AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB Travancore Devaswom Recruitment: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തിക; റാങ്ക് ലിസ്റ്റിലെത്തിയാല്‍ വന്നാല്‍ ജോലി കിട്ടുമോ?

Kerala Devaswom Board Recruitment Thiruvithamkoor LD Clerk Notification 2025 Out: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലെ ഹോം പേജില്‍ നല്‍കിയിരിക്കുന്ന അപ്ലെ ഓണ്‍ലൈന്‍ എന്ന ലിങ്കു വഴി രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് പ്രൊഫൈലില്‍ ലഭ്യമായ നോട്ടിഫിക്കേഷന്‍ വഴി അപേക്ഷിക്കാം

KDRB Travancore Devaswom Recruitment: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് തസ്തിക; റാങ്ക് ലിസ്റ്റിലെത്തിയാല്‍ വന്നാല്‍ ജോലി കിട്ടുമോ?
പ്രതീകാത്മക ചിത്രം Image Credit source: DivVector/gettyimages
jayadevan-am
Jayadevan AM | Published: 02 Sep 2025 18:11 PM

ദേവസ്വം ബോര്‍ഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി കെഡിആര്‍ബി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് തസ്തികയില്‍ നിലവിലുള്ള 113 ഒഴിവുകളിലേക്കാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 039/2025 ആണ് കാറ്റഗറി നമ്പര്‍. 26500 മുതല്‍ 60700 വരെയാണ് ശമ്പള സ്‌കെയില്‍. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷവും കൂടിയത് മൂന്ന് വര്‍ഷത്തേക്കുമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. നേരിട്ടുള്ള നിയമനമാണ്.

18 വയസ് മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1989 ജനുവരി രണ്ടിനും, 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി കാറ്റഗറികള്‍ക്ക് 250 രൂപ മതി.

എങ്ങനെ അപേക്ഷിക്കാം?

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലെ ഹോം പേജില്‍ നല്‍കിയിരിക്കുന്ന ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കു വഴി രജിസ്‌ട്രേഷന്‍ നടത്തണം. തുടര്‍ന്ന് പ്രൊഫൈലില്‍ ലഭ്യമായ നോട്ടിഫിക്കേഷന്‍ വഴി അപേക്ഷിക്കാം. സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം.

Also Read: KDRB Devaswom Recruitment 2025: തിരുവിതാംകൂര്‍ ഉള്‍പ്പെടെ വിവിധ ദേവസ്വങ്ങളില്‍ അവസരങ്ങളുടെ പെരുമഴ, ഒഴിവ് 37 തസ്തികകളില്‍

റാങ്ക് ലിസ്റ്റില്‍ വന്നാല്‍ ജോലി ഉറപ്പോ?

റാങ്ക് ലിസ്റ്റില്‍ വന്നാല്‍ ജോലി സാധ്യത കൂടുതലാണെന്നത് ഈ തസ്തികയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കഴിഞ്ഞ തവണ റാങ്ക് ലിസ്റ്റില്‍ എത്തിയ എല്ലാവര്‍ക്കും നിയമനശുപാര്‍ശ ലഭിച്ചെന്നാണ് വിവരം. ഇത്തവണ അങ്ങനെ സംഭവിക്കുമോയെന്ന് പറയാനാകില്ല. എങ്കിലും റാങ്ക് ലിസ്റ്റിലെ ഭൂരിഭാഗം പേര്‍ക്കും സാധ്യതകളുണ്ട്.