AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

IBPS RRB Recruitment 2026: റീജിയണൽ റൂറൽ ബാങ്കുകളിൽ വൻ അവസരം; ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

IBPS RRB Recruitment 2026 Out: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) രാജ്യത്തെ വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസർ (സ്കെയിൽ-I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

IBPS RRB Recruitment 2026: റീജിയണൽ റൂറൽ ബാങ്കുകളിൽ വൻ അവസരം; ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രതീകാത്മക ചിത്രം Image Credit source: DivVector/gettyimages
Jayadevan AM
Jayadevan AM | Published: 01 Sep 2026 | 03:20 PM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) രാജ്യത്തെ വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലെ (RRB) ഗ്രൂപ്പ് എ ഓഫീസർ (സ്കെയിൽ-I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ ഫീസ് അടയ്ക്കാനും സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 21 വരെ സമയമുണ്ട്. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അപേക്ഷകളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള എഡിറ്റ് വിൻഡോ (ഓൺലൈൻ പേയ്‌മെന്റ് ഉൾപ്പെടെ) 2 ദിവസത്തേക്ക് ലഭ്യമാകും.

പ്രീ-എക്‌സാം ട്രെയിനിംഗ് (PET) 2026 നവംബറിലും, പ്രാഥമിക പരീക്ഷയുടെ കാൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യൽ 2026 നവംബർ/ഡിസംബർ മാസങ്ങളിലുമായിരിക്കും. ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഓൺലൈൻ പ്രാഥമിക പരീക്ഷ നവംബർ/ഡിസംബർ മാസങ്ങളിൽ നടക്കും. പ്രാഥമിക പരീക്ഷാ ഫലം ഡിസംബർ അല്ലെങ്കിൽ 2027 ജനുവരിയിൽ പ്രഖ്യാപിക്കും.

മെയിൻ/സിംഗിൾ പരീക്ഷയുടെ കാൾ ലെറ്ററുകൾ ഡിസംബർ/2027 ജനുവരിയിൽ ഡൗൺലോഡ് ചെയ്യാം. മെയിൻ/സിംഗിൾ പരീക്ഷ ഡിസംബർ അല്ലെങ്കിൽ 2027 ഫെബ്രുവരിയിൽ നടക്കും. ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലേക്കുള്ള മെയിൻ/സിംഗിൾ പരീക്ഷാ ഫലം ജനുവരിയിൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിനായുള്ള കാൾ ലെറ്ററുകൾ 2027 ജനുവരിയിൽ ലഭ്യമാകും. അഭിമുഖം 2027 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടക്കും. ഓഫീസർ സ്കെയിൽ I, II, III, ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികകളിലേക്കുള്ള താൽക്കാലിക അലോട്ട്മെന്റ് ഫെബ്രുവരി/മാർച്ച് മാസങ്ങളിൽ പൂർത്തിയാകും.

പ്രായപരിധി:

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികയ്ക്ക് 18 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഓഫീസർ സ്കെയിൽ- I (അസിസ്റ്റന്റ് മാനേജർ) തസ്തികയ്ക്ക് പ്രായം 18 വയസ്സിന് മുകളിലും 30 വയസ്സിന് താഴെയും ആയിരിക്കണം. ഓഫീസർ സ്കെയിൽ- II (മാനേജർ) തസ്തികയ്ക്ക് പ്രായം 21 വയസ്സിന് മുകളിലും 32 വയസ്സിന് താഴെയും ആയിരിക്കണം. ഓഫീസർ സ്കെയിൽ- III (സീനിയർ മാനേജർ) തസ്തികയ്ക്ക് പ്രായം 21 വയസ്സിന് മുകളിലും 40 വയസ്സിന് താഴെയും ആയിരിക്കണം.

Also Read: SBI PO Prelims Result: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം വന്നു! റിസൾട്ട് ഒറ്റക്ലിക്കിൽ പരിശോധിക്കാം?

വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ത തുല്യ യോഗ്യത ഉണ്ടായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പ്രവർത്തന പരിജ്ഞാനം അഭികാമ്യമാണ്.

ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ത തുല്യ യോഗ്യത വേണം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ് അല്ലെങ്കിൽ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന നൽകും. പ്രാദേശിക ഭാഷയിൽ പ്രാവിണ്യം വേണം. കമ്പ്യൂട്ടർ പ്രവർത്തന പരിജ്ഞാനം അഭികാമ്യമാണ്.

ഓഫീസർ സ്കെയിൽ-II ജനറലിസ്റ്റ് ബാങ്കിംഗ് ഓഫീസർ (മാനേജർ) തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ത തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

www.ibps.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മുഴുവന്‍ വിശദാംശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഇത് വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

English Summary

The Institute of Banking Personnel Selection (IBPS) has officially released the notification for the Common Recruitment Process (CRP RRBs XV) to hire Group “A” Officers (Scale I, II, & III) and Group “B” Office Assistants (Multipurpose) across Regional Rural Banks. Interested candidates can complete their online application and fee payment between September 1 and September 21, 2026.

Follow Us