AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

SBI PO Prelims Result: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം വന്നു! റിസൾട്ട് ഒറ്റക്ലിക്കിൽ പരിശോധിക്കാം?

SBI PO Prelims Result 2026: രാജ്യത്തുടനീളമുള്ള വിവിധ എസ്‌ബി‌ഐ ശാഖകളിലായി 1,500 പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും അടുത്ത ഘട്ടമായ എസ്‌ബി‌ഐ പി‌ഒ മെയിൻ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പിഡിഎഫ് രൂപത്തിലാണ് യോ​ഗ്യത നേടിയവരും റോൾ നമ്പർ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

SBI PO Prelims Result: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം വന്നു! റിസൾട്ട് ഒറ്റക്ലിക്കിൽ പരിശോധിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 31 Aug 2026 | 10:55 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പ്രൊബേഷണറി ഓഫീസർ (PO) പ്രിലിമിനറി പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് sbi.bank.in എന്ന വെബ്‌സൈറ്റ് വഴി ഫലം ഇപ്പോൾ തന്നെ പരിശോധിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള വിവിധ എസ്‌ബി‌ഐ ശാഖകളിലായി 1,500 പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും അടുത്ത ഘട്ടമായ എസ്‌ബി‌ഐ പി‌ഒ മെയിൻ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പിഡിഎഫ് രൂപത്തിലാണ് യോ​ഗ്യത നേടിയവരും റോൾ നമ്പർ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഓ​ഗസ്റ്റ് ഒന്നിനും രണ്ടിനുമാണ് പ്രിലിമിനറി പരീക്ഷ നടന്നത്. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ ചോദിച്ചത്. മെയിൻ പരീക്ഷയെക്കുറിച്ചും തുടർന്നുള്ള ഘട്ടങ്ങളെക്കുറിച്ചുമുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ എസ്‌ബി‌ഐയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ പതിവായി പരിശോധിക്കേണ്ടതാണ്. നിലവിലെ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 12-ന് മെയിൻ പരീക്ഷ നടത്താനാണ് സാധ്യത. അതിനാൽ യോ​ഗ്യത നേടിയവർക്ക് ഇപ്പോൾ തന്നെ മെയിൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങാവുന്നതാണ്.

ALSO READ: യുജിസി നെറ്റ് ഫലം വന്നു! പക്ഷേ സർട്ടിഫിക്കറ്റ് വൈകുന്നത് എന്തുകൊണ്ട്?

ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും

  • എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in സന്ദർശിച്ച് ‘Careers’ വിഭാഗം തുറക്കുക.
  • ഹോംപേജിൽ നിന്ന് ‘Current Openings’ അല്ലെങ്കിൽ പ്രസക്തമായ പരീക്ഷാ ഫല വിഭാഗം തിരഞ്ഞെടുക്കുക.
  • പരസ്യ നമ്പർ CRPD/PO/2026-27/09 ന് കീഴിലുള്ള ‘Recruitment of Probationary Officers’ എന്ന നോട്ടീസ് കണ്ടെത്തുക.
  • അതിലെ ‘SBI PO Prelims Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • യോഗ്യത നേടിയവരുടെ റോൾ നമ്പറുകൾ അടങ്ങിയ പിഡിഎഫ് (PDF) സ്‌ക്രീനിൽ ദൃശ്യമാകും.
  • ഫയലിൽ നിങ്ങളുടെ റോൾ നമ്പർ തിരയാൻ Search ഓപ്ഷൻ ഉപയോഗിച്ച് റോൾ നമ്പർ ടൈപ്പ് ചെയ്തു നോക്കുക.
  • പട്ടികയിൽ നിങ്ങളുടെ റോൾ നമ്പർ ഉണ്ടെങ്കിൽ, നിങ്ങൾ അടുത്ത ഘട്ടമായ മെയിൻസ് പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്.
  • ഭാവി ആവശ്യങ്ങൾക്കായി പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

സെലക്ഷൻ പ്രക്രിയ

എസ്ബിഐ പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് നടക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ, അഭിമുഖവും ഗ്രൂപ്പ് പ്രവർത്തനവും എന്നിവയാണ് ആ മൂന്ന് ഘട്ടങ്ങൾ. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് മെയിൻ പരീക്ഷ എഴുതാവുന്നതാണ്. മെയിൻസ് പരീക്ഷയിൽ യോഗ്യത നേടുന്നവർ സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്‌സർസൈസ്, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയിൽ പങ്കെടുക്കേണ്ടതുണ്ട്.

മെയിൻസ് പരീക്ഷയിലെ മാർക്കുകളും മൂന്നാം ഘട്ടത്തിലെ മാർക്കുകളും കൂട്ടിച്ചേർത്താണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ വർഷം അവസാനത്തോടെ അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. 12 ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. അന്തിമ തിരഞ്ഞെടുപ്പിന്, എസ്‌ബി‌ഐ പി‌ഒ മെയിൻ പരീക്ഷയ്ക്ക് 75 ശതമാനം വെയിറ്റേജ് ഉണ്ട്, അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ഒരുമിച്ച് 25 ശതമാനം വെയിറ്റേജ് ഉണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് 100 മാർക്കാണുള്ളത്.

English Summary:

SBI has announced the result of the Probationary Officer preliminary examination on its official website, sbi.bank.in. Candidates who appeared for the exam conducted on August 1 and 2 can now check whether they have qualified for the next stage.

Follow Us