AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Travancore Devaswom LDC 2026: കാത്തിരിക്കുന്നത് നിരവധി പേര്‍; തിരുവിതാംകൂര്‍ എല്‍ഡി ക്ലര്‍ക്ക് പരീക്ഷാത്തീയതി പുറത്ത്‌

Travancore Devaswom LDC Sub Group Officer Exam Date: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ തീയതി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ടു. മാര്‍ച്ച് 29-നാണ് പരീക്ഷ. മാര്‍ച്ച് 13 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

Travancore Devaswom LDC 2026: കാത്തിരിക്കുന്നത് നിരവധി പേര്‍; തിരുവിതാംകൂര്‍ എല്‍ഡി ക്ലര്‍ക്ക് പരീക്ഷാത്തീയതി പുറത്ത്‌
KDRB
Jayadevan AM
Jayadevan AM | Published: 14 Feb 2026 | 12:06 PM

തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ തീയതി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) പുറത്തുവിട്ടു. മാര്‍ച്ച് 29-നാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ പരീക്ഷ നടത്തും. 39/2025 ആണ് തസ്തികയുടെ കാറ്റഗറി നമ്പര്‍. ഒബ്ജക്ടീവ് മാതൃകയില്‍ ഒഎംആര്‍ പരീക്ഷയാണ് നടത്തുന്നത്.

പൊതുവിജ്ഞാനവും ആനുകാലികവും, മാനസികശേഷി, യുക്തിചിന്ത, ലഘുഗണിതം, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം, ക്ഷേത്രകാര്യങ്ങള്‍, ഹൈന്ദവ സംസ്‌കാരം, ആചാരനുഷ്ഠാനങ്ങള്‍, വിവിധ ദേവസ്വങ്ങള്‍ തുടങ്ങിയവയാണ് പരീക്ഷയുടെ സിലബസ്. വിശദമായ സിലബസ് കെഡിആര്‍ബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

1.15 മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പരമാവധി മാര്‍ക്ക് 100. മലയാളം മീഡിയത്തിലാണ് ചോദ്യങ്ങള്‍. മാര്‍ച്ച് 13 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. kdrb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡിനൊപ്പം വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ അസ്സല്‍ പരിശോധനയ്ക്ക് ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങളെല്ലാം വായിക്കുകയും പാലിക്കുകയും വേണം.

Also Read: KDRB Travancore Devaswom Recruitment: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തിക; റാങ്ക് ലിസ്റ്റിലെത്തിയാല്‍ വന്നാല്‍ ജോലി കിട്ടുമോ?

അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്തിന് മുമ്പ് പരീക്ഷാ ഹാളില്‍ എത്തണം. താമസിച്ച് വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. വാച്ച്, പെന്‍ഡ്രൈവ്, സ്‌കാനര്‍, ഇയര്‍ഫോണ്‍ തുടങ്ങിയവയും അനുവദിക്കില്ല.

പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാകും. പരീക്ഷയ്ക്ക് ശേഷം ഉത്തരസൂചിക ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പുറത്തുവിടും. താല്‍ക്കാലിക ഉത്തരസൂചികയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് നിശ്ചിത തീയതിക്കുള്ളില്‍ അറിയിക്കണം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിയില്‍ 113 വേക്കന്‍സികളാണ് വിജ്ഞാപനം പുറത്തുവിടുമ്പോള്‍ ഉണ്ടായിരുന്നത്. 26,500-60,700 ആണ് ശമ്പള സ്‌കെയില്‍. തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഈ തസ്തികകളിലേക്കുള്ള പരീക്ഷാത്തീയതിയും ദേവസ്വം ബോര്‍ഡ് ഉടന്‍ പുറത്തുവിടും.

Follow Us