AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NASA Summer Internships: നാസയിലേക്ക് സ്വാഗതം! വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പ് ചെയ്യാൻ അപൂർവ്വ അവസരം

NASA Summer Internship 2026: ഓരോ വർഷവും സമ്മർ, സ്പ്രിംഗ്, ഫാൾ എന്നിങ്ങനെ മൂന്ന് സീസണുകളിലായി നാസ ഇന്റേൺഷിപ്പുകൾ നൽകുന്നു. 10 മുതൽ 12 ആഴ്ച വരെ നീളുന്ന ഈ പ്രോഗ്രാമിൽ, നാസയുടെ വിവിധ സെൻ്ററുകളിൽ നേരിട്ടോ വെർച്വലോ ആയോ പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് ഈ സമ്മർ ഇൻ്റേൺഷിപ്പിലൂടെ അവസരം ലഭിക്കും.

NASA Summer Internships: നാസയിലേക്ക് സ്വാഗതം! വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പ് ചെയ്യാൻ അപൂർവ്വ അവസരം
Nasa Summer Internship Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Feb 2026 | 09:35 AM

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയിൽ (NASA) ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കുമൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു മികച്ച അവസരം. 2026 സമ്മർ സീസണിലേക്കുള്ള ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് നാസ അപേക്ഷ ക്ഷണിച്ചു. നാസയുടെ വിവിധ പ്രോജക്റ്റുകളിൽ നേരിട്ട് പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരമാണിത്.

കേവലം ഒരു പരിശീലനം എന്നതിലുപരി, യഥാർത്ഥ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമാകാനും അത്യാധുനിക സാങ്കേതികവിദ്യകൾ പഠിക്കാനും ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പഠിക്കുന്നവർക്കാണ് മുൻഗണന. ഫെബ്രുവരി 27 വരെയാണ് അപേക്ഷക്കാനുള്ള അവസാന തീയതി. അക്കാദമിക് മേഖലയ്ക്ക് അപ്പുറം നിങ്ങളുടെ താൽപ്പര്യങ്ങളും കഴിവുകളും അപേക്ഷയിൽ വ്യക്തമാക്കണം.

ALSO READ: വിഴിഞ്ഞം തുറമുഖത്ത് ബിരുദധാരികളെ തേടുന്നു; അപേക്ഷിക്കാനുള്ള ലിങ്കും യോഗ്യതകളും ഇതാ

ഓരോ വർഷവും സമ്മർ, സ്പ്രിംഗ്, ഫാൾ എന്നിങ്ങനെ മൂന്ന് സീസണുകളിലായി നാസ ഇന്റേൺഷിപ്പുകൾ നൽകുന്നു. 10 മുതൽ 12 ആഴ്ച വരെ നീളുന്ന ഈ പ്രോഗ്രാമിൽ, നാസയുടെ വിവിധ സെൻ്ററുകളിൽ നേരിട്ടോ വെർച്വലോ ആയോ പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് ഈ സമ്മർ ഇൻ്റേൺഷിപ്പിലൂടെ അവസരം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

നാസയുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടലായ intern.nasa.gov സന്ദർശിച്ച് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക.

നിങ്ങളുടെ ബയോഡാറ്റ, ട്രാൻസ്ക്രിപ്റ്റുകൾ, ലെറ്റർ ഓഫ് റെക്കമെൻഡേഷൻ (അധ്യാപകരിൽ നിന്നോ പ്രൊഫസർമാരിൽ നിന്നോ) എന്നിവ തയ്യാറാക്കി വെക്കുക.

നാസയുടെ വിവിധ സെന്ററുകളിൽ ലഭ്യമായ പ്രോജക്റ്റുകളിൽ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ളവ തിരഞ്ഞെടുക്കുക.

Follow Us