തിയാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള വലിയൊരു അവസരമാണ് നിങ്ങൾക്ക് നഷ്ടമാകുക. സപ്ലിമെന്ററി ഘട്ടത്തിൽ സീറ്റ് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. അതുപോലെ ഒന്ന്, രണ്ട് അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
മൂന്നാം അലോട്ട്മെൻ്റിന് ശേഷം വരുന്നത്, സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടമാണ്. ജൂലായ് 13നാണ് സപ്ലിമെന്ററി അലോട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നത്. അതിന് മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കുന്നതല്ല.
English Summary:
Kerala Plus One Admission 2026 Starts From July 6th. Here is the next step for sslc say exam students for class 11 admission. Check the supplementary allotment date and how to apply for this phase.