AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Devaswom Board Recruitment: അവസരം അവസാനിച്ചിട്ടില്ല… ദേവസ്വം ബോർഡ് അപേക്ഷാ തീയതി നീട്ടി; ഇനിയും വൈകരുത്

Devaswom Board Job Vacancy; അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. യോഗ്യത, ശമ്പളം, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്. ഫെബ്രുവരി 20 വരെയാണ് നിലവിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

Devaswom Board Recruitment: അവസരം അവസാനിച്ചിട്ടില്ല… ദേവസ്വം ബോർഡ് അപേക്ഷാ തീയതി നീട്ടി; ഇനിയും വൈകരുത്
Devaswom Board RecruitmentImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 03 Feb 2026 | 09:56 AM

കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലായി സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം കൂടി. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കാത്തവർക്കായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (KDRB) ഇപ്പോൾ അപേക്ഷാ തീയതി നീട്ടിയിരിക്കുകയാണ്. വിജ്ഞാപനം ചെയ്യപ്പെട്ട 22-ഓളം തസ്തികകളിലേക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം.

അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. യോഗ്യത, ശമ്പളം, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്. ഫെബ്രുവരി 20 വരെയാണ് നിലവിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ ഒന്നും ഗുരുവായൂർ ദേവസ്വത്തിൽ അഞ്ചും തസ്തികകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. നേരത്തെ ജനുവരി 29 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നിശ്ചയിച്ചിരുന്നത്.

ALSO READ: എസ്ബിഐയില്‍ ഓഫീസറാകാം; തുടക്ക ശമ്പളം അരലക്ഷത്തോളം; പരീക്ഷ അടുത്ത മാസം

അപേക്ഷ നൽകേണ്ടത് ഇങ്ങനെ

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in സന്ദർശിക്കുക.

നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ലോഗിൻ ചെയ്യാം. പുതിയ ഉദ്യോഗാർത്ഥികൾ ‘One Time Registration’ വഴി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം.

പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ‘Current Notifications’ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക.

യോഗ്യത, വയസ്സ് തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുക.

ഓൺലൈൻ ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷ സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെക്കുക.

Follow Us