AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM Engineering 2026 Allotment: എഞ്ചിനീയറിങ് ആദ്യ അലോട്ട്‌മെന്റ് പുറത്ത്; ഈ തീയതികള്‍ നിര്‍ണായകം

KEAM 2026 Engineering First Allotment Out : എഞ്ചിനീയറിങ് കോഴ്‌സുകളിലെ പ്രവേശനത്തിനായി ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാകും.

KEAM Engineering 2026 Allotment: എഞ്ചിനീയറിങ് ആദ്യ അലോട്ട്‌മെന്റ് പുറത്ത്; ഈ തീയതികള്‍ നിര്‍ണായകം
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images
Jayadevan AM
Jayadevan AM | Updated On: 09 Jul 2026 | 11:04 AM

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലെ പ്രവേശനത്തിനായി ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. ജൂലൈ രണ്ട് മുതല്‍ ഏഴിന് ഉച്ചയ്ക്ക് 12 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അലോട്ട്‌മെന്റ് http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിക്കാം. ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടെടുക്കണം. വിദ്യാര്‍ത്ഥിയുടെ പേര്, കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് വിവരങ്ങള്‍ എന്നിവ അലോട്ട്‌മെന്റ് മെമ്മോയിലുണ്ടാകും.

ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതുമായ ഫീസ് ജൂലൈ 12-ന് വൈകുന്നരം നാലു മണിക്കകം ഓണ്‍ലൈനായി അടയ്ക്കണം. നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും, ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകള്‍ രണ്ടാം ഘട്ടത്തില്‍ ലഭ്യമാകില്ല.ആദ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജുകളില്‍ ഹാജരായി അഡ്മിഷന്‍ നേടേണ്ടതില്ല.

ഫീസ് അടയ്ക്കാനുള്ള സമയക്രമം

  • ജൂലൈ ഒമ്പത് മുതല്‍ ഓണ്‍ലൈനായി അടയ്ക്കാം
  • ജൂലൈ 12ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അടയ്ക്കണം

ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷന് കീഴിലുള്ള ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് അലോട്ട്മെന്റ്റ് ലഭിച്ച എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗങ്ങള്‍ ഒഴികെയുള്ളവര്‍ ട്യൂഷൻ ഫീസിനോടൊപ്പം 1,000 രൂപ കോഷൻ ഡിപ്പോസിറ്റായി ഒടുക്കണം.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; സപ്ലിമെൻ്ററി അലോട്ട്‌മെൻ്റ് വരുന്നു, അപേക്ഷിക്കേണ്ട വിധം

എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെടുന്നവര്‍ നല്‍കിയ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ, ടോക്കൺ ഫീസ് എന്നിവ കോഷൻ ഡിപ്പോസിറ്റിൽ വകയിരുത്തും. ട്യൂഷന്‍ ഫീ വേവര്‍ സ്‌കീമിന്‌ കീഴിൽ അലോട്ട്മെന്റ്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശനം ഉറപ്പാക്കാൻ ടോക്കൺ ഫീസായി 500 രൂപ അടയ്ക്കണം. ട്യൂഷന്‍ ഫീ വേവര്‍ സ്കീമിൽ തുടരുന്നവർക്ക് ഈ ഫീസ് തിരികെ നല്‍കും. സംശയങ്ങളുണ്ടെങ്കില്‍ 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സഹായം തേടാം.

അപാകത പരിഹരിക്കാന്‍ അവസരം

അതേസമയം, ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ നല്‍കിയ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും, നാറ്റാ സ്‌കോറും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ എന്ന ലിങ്കിലൂടെ ജൂലൈ 10-ന് ഉച്ചയ്ക്ക് രണ്ട് വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക്, നാറ്റാ സ്‌കോര്‍ വിവരങ്ങള്‍ പരിശോധിക്കാം. കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടലിലൂടെ അപേക്ഷാ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി ഹോം പേജില്‍ പ്രവേശിക്കണം. തുടര്‍ന്ന് ‘മാര്‍ക്ക് വെരിഫിക്കേഷന്‍ ഫോര്‍ ആര്‍ക്കിടെക്ചര്‍ റാങ്ക്’ എന്ന മെനു ക്ലിക്ക് ചെയ്യണം. യോഗ്യതാ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും കൂടി ലഭിച്ച മാര്‍ക്ക്, പരമാവധി മാര്‍ക്ക് എന്നിവ പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് ചെയ്യുന്നതിനുള്ള ഓപ്ഷനടക്കം ലഭ്യമാണ്. തിരുത്തലുകള്‍ ആവശ്യപ്പെട്ടുകൊണ്ട് തപാലിലോ, നേരിട്ടോ അപേക്ഷ അയക്കരുത്.

English Summary

The official first allotment for Kerala engineering admissions is now available on the CEE website. Students must download and print their allotment memo from their home page. The required fees must be paid online by July 12th at 4:00 PM to secure the seat. Students do not need to report to colleges for admission during this first phase.

Follow Us