CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

CBSE Plus Two Result 2026 Updates : സിബിഎസ്ഇ പ്ലസ് ടു ഫലം കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ നേരിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജി ലോക്കർ, ഉമാങ് ആപ്ലിക്കേഷനിലൂടെ പ്ലസ് ടു ഫലം അറിയാൻ സാധിക്കും

CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

CBSE 12th Result 2026 (Representational Image)

Updated On: 

13 May 2026 | 03:23 PM

കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കുറി 85.20% ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 88.39% ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ മൂന്ന് ശതമാനമാണ് വിജയശതമാനത്തിൽ കുറവ് രേഖപ്പെടുത്തിട്ടുള്ളത്. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് ഒന്നാമതുള്ളത്. 95.62% ആണ് തിരുവനന്തപുരം മേഖലയ്ക്കുള്ളത്. ചെന്നൈ മേഖലയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പെൺകുട്ടികളാണ് വിജയത്തിൽ മുന്നിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത്.

സിബിഎസ്ഇ ഫലം ഇവിടെ അറിയാം

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in ലൂടെ ഫലം അറിയാൻ സാധിക്കും. ഇവയ്ക്ക് പുറമെ ഡിജിലോക്കർ, ഉമാങ് ആപ്പിലൂടെ ഫലം വേഗത്തിൽ വിദ്യാർഥികൾക്ക് ലഭ്യമാകുന്നതാണ്.

Updating…

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്