India’s Higher Education Sector: NEP 2020 മുതൽ AISHE സർവേ വരെ: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ
India's Higher Education Sector Survey: സമഗ്രവും ബഹുമുഖവുമായ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG 4) കൈവരിക്കാനും ഈ നയം ലക്ഷ്യമിടുന്നു. എല്ലാവർക്കും സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യയിലെ വിദ്യാഭ്യാസം സമ്പ്രദായം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാർഷിക സർവേയും വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നുണ്ട്.
ഇന്ത്യയെ ഒരു ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിൽ ഉന്നത വിദ്യാഭ്യാസ രംഗം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം വൻ പരിഷ്കരണങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യയിലെ വിദ്യാഭ്യാസം സമ്പ്രദായം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാർഷിക സർവേയും വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നുണ്ട്.
NEP 2020 അനുസരിച്ച്, പരമ്പരാഗത പഠനരീതികളിൽ നിന്ന് മാറി പ്രായോഗികവും സർഗ്ഗാത്മകവുമായ വിദ്യാഭ്യാസ ശൈലിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, എല്ലാവർക്കും സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ആജീവനാന്ത കാലത്തേക്ക് പഠനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 4 (SDG 4) പറയുന്നത്.
ALSO READ: യുജിസി നെറ്റ് ഫലം വന്നു! പക്ഷേ സർട്ടിഫിക്കറ്റ് വൈകുന്നത് എന്തുകൊണ്ട്?
എന്താണ് AISHE സർവേ?
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും നടത്തുന്ന പഠന സർവേയാണ് ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE). രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEIs) കൃത്യമായ ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യുന്നതിനുമായാണ് ഈ സർവേ നടത്തുന്നത്. NEP 2020 പ്രകാരമുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ രാജ്യത്ത് എത്രത്തോളം ഫലപ്രദമായി നടപ്പിലാകുന്നുവെന്ന് മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള കുറവുകൾ എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്താനും സർവേ ഡാറ്റ അധികാരികളെ സഹായിക്കുന്നു.
ഭാവിയിലെ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കാനും അതുപോലെ ഗ്രാന്റുകളും ഫണ്ടുകളും കൃത്യമായി ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കൃത്യമായി വിതരണം ചെയ്യാനും സർവേയിലൂടെ കണ്ടെത്തുന്ന കണക്കുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉപകാരപ്പെടുന്നുണ്ട്. സമ്പൂർണ്ണ സാക്ഷരതയ്ക്കൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ആഗോള നിലവാരം പുലർത്തുന്ന തലത്തിലേക്ക് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ ഉയർത്തുകയാണ് ഈ പദ്ധതികളിലൂടെ എല്ലാം കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ചയുടെ AISHE റിപ്പോർട്ട്
2014–15 ൽ 760 ആയിരുന്ന സർവകലാശാലകൾ 2023–24 ആയപ്പോഴേക്കും 1,289 ആയി ഉയർന്നു. അതായത് 69.6 ശതമാനം വർദ്ധനവ്.
2014–15 കാലഘട്ടത്തിൽ 38,498 ആയിരുന്ന കോളേജുകളുടെ എണ്ണം 2023–24 ആയപ്പോഴേക്കും 48,246 ആയി ഉയർന്നു. 25.3 ശതമാനമാണ് വർദ്ധനവ്.
മറ്റ് സ്ഥാപനങ്ങളുടെ കണക്കെടുത്താൽ 2014–15 കാലഘട്ടത്തിൽ 12,276 ആയിരുന്നവ 2023–24 ആയപ്പോഴേക്കും 15,221 ആയി ഉയർന്നു. 24.0 ശതമാനമാണ് വർദ്ധനവ്. പത്ത് വർഷത്തിനിടെ സർവകലാശാലകളുടെ എണ്ണത്തിൽ 69.6 ശത്മാനം വർദ്ധനവുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ ഇത് സഹായിച്ചതായും കണക്കുകൾ പറയുന്നു. രാജ്യത്തിന്റെ ഗ്രാമീണ-നഗര മേഖലകളിൽ ഉന്നത വിദ്യാഭ്യാസം കൂടുതൽ ലഭ്യമാക്കാൻ ഈ വിപുലീകരണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
English Summary:
Higher education is a cornerstone of India’s journey towards a knowledge-based economy and a key pillar of the National Education Policy (NEP) 2020. The Ministry of Education conducts an annual survey of Higher Education Institutions in India.