AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026: കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി ഫലം വെള്ളിയാഴ്ച, ഫലമറിയാൻ ആപ്പും പോർട്ടലും സജ്ജം

Kerala SSLC Results 2026 Latest Update: സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇതിനായി ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയായിരുന്നു. പരീക്ഷാ ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും പ്ലസ് വൺ പ്രവേശന നടപടികളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പ്രഖ്യാപനം വേഗത്തിലാക്കാൻ തീരുമാനിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്.

Kerala SSLC Result 2026: കാത്തിരിപ്പിന് വിരാമം; എസ്എസ്എൽസി ഫലം വെള്ളിയാഴ്ച, ഫലമറിയാൻ ആപ്പും പോർട്ടലും സജ്ജം
Sslc Result 2026Image Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 13 May 2026 | 08:19 PM

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി (SSLC) പരീക്ഷാ ഫലം മെയ് 15 വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത പശ്ചാത്തലത്തിൽ, പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലം പുറത്തുവിടുന്നത്.

പ്രഖ്യാപനം ഉദ്യോഗസ്ഥർ നടത്തും

സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇതിനായി ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയായിരുന്നു. പരീക്ഷാ ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും പ്ലസ് വൺ പ്രവേശന നടപടികളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പ്രഖ്യാപനം വേഗത്തിലാക്കാൻ തീരുമാനിച്ചത്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്.

പരീക്ഷാ കണക്കുകൾ

ഈ വർഷം ആകെ 4,17,497 വിദ്യാർത്ഥികളാണ് കേരളത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിനു പുറമെ ഗൾഫ് മേഖലയിൽ 633 വിദ്യാർത്ഥികളും ലക്ഷദ്വീപിലെ 386 വിദ്യാർത്ഥികളും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു.

CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ഫലം എവിടെ, എങ്ങനെ അറിയാം?

  • ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ താഴെ പറയുന്ന പോർട്ടലുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
  • പോർട്ടൽ: www.results.kite.kerala.gov.in എന്ന ക്ലൗഡ് അധിഷ്ഠിത പോർട്ടൽ വഴി ഫലം തടസ്സമില്ലാതെ അറിയാം.
  • മൊബൈൽ ആപ്പ്: കൈറ്റ് (KITE) തയ്യാറാക്കിയ ‘Saphalam KITE’ എന്ന ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പുതിയ ഫീച്ചറുകൾ

ഇത്തവണ വ്യക്തിഗത ഫലങ്ങൾ കൂടാതെ വിപുലമായ വിശകലന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ, വിദ്യാഭ്യാസ ജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനവും വിഷയാധിഷ്ഠിത വിശകലനവും പോർട്ടലിലും ആപ്പിലും ലഭ്യമാണ്. റിസൽട്ടുകൾ നേരിട്ട് ചിത്രമായോ (Image) പിഡിഎഫ് (PDF) ആയോ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാനുള്ള സൗകര്യം ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പരീക്ഷാ ബോർഡ് യോഗം ചേർന്ന് അവസാനഘട്ട പരിശോധനകൾ പൂർത്തിയാക്കി. വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമായിത്തുടങ്ങും.

English Summary

The Kerala SSLC examination results for 2026 will be officially declared this Friday, May 15, by the General Education Director and Principal Secretary due to the absence of a cabinet minister. Over 4.1 lakh students can access their results and detailed performance analysis via the “Saphalam KITE” mobile app and the official cloud-based web portal.

Follow Us